ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43004-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43004 |
യൂണിറ്റ് നമ്പർ | LK/2018/43004 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | അതുല്യ ഡി എസ് |
ഡെപ്യൂട്ടി ലീഡർ | ദേവദത്തൻ എസ് ഡി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതിലാൽ.ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലത.ജി.എസ് |
അവസാനം തിരുത്തിയത് | |
11-08-2023 | 43004-09 |
ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ശ്രീ .രാജശേഖരൻ നായർ | |
കൺവീനർ | ഹെഡ്മിസ്ട്രസ് | ശ്രീമതി .റസിയ ബീവി എ , നസീമാബീവി എ | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ഉഷാദേവി | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മാസ്റ്റർ | ജ്യോതിലാൽ. ബി | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ലത ജി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | അതുല്യ ഡി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ |
ലിറ്റിൽ കൈറ്റ് ആദ്യയോഗം
10. 6. 2019 ന് ആദ്യയോഗം നടത്തി.ഹെഡ് മിസ്ട്രെസ്സിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെയും ഡെപ്യൂട്ടി ലീഡറിനെയും തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 13.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ജ്യോതിലാൽ. ബി, മിസ്ട്രസ്സ് ലത ജി എസ് എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
ഐറ്റി മേള
15.8.2019 മുതൽ ഐറ്റി മേള നടന്നു
ഡിജിറ്റൽ പൂക്കളം
ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.
ചങ്ങാതിക്കൊപ്പം
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ചങ്ങാതിക്കൊപ്പം എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ വീട് സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു..പ്രസ്തുത പരിപാടിയിൽ ഹെഡ്മിസ്ട്രസ് , റിസോഴ്സ് ടീച്ചർ കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ പങ്കെടുത്തു .അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
കമ്പ്യൂട്ടർ സാക്ഷരതാക്ലാസ്
LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.20 ഓളം അമ്മമാർ പങ്കെടുത്തു.
ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ
ഫ്രീ സോഫ്റ്റ്‍വെയർ ഡേയോടനുബന്ധിച്ച് Digital painting, web designing, തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ഫ്രീ സോഫ്റ്റ്‍വെയറിനെക്കുറിച്ച് ബോധവത്കരണ ക്ലാസും സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റും നടത്തി. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് Ubuntu ഇൻസ്റ്റാൾ ചെയ്തു നല്കി.
അമ്മ അറിയാൻ
വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ കളെ കുറിച്ച് അമ്മമാരറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. കൈറ്റ് കുട്ടികൾക്കൊപ്പം മാസ്ററും മിസ്ട്രെസ്സും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി.
നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.
ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മൂന്നാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ശ്രീ .രാജശേഖരൻ നായർ | |
കൺവീനർ | ഹെഡ്മിസ്ട്രസ് | ശ്രീമതി .നസീമാബീവി എ | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ഉഷാദേവി | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മാസ്റ്റർ | ജ്യോതിലാൽ. ബി | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ലത ജി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ഉഷാദേവി മഹേശ്വർ എം ബി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ശിവകൃഷ്ണ വി എം |
ലിറ്റിൽ കൈറ്റ് ആദ്യയോഗം
20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,എച്ച്. എം, എസ് എം സി ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി മഹേശ്വർ എം ബി ഡെപ്യൂട്ടി ലീഡറായി ശിവകൃഷ്ണ വി എം എന്നിവരെ തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ഷീബ ടീച്ചർ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 4 ക്ലാസുകൾ നൽകി. അനിമേഷനുകൾ, ഹാർഡ്‌വെയർ , പ്രോഗ്രാമിങ്
മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........
ഡിജിറ്റൽ യുഗത്തിലേക്ക്
2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്ത, പൂർവ വിദ്യാർഥി കൂട്ടായിമകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.
അക്ഷരവൃക്ഷം
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും ചേർന്ന്എ ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
വായനാദിനം
വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.
നോട്ടീസുകൾ
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നതിൽ വലിയൊരുപങ്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറുടെ നേതൃത്വത്തിലാണ്.
ബോധവത്കരണ പരിപാടികൾ
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിനനുള്ള ശ്രമങ്ങൾ നടത്തി കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി.
തിരികെ വിദ്യാലയത്തിലേക്ക്
തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു.
ലാബുകൾ സജീകരണം
കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു.
ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ്
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഒരു ഹെല്പ് ഡെസ്ക് രൂപീകരിച്ചു .ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.
സ്കൂൾ വിക്കി അപ്ഡേഷൻ
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു.
സത്യമേവ ജയതേ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജ്യോതിലാൽ. ബി ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.
ഉണർവ്
കൈറ്റ് കുട്ടികൾ തയ്യാറാക്കിയ മാഗസിനാണ് ഉണർവ് . ഇതിന്റെ പ്രകാശനം പി ടി എ പ്രസിഡന്റ് രാജശേഖരൻ നായർ നിർവഹിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി റസിയാബീവി ടീച്ചർ , സീനിയർ അസിസ്റ്റന്റ് ഷീന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ എന്നിവർ പങ്കെടുത്തു ആദ്യ കോപ്പി കൈറ്റ് ലീഡർക്ക് നൽകി പ്രകാശനം ചെയിതു .