വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | സിദ്ഥാർത്ഥ് |
ഡെപ്യൂട്ടി ലീഡർ | ആഷിഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സുദീപ്തി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി |
അവസാനം തിരുത്തിയത് | |
20-12-2022 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ്
ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.
2021-24 ബാച്ച് രൂപീകരണം
അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽകൈറ്റ്സ് 21-24ലെ കുട്ടികളെ തിരഞ്ഞെടുത്തു. ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാൻ താൽപ്പര്യമുള്ളവർക്കായുള്ള അപേക്ഷ നൽകുകയാണ് ആദ്യഘട്ടം നടന്നത്. ക്ലാസ്സ് ടീച്ചർ സമക്ഷം അംഗമാകാ൯ താൽപ്പര്യയമുള്ള എട്ടാം സ്റ്റാൻഡേർഡിലുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. 73 കുട്ടികൾ അപേക്ഷ നൽകി. 19/3/22 ന് നടന്ന അഭിരുചിപരീക്ഷയിൽ 41 കുട്ടികളെ തിരഞ്ഞെടുത്തു.. അവർക്കായുള്ള പരിശീലനക്ലാസ്സ് വിക്ടേഴ്സിൽ ആരംഭിച്ചു. അതോടൊപ്പം വാട്സ് ആപ് ഗ്രൂപ്പു തുടങ്ങുകയും ചെയ്തു
2021-24 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
ചെയ൪മാ൯ | പി ടി എ പ്രസിഡ൯ഡ് | ജയകുമാ൪ |
കൺവീന൪ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
ജോയി൯കൺവീന൪ | കൈററ്മിസ്ട്രസ് | സുദീപ്തി |
ജോയി൯കൺവീന൪ | കൈററ്മിസ്ട്രസ് | ശ്രീദേവി |
കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | അരുൺകുമാർ എസ് |
കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | പ്രണവ് |
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
---|---|---|---|
ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
2022-25 ബാച്ച് രൂപീകരണം
2022-25 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. അഭിരുചി പരീക്ഷയിലൂടെ തന്നെയാണ് രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 76 കുട്ടികളിൽ വിജയം നേടിയത് 41 കുട്ടികളാണ്.
2020-22ലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ