ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർമുഹമ്മദ് അഫ്ഹാം സി എം
ഡെപ്യൂട്ടി ലീഡർഫാത്തിമ ഹംന ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
24-06-2023CKLatheef



ലിറ്റിൽകൈറ്റ്സ് ഇരുമ്പുഴി യൂണിറ്റ്

ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കുക. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്. സ്കൂളിലെ ഏറ്റവും ശ്രദ്ധേയമായ ക്ലബ്ബുകളിലൊന്നാണ് ലിറ്റിൽകൈറ്റ്സ്.

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017). ഇതിനകം മൂന്നു ബാച്ചുകൾ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. കോവിഡിനു മുമ്പ് പുറത്തിറങ്ങിയ ബാച്ചിൽ 15 പേർക്ക് എഗ്രേഡ് ലഭിച്ചു ഗ്രെയ്സ് മാർക്കിന് അർഹത നേടി. പിന്നീട് കോവിഡ് പശ്ചാതലത്തിൽ എഗ്രേഡ് നേടിയവർക്കുള്ള ഗ്രെയ്സ് മാർക്ക് നിർത്തൽ ചെയ്തിരുന്നു. എങ്കിലും പ്ലസ്സ് വൺ അഡ്മിഷൻ സമയത്ത് ബോണസ് പോയിന്റുകൾ ലിറ്റിൽകൈറ്റ്സിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചു പോരുന്നു.

ഇതിന്റെ ഭാഗമായി പ്രത്യേകപരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികയും ലിറ്റിൽകൈറ്റസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. അബ്ദുൽ ലത്തീഫ് സി.കെ., സീജി പി.കെ എന്നിവരാണ് നിലവിൽ കൈറ്റ് മാസ്റ്ററും മിസ്ട്രസുമായി പ്രവർത്തിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ നടക്കുന്നത്. സ്കൂൾ തല ക്യാമ്പുകളും നടന്നുവരുന്നു. കുട്ടികൾക്ക് ഫ്രീ ഭക്ഷണത്തോടൊപ്പം നടത്തപ്പെടുന്ന ഒരു ദിവസത്തെ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന 4 വീതം കുട്ടികൾക്ക് സബ്‍ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. സബ്‍ജില്ലാ ക്യാമ്പിൽ മികവു പുലർത്തുന്നവർക്ക് ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാനതല ക്യാമ്പിലും പങ്കെടുക്കാൻ അവസരം ലഭിക്കും. എട്ടാം ക്ലാസിൽ വെച്ച് തെരഞ്ഞെടുപ്പും പ്രഥമി ക്യാമ്പും, ഒമ്പതാം ക്ലാസിൽ വെച്ച് ഒരു അധ്യായനവർഷം നീണ്ടു നിൽകുന്ന ഒരു മണിക്കൂർ റൊട്ടീൻ ക്ലാസുകൾ, പത്താം ക്ലാസിൽ വെച്ച് ഓരോ അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം എന്നിങ്ങനെയാണ് നടന്നുവരുന്നത്.

പ്രോഗ്രാമിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംങ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‍വെയർ, കമ്പ്യൂട്ടർ നെറ്റവർക്ക്, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവയിൽ പ്രത്യേകപരിശീലനം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചുവരുന്നു.

8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ 40 വീതം കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹമാണ് ഇവിടെ നൽകുന്നത്. അതോടൊപ്പം ലിറ്റിൽകൈറ്റ് ക്ലബിന്റെ ചുമതലയുള്ള കൈറ്റ് മാസ്റ്ററെയും കൈറ്റ് മിസ്ട്രസിനെയും ഉപയോഗപ്പെടുത്തി ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ സംക്ഷിപ്ത വിവരണവും ചിത്രങ്ങളും ഈ പേജിൽ കാണാം. ബാച്ചുകളുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അതത് ബാച്ചുകളുടെ മുകളിൽ നൽകിയ ടാബുകളിൽ ഞെക്കിയാൽ വിശദമായി വായിക്കാം.

അഭിരുചി പരീക്ഷ

` ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.

രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.

സ്കൂൾതല ഏകദിന ശിൽപശാല

ശിൽപശാല ജില്ലാ ഐ.ടി. കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും സന്ദർശിക്കുന്നു

സ്കൂളിൽതല ഏകദിന ശിൽപശാല നടന്നു. ആനിമേഷൻ പ്രോഗ്രാം എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ കോവിഡ് മാനദണ്ഡം നിശ്ചയിച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിന്നും സബ്-ജില്ലാതല ശിൽപശാലയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. 36 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ഈ ക്യാമ്പിലെ പ്രകടനവും വ്യക്തിഗതമായി ചെയ്യുന്ന ഉൽപന്നങ്ങളും പരിഗണിച്ച് ആനിമേഷനിലും പ്രോഗ്രാമിലും നാല് കൂട്ടികൾക്ക് വീതം സബ്-ജില്ലാതല പരിശീലനം ലഭിക്കും. പ്രസ്തുത ക്യാമ്പ് സബ്-ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സനും ജില്ലാ ഐ.ടി കോർഡിനേറ്റർ അബ്ദുറഷീദും സന്ദർശിച്ചു. ക്യാമ്പിന് അവസാനം സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടായിരുന്നു. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തത് നല്ലൊരു അനുഭവമായി.

ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. ഐ.ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം

ലിറ്റിൽകൈറ്റ്സിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് സ്കൂൾ പാർലമെന്റ് ഇലക്ഷന് വേണ്ടിയുള്ള സാങ്കേതിക സഹായം. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ കഴിയുന്ന വിധം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ഇലക്ട്രോണിക് വോട്ടിംഗിന് നേതൃത്വം നൽകിവരുന്നു. സൗകര്യാനുസരണം മൂന്നോ അതിലധികമോ ബൂത്തുകളിലായി സജ്ജീകരിച്ച കമ്പ്യൂട്ടർ വൽകൃത വോട്ടിംഗ് സംവിധാനത്തിലൂടെ കുട്ടികൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടവരുടെ ഫോട്ടോയും പേരും കണ്ടുകൊണ്ട് മൌസ് ഉപയോഗിച്ചാണ് ഈ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയകളെ അനുകരിച്ച് വോട്ടെണ്ണൽ നടക്കുന്നു. എസ്.പി.സി., ജെ.ആർ.സി. എസ്.എസ് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് സ്കൂളിലെ എലക്ഷൻ പൂർത്തീകരിക്കുന്നത്.

വീഡിയോ പ്രദർശനം

മുഖ്യമന്ത്രിയുടെ പരിപാടി കുട്ടികൾ ലൈവായി കാണുന്നു

ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്. മുഴുവൻ ക്ലാസുകളിലും ഒരേ സമയം നടക്കുന്ന വീഡിയോ പ്രദർശനങ്ങൾ ചാന്ദ്രദിനം പോലുള്ള സന്ദർഭത്തിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രത്യേക പരിപാടികളും ക്ലാസിലെ ഹൈടെക്ക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ഒരേ സമയം വിദ്യാർഥികൾക്ക് പരിപാടി ശ്രവിക്കാനുള്ള സാഹചര്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങലെ ഉപയോഗപ്പെടുത്തി സാധിക്കുന്നു.

അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ

അംഗങ്ങൾ പരിശീലനത്തിൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കുകയും ബുധനാഴ്ചകളിലും ക്യാമ്പിന്റെ ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗുകൾ ധരിക്കുകയും ചെയ്യുന്നു.

പ്രതിവാര ക്ലാസുകൾ

എല്ലാ ആഴ്ചയിലും ഒരുമണിക്കൂർ വീതം മാസത്തിൽ 4 മണിക്കൂർ വിവിധമേഖലകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ബുധനാഴ്ചകളിലും വൈക്കുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ക്ലാസ്. ലിറ്റിൽകൈറ്റ് മാസ്റ്ററും, മിസ്ട്രസും പങ്കെടുക്കുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു ശനിയാഴ്ച ഒരു ദിവസത്തെ പരിശീലനവും നൽകുന്നു.

സ്കൂളിനൊരു ഇ-മാഗസിൻ

അംഗങ്ങൾ പണിപ്പുരയിൽ

ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായാണ് ലിറ്റിൽകൈറ്റിസിന്റെ അംഗങ്ങളുടെ ശ്രമഫലമായി പുറത്തിറങ്ങുന്ന ഇ-മാഗസിൻ. ഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുക്കുന്നു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ശേഖരിക്കുന്നു.

അംഗങ്ങൾ പണിപ്പുരയിൽ

ഫീൽ‍ഡ് ട്രിപ്പു്

അംഗങ്ങൾ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഫീൽഡ് ട്രിപ്പ് ഈ ക്ലബ്ബിന്റെ മറ്റൊരു പ്രവർത്തനമാണ്. ആനക്കയം ഗ്രാമപ‍ഞ്ചായത്തിനെക്ക‌ുറിച്ച‌ുള്ള വിക്കി പീഡിയ അപ്‍ഡേറ്റിങ് എന്ന ലക്ഷ്യത്തോടെ 29.12.2018 ശനിയാഴ്ച്ച ജി.എച്ച്.എസ്.ഇര‌ുമ്പ‌ഴി സ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്മാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ആനക്കയം ഗ്രാമ പ‍ഞ്ചായത്ത് കാര്യാലയവ‌ും ആനക്കയം കാർ‍ഷിക ഗവേഷണ കേന്ദ്രവ‌ും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച‌ു. ഇതായിരുന്നു പ്രഥമ ഫീൽഡ് ട്രിപ്പ്.

സബ് ജില്ലാ തല പരിശീലനങ്ങൾ

ആനിമേ‍ഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാല് വീതം കുുട്ടികൾക്ക് സബ് ജില്ല കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പരിശീലനം നൽകി വരുന്നു. സ്ക്രാച്ച് 2, പൈത്തൺ, എന്നിവയും റ്റുഡി, ത്രീഡി ആനിമേഷനുകളുടെ പ്രാഥമിക പാഠങ്ങളും കുട്ടികൾ ഇത്തരം ക്യാമ്പുകളിലൂടെ വിശദമായി പഠിക്കുന്നു. ഇതുവരെ സബ്‍ജില്ലാ ക്യാമ്പ് നടന്ന എല്ലാ വർഷങ്ങളിലും സ്കൂളിൽ നിന്ന് 8 വിദ്യാർഥികൾ വീതം പങ്കെടുത്തിട്ടുണ്ട്. സബ് ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽ കൈറ്റ്സിനെ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു.

ഡിജിറ്റൽ മാഗസിൻ

വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി മിക്ക വർഷങ്ങളിലും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നു. രണ്ട് വർഷമാണ് ഇതിനകം ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാൻ നിർദ്ദേശിച്ചത് ഈ രണ്ട് വർഷങ്ങളിലും സ്കൂൾ മനോഹരമായ മാഗസിൻ പുറത്തിറക്കുകയുണ്ടായി.