വി.എ.യു.പി.എസ്. കാവനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാടോടി വിജ്ഞാനകോശം

കൊടക്കല്ലുകൾ

കൊടക്കല്ല്

മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. കാവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിളിക്കല്ല് എന്ന പ്രദേശത്ത് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.

ഗതാഗതം

അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.

പട്ടാളക്യാമ്പ്

ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു തൊട്ടടുത്ത നഗരമായ അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഗ്രാമത്തിന്റെ നെറുകയിൽ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. ഈ ക്യാമ്പിന്റെ ഗ്രൗണ്ടിൽ വച്ച് ബ്രട്ടീഷ് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറിയിരുന്നു.ഇങ്ങനെയാന് ഫുട്ബോൾ ലഹരി അരീക്കോട്ടേയ്ക്ക് എത്തുന്നതും കേരളത്തിലെ ഫുട്ബോളിന്റെ മെക്കയായി അരീക്കോട് അറിയപ്പെടുന്നതും.

നാടൻ പദകോശം.

മലപ്പുറം

ഉമ്മ - ഇമ്മ
ഉപ്പ - ഇപ്പ
മരുമകൾ - മരോൾ
മരുമകൻ - മരോൻ
രണ്ടാനമ്മ - ബാപ്പെട്ട്യളെമാ
വീട് - പെര
സ്‌കൂൾ - ഇസ്‌കൂൾ
ടിൻ - ടിന്ന്
പൈസ - കായ്
കളിപ്പാട്ടം - കളിസമാനം
റിബ്ബൺ - മുടിമ്മകുത്തി
പാദസ്വരം - പാൽസാരം
മെഴുകുതിരി - മെയ്തിരി
മുകളിലേക്ക് - മോള്ക്ക്
തായെക്ക് - തായ്‌ത്തക്ക്
വീട്ടിൽകൂടൽ - കുറ്റുസ
അരിവാൾ - ആര്യക്കത്തി
കായവര്ത്തത് - വാർത്തായ്ക്ക
മിക്സര് - മിച്ചർ
ബലൂൺ - ബീർപ്പെട്ടി
കത്രിക - കത്തിരി
പെൻസിൽ കട്ടർ - കൂർപ്പിക്കണത്
വെണ്ണീർ - ബെണ്ണൂറ്
ചകിരി - ചേരി
ബേക്കറി - ചീരണി
പഴം - പയം / ബായക്കാ
ശർക്കര - ചക്കര
പഞ്ചസാര - പഞ്ചാര
കുട - കൊട
തലയണ - തൽക്കാണി
ഓട്ടോറിക്ഷ - ഓട്ടോെർഷ
കശുവണ്ടി - പറങ്ക്യങ്ങാ
നിനക്ക് - അനക്ക്
അവൾക്ക് - ഓൾക്ക്
മണവാട്ടി - പുത്യണ്
മണവാളൻ - പുത്യാപ്ള
സിറ്റ്ഔട്ട് - കോലായി
കരയുക - നോലോൽക്യ
ചീത്തപറഞ്ഞു - ബാക്കർഞ്ഞു
വിശന്നു - പയ്ച്ചു
വിഴുങ്ങി - മൂൺങ്ങി
താമസിച്ചു - പാർത്തു
ചുണ്ണാമ്പ് - നൂറ്
പുകയില - പോല
ഇല - എല
ചങ്ങാതി - ചെങ്ങായി
കഴുകി - മോറി
വരു - വരീ
മണ്ണെണ്ണ - കാസറ്റ്
പത്രാസ് -പ്രൗഢി
കുടി - വീട്
പെര - പുര
പെർത്യേരം - വിപരീതം
എറേമ്പറം - പിന്നാമ്പുറം
വാരുക - പരിഹസിക്കുക
കൊയപ്പം - കുഴപ്പം
കായി - പണം
എമ്മാന്തരം - വലിയ കാര്യമായിപ്പോയി
കോൽ മിട്ടായി - കോലുട്ടയി എത്താ - എന്താ
ജ്ജ് - നീ
ഇങ്ങൾ - നിങ്ങൾ
ഓൻ - അവൻ
ഓൾ - അവൾ
ഓൽ - അവർ
ഇച്ച് - എനിക്ക്
അനക്ക് - നിനക്ക്
മൂപ്പര് - അങ്ങേര്
ഇമ്മ - ഉമ്മ
ഇപ്പ- ഉപ്പ
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
പുത്യേണ്ണ് - പുതുനാരി, നവവധു
പുത്യാപ്ല - പുതുമാരൻ, നവവരൻ
എങ്ങട്ടാ - എങ്ങോട്ട്
എവ്ട്ക്കാ - എവിടേക്ക്
ചെത്തുക - പറ്റിക്കുക
നമ്പുക - വിശ്വാസത്തിലെടുക്കുക