ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് | |
---|---|
വിലാസം | |
ഇഞ്ചവിള ഇഞ്ചവിള , ഇഞ്ചവിള പി.ഒ. പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഇമെയിൽ | glpgsperinad@gmail.com |
വെബ്‍സൈറ്റ് | www.govtlpgsperinad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41408 (സമേതം) |
യുഡൈസ് കോഡ് | 32130600205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരുവപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത കെ. ആർ |
പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | മീനു |
അവസാനം തിരുത്തിയത് | |
10-06-2023 | 41408 |
ചരിത്രം
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട് ആയിരങ്ങൾക്ക് വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 119 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത് ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട് മല്ലിട്ടുകൊണ്ട് തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ് പുരോഗതിയുടെ സൂചിക തന്നെയാണ്.
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.
ഭൗതികസൗകര്യങ്ങൾ
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിലായി 75 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 50 വിദ്യാർത്ഥികളുമാണുള്ളത്.
ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ
- ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്
- 700 ൽ കൂടുതൽ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി
- ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- പ്രീ പ്രൈമറി - എൽ. കെ. ജി., യു. കെ. ജി.
- സ്മാർട്ട് ക്ലാസ് റൂം
- ഡിജിറ്റൽ വീഡിയോ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചാറുകാട് നീലകണ്ഠൻ പിള്ള
നേട്ടങ്ങൾ
- 2016-17 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2015-16 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 1 കുട്ടി സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി
- 2015-16 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ രണ്ടാം സ്ഥാനം,
- 2014-15 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2013-14 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2013-14 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 2 കുട്ടികൾ സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി,
- 2012-13 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ നാലാം സ്ഥാനം,
- 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ ഓവറാൾ കിരീടം,
- 2010-11 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം,
- 2009-10 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.അഞ്ചാലുമൂട് ജംഗ്ഷനിൽ നിന്നും 1.5 കി.മി അകലം
- ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.94665,76.60916| zoom=18 }}