വി.എ.യു.പി.എസ്. കാവനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എ.യു.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
കാവനൂർ വെണ്ണക്കോട് എ.യു.പി സ്കൂൾ , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഫോൺ | 9446693885 |
ഇമെയിൽ | vennacodeaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48239 (സമേതം) |
യുഡൈസ് കോഡ് | 32050100206 |
വിക്കിഡാറ്റ | Q64564386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവനൂർ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 450 |
പെൺകുട്ടികൾ | 434 |
ആകെ വിദ്യാർത്ഥികൾ | 884 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് ബേബി.ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ.പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലഫ്സിത.കെ.ടി |
അവസാനം തിരുത്തിയത് | |
09-08-2022 | Anoopkavanoor |
അരീക്കോടിനും മഞ്ചേരിയ്ക്കും ഇടയിൽ കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെണ്ണക്കോട് എ.യു.പി.സ്കൂൾ. 1937 ൽ സ്ഥാപിതമായ ഈ വിദ്യാലയം കാവനൂർ പഞ്ചായത്തിലെ ആദ്യത്തേതും മലപ്പുറം ജില്ലയിലെ തന്നെ ആദ്യ കാല വിദ്യാലയങ്ങളിൽ പെടുന്നതുമാണ്. കാവന്നൂരിന്റെ സാമൂഹിക, സംസ്കാരിക വികസന മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാൻ വെണ്ണക്കോട് എ.യു.പി സ്കൂളിന് സാധിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന്റെ ലക്ഷ്യം.കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയിലായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മൂന്ന് സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്.
മാനേജ്മെന്റ്
1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ എ.കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 29 ക്ലാസുകളും 37 അദ്ധ്യാപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ യു.പി ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ യു.പി.ഗംഗാധരൻ, യു.പി.വീരരാഘവൻ, യു.പി.വേണുഗോപാലൻ, യു.പി.ഭാസി, യു.പി.രാധാകൃഷ്ണൻ, എ.കെ.ഗണേശൻ, എ.കെ.വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.
-
യു.പി.ഗംഗാധരൻ
-
യു.പി.വീരരാഘവൻ
-
യു.പി.വേണുഗോപാലൻ
-
യു.പി.ഭാസി
-
യു.പി.രാധാകൃഷ്ണൻ
-
എ.കെ.ഗണേശൻ
പി.ടി.എ
അദ്ധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി.ടി.എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളും, ജനങ്ങളും താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി.ടി.എ യുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ കടപ്പെട്ടിരിക്കുന്നു. മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.ടി.എ യാണ് വെണ്ണക്കോട് എ.യു.പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടമാണ് നമ്മുടെ പി.ടി.എ. പ്രദീപ് കോൽക്കാടൻന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു
പ്രധാന അദ്ധ്യാപിക
-
സന്തോഷ് ബേബി.ടി.കെ
2022 ജൂൺ മുതൽ
അദ്ധ്യാപകരുടെ ചുമതലകൾ
- അക്കാദമികേതര ചുമതലകൾ 2022 - 23
ചുമതല | അദ്ധ്യാപകർ | ചുമതല | അദ്ധ്യാപകർ |
---|---|---|---|
സീനിയർ അസിസ്റ്റന്റ് | മേരി ജോർജ് | സ്റ്റാഫ് സെക്രട്ടറി | അനീഷ്.ഒ |
എസ്.ആർ.ജി. കൺവീൻ |
|
അച്ചടക്കം |
|
ലൈബ്രറി |
|
പുസ്തക വിതരണം |
|
പരീക്ഷ |
|
സയൻസ് ലാബ് |
|
ഉച്ചഭക്ഷണം |
|
ഐ.ഇ.ഡി.സി | ജാബിർ ചോയ്ക്കാട് |
ഹെൽത്ത് ക്ലബ്ബ് |
|
ജെ.ർ.സി | സബീർ ബാബു.പി.പി |
സ്പോർട്ട്സ് |
|
കലാമേള |
|
പഠനയാത്ര |
|
വിദ്യാരംഗം |
|
എസ്. ഐ. ടി. സി |
|
ഗതാഗതം |
|
- അക്കാദമിക് ചുമതലകൾ 2022 - 2023
ക്ലാസ് | അദ്ധ്യാപകർ |
---|---|
1 A | ഷീജ.വി |
1 B | ലത.കെ.എം |
1 C | ശ്രീകല.ആർ |
2 A | സോഫിയ.കെ |
2 B | മേരി ജോർജ് |
2 C | രത്നപ്രഭ.പി.ടി |
3 A | സ്മിത.കെ |
3 B | ഷീജ.ഇ.കെ |
3 C | ഷീജ.ടി.ഡി |
3 D | ജെയ്സ് എബ്രഹാം |
4 A | സൗമ്യ.ജി.എസ് |
4 B | ശരണ്യ.എസ്.ശങ്കർ |
4 C | പ്രേമലത.ഇ |
4 D | ഷീജ.ആർ.എസ് |
5 A | രമാദേവി.സി |
5 B | മീന.കെ.കെ |
5 C | ധന്യ.വി |
5 D | അമല ജോർജ് |
5 E | ബിന്ദു മോൾ.സി.പി |
6 A | മനോജ് കുമാർ.പി |
6 B | സെമീറ.കെ |
6 C | ഷൈജ.കെ |
6 D | അനൂപ്.എ.കെ |
6 E | ശങ്കരൻ.ഒ.ടി |
7 A | വേണുഗോപാലൻ.എം.ടി |
7 B | സേതുമാധവൻ.വി.എം |
7 C | ജിഷ.കെ |
7 D | അനീഷ്.ഒ |
7 E | രാജശ്രീ.സി.എൻ |
വാഹന സൗകര്യം
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 4 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. 450 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.
പുതിയ സ്കൂൾ ക്യാമ്പസ് രൂപരേഖ
1937 ൽ തുടങ്ങിയ സ്കൂളിനെ പുതിയ ആധുനിക രൂപത്തിലേക്ക് മാറ്റാൻ ഉള്ള പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് പുതിയ പഠനാന്തരീക്ഷവും കൂടാതെ ഹൈ ടെക് രീതിയിലുള്ള പഠനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജ്മന്റ് പുതിയ കെട്ടിടം രൂപപ്പെടുത്തുന്നത്.
ഉപതാളുകൾ
യൂട്യൂബ് ചാനൽ
2020 ഒക്ടോബർ 15 ന് വി മീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ആണ് ചാനലിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. സർഗാരവം 2020 എന്ന പേരിൽ ഓൺലൈൻ കലോത്സവം ആയിരുന്നു ചാനലിന്റെ പ്രഥമ പരിപാടി. കുട്ടികളുടെ കലാപ്രകടനങ്ങളും സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. ചാനൽ കാണുക
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
വെണ്ണക്കോട് എ.യു.പി.സ്കൂൾ കാവനൂർ
കാവനൂർ (പോസ്റ്റ്), അരീക്കോട് (വഴി)
മലപ്പുറം (ജില്ല), പിൻ -673639.
വഴികാട്ടി
- അടുത്ത റെയിൽവേ സ്റ്റേഷനുകൾ നിലമ്പൂർ (27 കി.മീ), അങ്ങാടിപ്പുറം (34 കി മീ)
- പെരിന്തൽമണ്ണ - താമരശ്ശേരി സംസ്ഥാന പാതയിലെ മഞ്ചേരിക്കും(11 കി.മീ) അരീക്കോടിനും(5കി.മീ) ഇടയിൽ കാവനൂരിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.19632,76.06522|zoom=10}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48239
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ