കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
[[File:/
MAIN BUILDING
‎|frameless|upright=1]]
വിലാസം
താന്നിമൂട്

കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
,
695142
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ9539133386
ഇമെയിൽkgglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത എച്ച്
അവസാനം തിരുത്തിയത്
28-07-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏകദേശം 60 വർഷം മുമ്പ് ശ്രീ കൊച്ചാപ്പി മാനേജരും അധ്യാപകനുമായി ആരംഭിച്ച താന്നിമൂട് ശ്രീനാരായണ വിലാസം എൽ പി സ്കൂൾ അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതെയായി. സ്കൂളിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ എക്സ് എംഎൽഎ സി കെ ബാലകൃഷ്ണനെയും ആർ കെ നീലകണ്ഠൻ നേതൃത്വത്തിൽ ശ്രമിച്ചു. കല്ലുവിള ഗോവിന്ദൻ മുതലാളി 50 സെന്റ് സ്ഥലം സ്കൂളിനായി ദാനം നൽകി. 20 കുട്ടികളും ശ്രീ കൊച്ചുകൃഷ്ണൻ അധ്യാപകനുമായി ഒരു കടമുറിയിൽ 8 -10 -1973 നു കല്ലുവിള ഗോവിന്ദൻ ഗവൺമെന്റ് എൽ പി സ്കൂൾ ആരംഭിച്ചു. താന്നിമൂട് കുന്നുംപുറത്ത് വീട്ടിൽ രാജൻ റെ മകൻ സുനിൽകുമാർ ആദ്യത്തെ വിദ്യാർത്ഥിയാണ്.കുരയ്ക്കണ്ണിപാലവിള വീട്ടിൽ കൗസല്യ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. 25 -10- 1974 ആർ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്ത് കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. 2004-05-ൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി നിർമിച്ചു അതിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു. ചുറ്റുമതിൽ ഉൾപ്പെടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി അജിത എച്ച് കൂടാതെ മൂന്ന് അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സർക്കാരിന്റെയും പഞ്ചായത്തിന്റെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കൂളിൽ നിലവിലുണ്ട്. ഒരു ഓഫീസ് മുറി, 4 ക്ലാസ് റൂമുകൾ, ഒരു മെസ്ഹാൾ, എന്നിവ ഉണ്ട്. കൂടാതെ കുട്ടികൾക്കാവശ്യമായ മൂത്രപ്പുര കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികൾക്കുള്ള പാർക്ക്  പൂന്തോട്ടം എന്നിവയും പ്രത്യേകതകളാണ്. സ്കൂളിൽ ചുറ്റുമതിൽ ഉണ്ട്. കുടിവെള്ളത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല. ഗ്യാസ് അടുപ്പോടുകൂടിയ അടുക്കളയും സ്റ്റോ റൂം ഉണ്ട്. 500 പുസ്തകങ്ങളോട് കൂടിയ  നല്ലൊരു ലൈബ്രറി നമ്മുടെ പ്രത്യേകതയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി യിൽ പങ്കെടുക്കാറുണ്ട് ഗാന്ധിദർശൻ ക്വിസ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട് വിവിധ തരം ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ്‌ നടത്താറുണ്ട്. ദിനാചരണങ്ങൾ അതിന്റേതായ പ്രാധാന്യത്തോടുകൂടി ആചാരിക്കുന്നുണ്ട്. എൽ എസ് എസ് പോലുള്ള മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.2020-2021അധ്യയന വർഷത്തിൽ നന്മ. ജെ. എച്.എൽ. എസ്. എസ് സ്കോളർഷിപ്പിന് അർഹയായി. യോഗ്യരായ കുട്ടികൾക്ക് ഒ. ബി. സി .സ്കോളർഷിപ്പുകൾ നൽകി വരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനാ മത്സരം ക്വിസ് മത്സരങ്ങൾ വായന കാർഡ് നിർമ്മാണം പതാക നിർമ്മാണം ചിത്രരചന മത്സരങ്ങൾ തുടങ്ങിയവ സ്കൂളിൽ നടത്തുന്നുണ്ട്. സ്കൂൾ അസംബ്ലിയിൽ പ്രധാന പത്ര വാർത്തകൾ പൊതു വിജ്ഞാനം കടങ്കഥ പഴഞ്ചൊല്ലുകൾ കവി പരിചയം തുടങ്ങിയവ ഉൾപെടുത്താറുണ്ട്.

മികവുകൾ

LSS യുറീക്ക മറ്റ് സ്കോളർഷിപ്പുകൾ എന്നിവ കുട്ടികൾക്ക് കിട്ടുന്നുണ്ട്. നല്ലൊരു സ്കൂൾ പത്രം നമ്മുടെ സ്കൂളിൽ ഉണ്ട്. കലാകായിക ഗ്രേഡുകൾ കിട്ടിയിട്ടുണ്ട്. വായന കാർഡുകളുടെ നല്ലൊരു ശേഖരം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിൽ ഉണ്ട്.

മുൻ സാരഥികൾ

വിജയകുമാരി ടീച്ചർ

ഗീത ടീച്ചർ

ജയശ്രീ ടീച്ചർ

ഷീല ടീച്ചർ

ചന്ദ്രബാബു സാർ

ബാബുക്കുട്ടൻ സാർ

ശാന്ത ടീച്ചർ

ഉഷ ടീച്ചർ

രേവമ്മ ടീച്ചർ

ലതിക കുമാരി ടീച്ചർ തുടങ്ങിയവർ ഈ സ്കൂളിലെ മുൻ സാരഥികൾ ആണ്. അജിത ടീച്ചർ ഇപ്പോൾ സ്കൂളിനെ നയിക്കുന്നു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്

ഡോക്ടർ കമൽരാജ്

ഡോക്ടർ ദിവ്യ രാജ്

ജോഷി

ബിമൽ ജോയ്

ഡോക്ടർ അനിത


വഴികാട്ടി

. തിരുവനന്തപുരം ജില്ലയിൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ നിന്ന് ബസ്/ഓട്ടോ മാർഗം(6 കിലോമീറ്റർ)

. ആറ്റിങ്ങൽ നിന്നു കവലയൂർ വഴി ചെറുന്നിയൂർ-താന്നിമൂട് റോഡ് (14 കിലോമീറ്റർ)


{{#multimaps: 8.713519973873403, 76.75677036773963| width=100% | zoom=18 }} ,