എം.യു.പി.എസ് വാക

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.യു.പി.എസ് വാക
വിലാസം
മാലതി യു പി സ്കൂൾ വാക, മറ്റം
,
680602
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04885238546
കോഡുകൾ
സ്കൂൾ കോഡ്24433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ കെ പി
അവസാനം തിരുത്തിയത്
22-04-2023Mupsvaka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ എളവള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.യു.പി.എസ് വാക .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് മാലതി യു.പി.എസ് വാക.

ചരിത്രം

ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ട എളവള്ളി പഞ്ചായത്തിലെ സരസ്വതി ക്ഷേത്രമായ വാക മാലതി യു.പി. സ്കൂളിന്റെ ചരിത്ര പശ്ചാത്തലം തേടിപ്പോയാൽ ചെന്നെത്തുന്നത് 1935 ൽ വാകയിൽ സ്ഥാപിക്കപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിലാണ്. ഇതേ കാലഘട്ടത്തിൽ വാക വടക്കുമുറിയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 മുതൽ 3-ാം ക്ലാസ്സ് വരെയുള്ള ഒരു എലിമെന്ററി സ്കൂളും പ്രവർത്തിച്ചിരുന്നു. ചെടയാംപറമ്പിൽ കൃഷ്ണൻ നായരുടെ പക്കൽ നിന്നും പാട്ടത്തിനെടുത്ത പറമ്പിൽ നിർമ്മിച്ച ഒരു ഹാളിലായിരുന്നുവത്രെ അന്നു ക്ലാസ്സുകൾ നടന്നിരുന്നത്.ഉള്ളനാട്ട് ഗോപാലപ്പണിയ്ക്കരുടെ ഹിന്ദു എലിമെന്ററി സ്കൂൾ പ്രവർത്തനം തുടങ്ങിയതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്കൂളിന്റെ സ്ഥിതി വളരെ പരിതാപകരമായി. തന്മൂലം സ്കൂൾ നിർത്തലാക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു.ആ സമയത്ത് മറ്റം സ്വദേശിയായ ചിറ്റിലപ്പിള്ളി തോമ തന്റെ പിതാവിന്റെ സ്മരണാർത്ഥം ചിറ്റിലപ്പിള്ളി വറീത് മെമ്മോറിയൽ

സ്കൂൾ എന്ന പേരിൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മറുവശത്ത് സിലോണിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലെത്തിയ ഉളളനാട് ഗോപാലപ്പണിക്കരുടേയും ഭാര്യ അമ്മു അമ്മയുടെയും പാണ്ഡിത്യത്താലും നേതൃത്വ പാടവത്താലും പടുത്തുയർത്തപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിനു മുന്നിൽ ആ പരിശ്രങ്ങളെല്ലാം പൊലിഞ്ഞുപോയി. അങ്ങനെ വാകയിലെ പിഞ്ചുമനസ്സുകളിൽ ആദ്യാക്ഷരത്തിന്റെ മധുരം നുണയാൻ ഹിന്ദു എലിമെന്ററി സ്കൂൾ മാത്രമായി മാറി. പിന്നീട് അകാലത്തിൽ പൊലിഞ്ഞുപോയ തങ്ങളുടെ മകളുടെ ഓർമ്മക്കായി സ്കൂളിന്റെ പേര് മാലതി ഹിന്ദു എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി. കാലക്രമേണ അത് യു.പി. സ്കൂളായി മാറി അതേസമയം സ്കൂളിന്റെ മാലതി എന്ന പേര് ഒരു കാലത്തും ആർക്കും മാറ്റാൻ അവകാശമില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ള തിനാൽ മാലതി യു.പി.സ്കൂൾ എന്നായി പുനർ നാമകരണം ചെയ്തു എന്നതാണ് സത്യം. വാകയുടെ വികസന പന്ഥാവ് വെട്ടിത്തുറന്ന് ഗോപാലപണിക്കർ വിദേശ നാടുകളിൽ കണ്ട പല പര കാരങ്ങളും ഇവിടെ നടപ്പാക്കി. വിദ്യഭ്യാസവും സമ്പത്തും സംസ്ക്കാരവുമില്ലാത്തവർ രാഷ്ട്രീയത്തിലൂടെ സമ്പാദ്യം ലക്ഷ്യമിടുന്ന ഇക്കാലത്ത് തന്റെ സമ്പാദ്യം മുഴുവൻ വികസനത്തിനു മാറ്റിവച്ച ഗോപാലപണിക്കരെ നമുക്ക് ഒരുകാലത്തും വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ഈ സ്കൂൾ ഇതിനിടയിൽ സ്കൂളിന്റെ പ്യൂണായിരുന്ന മാഞ്ചേരി മൂത്താർ ഒരു ദിവസം അധ്യാപകർക്കുള്ള ശമ്പളം വാങ്ങാൻ പോയതിനുശേഷം തിരിച്ചുവരാതിരുന്നത് സ്കൂളിന്റെ മാനേജ്മെന്റിനെ വളരെയധികം ദോഷകരമായി ബാധിച്ചു. അന്ന് മാസാമാസമായിരുന്നില്ല ശമ്പളം. അതു കൊണ്ടുതന്നെ അന്നത്തെ കാലത്ത് ആ തുക വലിയൊരു ധനം തന്നെയായിരുന്നു.നിസ്സഹായനായ ഗോപാലപ്പണിക്കർ അന്നത്തെ അധ്യാപകർക്കായി സ്കൂൾ വിട്ടുകൊടുക്കുകയാണുണ്ടായത്. പിന്നീട് മറ്റുള്ള അധ്യാപകർക്ക് അത് ബുദ്ധിമുട്ടായപ്പോൾ എല്ലാവരുടെ കടവും തീർത്ത് അയ്യപ്പൻ മാസ്റ്റർ മാനേജ്മെന്റ് ഏറ്റെടുത്തു.ഇത്തരം ബാലാരിഷ്ടതകൾ ഏതൊരു സ്ഥാപനത്തിന്റെ ചരിത്രത്തിലും കാണാവുന്നതാണ്. എന്നാൽ അയ്യപ്പൻ മാസ്റ്ററുടെ കൈകളിലെത്തിയതോടെ സ്കൂളിന് ഒരു പുത്തനുണർവ്വ് അനുഭവപ്പെട്ടു. 1945-46 കാലയളവിൽ ഹെഡ്മാസ്റ്ററായി മാറിയ കെ.വി.അയ്യപ്പൻ മാസ്റ്റർ വെറുമൊരു അധ്യാപകനായിരുന്നില്ല എന്നതുകൊണ്ടുതന്നെ സമൂഹത്തിൽ വലിയ സ്ഥാനമാനങ്ങളുണ്ടായിരുന്നു. കർമ്മനിരതരായ ജനസേവകനും സ്നേഹനിധിയായ രക്ഷകർത്താവും കൂടിയായിരുന്നു അദ്ദേഹം.വാകദേശത്തെ ജനങ്ങളുടെ സുഖദുഃഖാദികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. നാട്ടുകാരുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. അതുകൊണ്ടുതന്നെ 1970 ജനുവരി 30ന് തന്റെ 58-ാം വയസ്സിൽ ഇഹലോകവാസം വെടിയുമ്പോൾ കക്ഷി രാഷ്ട്രീയജാതിമത ഭേദമന്യേ എല്ലാവരും ഗദ്ഗദകണ്ഠരായിരുന്നു. അതിനുശേഷം ഭാര്യ ജാനകി ടീച്ചറും പിന്നീട് മക്കളും സാരഥ്യം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

1935 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വാക എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. രണ്ട് ഏക്കർ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലായി  രണ്ടു കെട്ടിടങ്ങളിലായി  എൽ പി,യു പി  ക്ലാസുകൾ  പ്രവർത്തിക്കുന്നു.കൂടാതെ  പ്രീപ്രൈമറി ക്ലാസുകളും ഉണ്ട്.

നിരവധി കുഞ്ഞുങ്ങൾക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.യു.പി.എസ്_വാക&oldid=1903401" എന്ന താളിൽനിന്ന് ശേഖരിച്ചത്