ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർമുഹമ്മദ് അരീഹ്
ഡെപ്യൂട്ടി ലീഡർഹനീൻ അൻവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
04-12-2025CKLatheef

പ്രവേശന പരീക്ഷ

ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ

2025-2028 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ചേ‍‍‍ർക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവേശനോത്സവദിവസം ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ പരിചയപ്പെടുത്തി കൈറ്റ്മാസ്റ്റർ സംസാരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ ഉദ്ദേശിക്കുന്നവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അംഗങ്ങളും രക്ഷിതാക്കളും ഒപ്പിട്ട അപേക്ഷ ഓഫീസിൽ സ്വീകരിച്ചു. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷിച്ച മുഴുവൻ അംഗങ്ങൾക്കും ഈ വർഷം ആദ്യമായി മോഡൽപരീക്ഷ നടത്തി. സ്കൂളിൽ ആകെ ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളുടെ 60 ശതമാനത്തിനടുത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ അപേക്ഷിച്ചു.

എച്ച്.എം.

ജൂൺ 25 ന് ആയിരുന്നു സംസ്ഥാന വ്യാപകമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നത്. കഴിഞ്ഞ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് മോഡൽ പരീക്ഷക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും കമ്പ്യൂട്ടറുകൾ സജ്ജമാക്കിയത്. മോഡൽ പരീക്ഷക്കായി 20 ലാപ്പ്ടോപ്പുകളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 27 ലാപ്പ്ടോപ്പുകളും പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു.

കൈറ്റ്മാസ്റ്റർ, ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃക്ഷണൻ, മുൻ എസ്.ഐ.ടി.സി വിജീഷ്, നിഷ കെ പി. എന്നീ ടീച്ചർമാർ നേതൃത്വം നൽകുകയും നിലവിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സഹായിക്കുകയും ചെയ്തു. 170 അപേക്ഷകരിൽ നിന്ന് 146 പരീക്ഷക്ക് ഹാജറായി. രാവിലെ 9:30 ന് ആരംഭിച്ച ടെസ്റ്റ് 3:30 ഓടെ അവസാനിച്ചു. വൈക്കുന്നേരം 5:30 ഓടെ എക്സാം ഫയലുകൾ സൈറ്റിൽ അപ്‍ലോഡ് ചെയ്തു. ഹെഡ്മാസ്റ്റർ അസഫലി പരീക്ഷക്ക് മേൽനോട്ടം വഹിച്ചു.

അംഗങ്ങൾ

.2025 ജൂൺ 30 റിസൾട്ട് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും മിനിമം മാർക്ക് നേടി ക്വാളിഫൈ ചെയ്തു. ആദ്യത്തെ നാപ്പത് റാങ്കിൽ വരുന്ന കുട്ടികളിൽ എസ്.പി.സി., ജെ.ആർ.സി എന്നിവയിൽ സെലക്ഷൻ ലഭിച്ചവ‍ർക്ക് മാറാനും മറ്റും 9ാം തിയ്യതിവരെ സമയം നൽകി. സ്കൂളിൽ ആരും അങ്ങനെ ഉണ്ടായിരുന്നില്ല. ആദ്യം പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് ലിസ്റ്റ് 9ാം തിയ്യതി കൺഫേം ആക്കി.

ജൂലൈ 10 ന് 2025-28 ലെ ബാച്ചിലേക്കുള്ള കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നാൽപത് കുട്ടികളുടെ അംഗത്വ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

20 ൽ 16 മാർക്ക് നേടി മൂന്ന് കുട്ടികൾ ആദ്യത്തെ മൂന്ന് റാങ്കുകൾ കരസ്ഥമാക്കി:

  • 1. മുഹമ്മദ് അരീഹ് 8 D - 16.54
  • 2. മുഹമ്മദ് ഇഷാൻ കെ 8 F - 16.53
  • 3. ഹനീൻ അൻവർ 8 H - 16.52

ബാച്ചിലെ അംഗങ്ങൾ

S.No. Name Admi. # Class S.No. Name Admi. # Class
1 AJSAL P T 12380 8 F 21 MUHAMED RISHAM.C.P 12497 8 H
2 ARSIL HUSSAIN 12587 8 E 22 MUHAMMAD FADHIL.K 12574 8 H
3 AYISHA FARSANA K M 12669 8 E 23 MUHAMMAD MINAH. K.G 12624 8 B
4 DIYA K P 12673 8 A 24 MUHAMMED AFNAN.K.V 12463 8 D
5 FATHIMA FARHA K 12616 8 B 25 MUHAMMED AREEH M 12536 8 D
6 FATHIMA FIDA.C.K 12601 8 E 26 MUHAMMED ASHIR.C 12518 8 H
7 FATHIMA NIDHA N 12439 8 F 27 MUHAMMED ISHAN K 12389 8 F
8 FATHIMA RUSHDA 12451 8 F 28 MUHAMMED NIYAS V K 12514 8 D
9 FATHIMA SANA 12368 8 F 29 MUHAMMED SINAN T 12441 8 B
10 HANIN ANVER 12520 8 H 30 NASIF RAHMAN T 12485 8 H
11 HARSHA P T 12476 8 D 31 NAZAL . P 12374 8 B
12 HISHAM CK 12492 8 D 32 NIBIN MUHAMMED N 12596 8 E
13 ISHA FATHIMA 12515 8 H 33 NISHAL P T 12541 8 E
14 ISHA FATHIMA. 12537 8 B 34 NOOR MOHAMMED 12570 8 E
15 ISHA MEHRIN C K 12452 8 F 35 RAYAN.A.P 12623 8 G
16 JINSHAD.C.K 12491 8 D 36 RIHAN MOHAMED.C.K 12571 8 H
17 LENA SHEHBIN.P 12562 8 D 37 RIYA FATHIMA AC 12370 8 F
18 MOHAMMED HASHIM K T 12517 8 H 38 RIYA JABIN.K.M 12436 8 C
19 MOHAMMED NASHID K 12414 8 C 39 SHADIL AL SHA N 12422 8 F
20 MOHAMMED NISHAN P 12388 8 G 40 SHAHID AMEER K M 12647 8 E

പ്രിലിമിനറി ക്യാമ്പ്

ക്യാമ്പ് എച്ച്.എം. ഉദ്ഘാടനം ചെയ്യുന്നു

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 26 ന് വെള്ളിയാഴ്ച സ്കൂൾ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. മലപ്പുറം സബ്‍ജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മെന്റേർസ് ആയ അബ്ദുൽ ലത്തീഫ് സി.കെ. സീജി പി.കെ എന്നിവർ സഹായികളായി. 40 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ട് പേർക്ക് ഒരു കമ്പ്യൂട്ടർ വീതം 20 ലാപ്പ് ടോപ്പുകളും ഓഡിനോ കിറ്റും സജ്ജീകരിച്ചിരുന്നു. ഗെയിം രൂപത്തിലാണ് ക്യാമ്പ് നടന്നത്. ആകെയുള്ള അംഗങ്ങളെ AI, Robotic, VR, E-commerce, GPS എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. കൈറ്റ് മെന്റർ സ്വാഗതം പറഞ്ഞ ആദ്യ സെഷനിൽ എച്ച്.എം. ആസ്സിഫലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടി ഹസ്സൻ ക്യാമ്പിന്റെ സ്വഭാവവും ആവശ്യകതയും വിശദീകരിച്ചു. സീജി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് എന്നീ മേഖലയിൽ പ്രാഥമിക പരിശീലനം നൽകി. ഓരോ സെഷന് ശേഷവും അതുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടന്നു.




പ്രവർത്തനങ്ങൾ

.