ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഗ്രാഫിക്സ് & ആനിമേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസം, വിനോദം, ഗതാഗതം, ആരോഗ്യം, വാർത്താവിനിമയം, ഡിസൈനിങ് തുടങ്ങിയ എല്ലാ മേഖലകളിലും ആനിമേഷന്റെ സ്വാധീനം വളർന്നുവരുന്നതായി കാണാംഅനിമേഷൻ രംഗത്ത് നിലവിൽ ഉപയോഗിക്കപ്പെടുന്ന വാണിജ്യ കുത്തക സോഫ്റ്റ്വെയറുകൾ ചെലവേറിയവയാണ്. കൂടുതൽ പണം മുടക്കിയുള്ള പരിശീലനം എല്ലാവർക്കും സാധ്യമാവാറില്ലല്ലോ. ഇവിടെയാണ് പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയറിൽ അധിഷ്ഠിതമായ പരിശീലനപദ്ധതിയുടെ പ്രസക്തി. വാണിജ്യ കുത്തക സോഫ്റ്റ്വെയറുകളോട് കിടപിടിക്കത്തവിധത്തിലുള്ള സ്വതന്ത്രസോഫ്റ്റ്വെയറു കൾ ഇന്ന് ലഭ്യമാണ്. ദ്വിമാന അനിമേഷൻ മേഖലയിൽ TupiTube, Synfigstudio എന്നീ സോഫ്റ്റ്വെയറുകളും ത്രിമാന അനിമേഷൻ മേഖലയിൽ Blender എന്ന സോഫ്റ്റ്വെയറും ആനിമേഷൻ ഗ്രാഫിക്സ് ഇന്ന് വ്യാപകമായി പ്രയോജനപ്പെടു ത്തുന്നുണ്ട്. ഈ സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്കും അനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽമേഖലയിലേക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കാനും സാധിക്കും. അനിമേഷൻ മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള വർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് TupiTube, Synfigstudio സോഫ്റ്റ്വെയറി ലെയും Blender സോഫ്റ്റ്വെയറിലെയും അടിസ്ഥാനപരിശീലനം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.