ഉള്ളടക്കത്തിലേക്ക് പോവുക

വി.എ.യു.പി.എസ്. കാവനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


താമരശ്ശേരി - പെരിന്തൽമണ്ണ ദേശീയ പാതയിൽ കാവനൂർ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് മെയിൻ റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് വളരെ സുഗമമായി എത്തിച്ചേരാം. ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്ത് വിശാലമായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ അമ്പത്തിയേഴ് ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട്, ഓരോ ക്ലാസ്സിനും പ്രത്യേക ഭക്ഷണ ഹാൾ, വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക്സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ നാല് സ്കൂൾ ബസ്സുകൾ, ഐ ടി ലാബ് , സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയവയുണ്ട് . 2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.


അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പ്രീ പ്രൈമറി

പ്രീ പ്രൈമറി കെട്ടിടം

2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ എൽ.കെ.ജി ,യു.കെ.ജി എന്നീ വിഭാഗങ്ങളിലായി എഴുപതോളം കുട്ടികൾ പഠിക്കുന്നു. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഇവരുടെ യാത്രാ കൂടുതൽ സൗകര്യപ്രദമാക്കാൻ പ്രീ പ്രൈമറി വിഭാഗത്തിന് മാത്രമായി ഒരു വാഹനം സർവീസ് നടത്തുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും 1 ആയയും ജോലി ചെയ്ത് വരുന്നു.

ലൈബ്രറി

സ്കൂൾ ലൈബ്രറി

മൂവായിരത്തോളം പുസ്തകങ്ങൾ നിലവിലുള്ള അതി വിശാലമായ ഒരു ലൈബ്രറി ആണ് സ്കൂളിൽ ഉള്ളത് . മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാനുള്ള സൗകര്യം ലൈബ്രറിയിൽ ഉണ്ട് . വിദ്യാർത്ഥികളിലെ വായന ശീലം നഷ്ടപ്പെടാതിരിക്കാൻ എല്ലാ വർഷവും പുതിയ പുസ്തകങ്ങങ്ങൾ വാങ്ങുകയും അവ കാര്യക്ഷമമായി വിദ്യാർഥികളിലേക്ക് എത്തിക്കാനും സാധിക്കുന്നു. ധാരാളം രക്ഷിതാക്കളും സ്കൂൾ ലൈബ്രറി സൗകര്യം ഉപയോഗിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട്

എൺപത് സെന്റോളം വരുന്ന അതി വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂൾ കലാ-കായിക മേളകൾ വളരെ സുഗമമായി നടത്താൻ ഏത് ഉപകരിക്കുന്നു.




ഉച്ചഭക്ഷണം

അടുക്കള

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പോഷക സമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. പാൽ, മുട്ട എന്നിവയും കുട്ടികൾക്ക് നൽകുന്നു. ഭക്ഷണം പാകം ചെയ്യാൻ വൃത്തിയുള്ള അടുക്കളയും 3 പാചകത്തൊഴിലാളികളും സ്കൂളിലുണ്ട്. വാട്ടർ പ്യൂരിഫയറിന്റെ ഉപയോഗം കുട്ടികൾക്ക് ശുദ്ധജലലഭ്യത ഉപ്പാപ്പക്കുന്നു. കൂടാതെ തിളപ്പിച്ചാറിയ വെള്ളവും നൽകുന്നു.


കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടർ ലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം ഫലപ്രദമായി നൽകുന്നതിനായി മികച്ച രീതിയിൽ ലാപ്‌ടോപ്പുകളും ഡെസ്ക് ടോപ്പുകളും അടങ്ങിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഐ.ടി വിദ്യാഭ്യാസം നൽകാൻ ഇത് വഴി സാധിക്കുന്നു.




കളി ഉപകരണങ്ങൾ

വിദ്യാർഥികളിലെ കായികക്ഷമത വർദ്ധിപ്പിക്കാനായി ധാരാളം കളി ഉപകരണങ്ങൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

  • ഫുട്ബോൾ
  • ക്രിക്കറ്റ് ബാറ്റ്, ബോൾ
  • ബാഡ്‌മിന്റൺ ബാറ്റ്,ഷട്ട്ൽ
  • റിങ്‌സ്
  • സ്കിപ്പിംഗ് റോപ്പ്
  • ഡിസ്ക്
  • ഷോട്ട്പുട്ട്

വാട്ടർ പ്യൂരിഫയർ

വാട്ടർ പ്യൂരിഫയറിന്റെ ഉപയോഗം കുട്ടികൾക്ക് ശുദ്ധജലലഭ്യത ഉപ്പാപ്പക്കുന്നു.