ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ
വിലാസം
വാഴമുട്ടം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017PRIYA




ചരിത്രം

11957-ലെ വിദ്യാഭ്യാസ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 1958-ജൂണ്‍ മാസാരംഭത്തില്‍ ഗവണ്‍മെന്‍റ് ഉത്തരവിലൂടെ അനുവദിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂള്‍. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂള്‍ ആരംഭിക്കാമെന്ന് ആ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കില്‍ ഒന്നര എക്കര്‍ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാര്‍ സംര്‍ക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരില്‍നിന്ന് പണം പിരിച്ച് ഒന്നര ഏക്കര്‍ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിര്‍മ്മിച്ച് ഡിപ്പാര്‍ട്ട്മെന്‍റിനെ ഏല്പിച്ചു. 1962-ല്‍ യു. പി വിഭാഗത്തോടൊപ്പം എല്‍.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരന്‍ അവര്‍കളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിന്‍റ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കര്‍ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാര്‍ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിന്‍ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഭൗതികസൗകര്യങ്ങള്‍ ഈ സ്കുളിന് ചൂറ്റു മതില്‍ ഇല്ല.ലാബ്,ലൈബ്രറി സയന്‍സ് ലാബ്,കോപ്പറോറ്റീവ് സൊസൈറ്റി എന്നിവ സുഗമ മായിപ്രവര്‍ത്തി ക്കുന്നു മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വഴികാട്ടി

{{#multimaps: 8.4137258,76.9691383 | zoom=12 }} \