ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-20
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
44050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44050 |
യൂണിറ്റ് നമ്പർ | LK/2018/44050 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | ബെൻസൻ ബാബു ജേക്കബ് |
ഡെപ്യൂട്ടി ലീഡർ | ആനന്ദ് കുമാർ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ കെ എസ് |
അവസാനം തിരുത്തിയത് | |
16-03-2022 | 44050 |
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ രണ്ടാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ
2020-21
2019-20
ആമുഖം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡന്റ് | ഗിരി ബി ജി |
കൺവീനർ | ഹെഡ്മിസ്ട്രസ് | കല ബി കെ |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡന്റ് | ആര്യാകൃഷ്ണ |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡന്റ് | പ്രവീൺ |
ജോയിന്റ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | പി. ആർ. ദീപ |
ജോയിന്റ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | കെ. എസ് ശ്രീജ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ബെൻസൻ ബാബു ജേക്കബ് |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ആനന്ദ് കുമാർ |
കുട്ടികളുടെ പ്രതിനിധികൾ | സ്കുൂൾ ചെയർമാൻ | വിശാഖൻ പി. എൽ |
കുട്ടികളുടെ പ്രതിനിധികൾ | സ്കുൂൾ ലീഡർ | അഭിരാമി |
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .
ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു
2019-21 ബാച്ച് ലിറ്റിൽകൈറ്റുകൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 14327 | ആദിത്യ അജിത്ത് | 9 A | |
2 | 14552 | ജിത്തു ജെ ജയൻ | 9 A | |
3 | 13233 | ശബരിനാഥ് എസ് എം | 9 A | |
4 | 13769 | ആകാശ് എം എസ് | 9 A | |
5 | 14818 | ആതിര കൃഷ്ണൻ ആർ | 9 D | |
6 | 14662 | ഗോപീചന്ദന പി | 9 B | |
7 | 13932 | ബെൻസൺ ബാബു ജേക്കബ് | 9 B | |
8 | 13458 | ഫെലിക്സ് റോയി | 9 B | |
9 | 13619 | അഭിരാമി ബി | 9 D | |
10 | 14103 | ഐശ്വര്യ എസ് എൽ | 9 B |
സംസ്ഥാന ക്യാമ്പ്
സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂരിൽ നിന്നും ഒരു മിടുക്കൻ!!!
കൈറ്റ് വിക്റ്റേഴ്സ് ചാനൽ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂർ. പത്ത് എ യിൽ പഠിക്കുന്ന നന്ദൻ .എം എന്ന മിടുക്കനാണ് ആഗസ്റ്റ് 8, 9 തീയതികളിൽ എറണാകുളം, കളമശ്ശേരിയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്ച്വൽ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയിൽ ലഭിച്ച ക്ലാസ്സുകളും വിവിധ മേഖലകളിൽ കഴിവാർജ്ജിച്ച പ്രമുഖ വ്യക്തിയുമായിട്ടുള്ള സംവാദവും നന്ദന് കൂടുതൽ ആത്മവിശ്വസവും അറിവും പ്രദാനം ചെയ്തു.
സ്കൂൾ ഡയറി
ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡയറിയായി എഴുതി സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്തുവരുന്നു. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.
തീയതി | പ്രവർത്തനങ്ങൾ | |
---|---|---|
ജൂൺ 3 | 'പ്രവേശനോത്സവം' എന്ന അജണ്ടമുൻ നിർത്തി എൽപി, യുപി, എച്ച്.എസ്, വിഭാഗത്തിലെ അധ്യാപകരും അനധ്യാപകരും ചർച്ചകൾ നടത്തി. | |
ജൂൺ 6 | പ്രവേശനോത്സവം ബഹു. കോവളം MLA ശ്രീ. എം. വിൻസന്റെ് ഉദ്ഘാടനം ചെയ്തു എസ് എസ് എൽ സി +2, യു യുഎസ് എസ്സ് സ്കോളർഷിപ്പ് വിജയികളെ അനുമ്മോദിച്ചു.
ബഹു. പ്രിൻസിപ്പൽ ശ്രീമതി. റാണി. എൻ. ഡി അക്ഷരദീപം തെളിയിച്ചു. ഉച്ചയ്ക്കു ശേഷം പ്രവേശനോത്സവം റിപ്പോർട്ട് സമർപ്പിച്ചു. | |
ജൂൺ 7 | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ തയ്യാരാക്കൽ, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | |
ജൂൺ 8 | സമുദ്രദിനാചരമത്തിന്റെ ഭാഗമായി കടലുല്പന്ന ശേകരണം എൽ. പി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടന്നു. | |
ജൂൺ 12 | സയന്സ് ക്ലബ് ഉദ്ഘാടനം ബഹു.എച്ച്. എം
കല ടീച്ചർ നിർവഹിച്ചു. ഒരു പ്ലേറ്റിൽ ചകിരിക്കുളളിൽ ഒളിപ്പിച്ചിരുന്നു സോഡിയത്തിൽ രണ്ട് തുളളി വെളളം ഒഴിച്ച് തീ കത്തിച്ചുകൊണ്ടാണ് ഉത്ഘാടനം നിർവഹിച്ചത്. കുട്ടികളിൽ ഉദ്ഘാടനരീതി ഏറെ കൗതുകമുണർത്തിയതോടൊപ്പം സയൻസ് യുപി അധ്യാപിക ശ്രിമതി. അംബിക പച്ചവെളളം തീ കത്താനിടയായത് എങ്ങനെയെന്ന് കുട്ടികൾക്ക് വിശദീകരിച്ചു.ആദ്യ എസ് ആർ ജി മീറ്റിംഗ് നടന്നു എൽ. പി വിഭാഗത്തിന് എല്ലാ ദിവസവും അസംബ്ലി നടത്തുന്നതിന് തീരുമാനിച്ചു. ഏസംബ്ലിയിൽ ക്വിസ്, പഴഞ്ചൊല്ല്, നാടൻ പാട്ട്, കടകഥ, ചിന്താവിഷയം, വാർത്തവായന, ഡയറി വായന, വായനാക്കുറിപ്പ് മലയാളം, ഇംഗ്ലീഷ് പ്രതിജ്ഞ, ഈശ്വരപ്രർത്ഥന, ദേശിയഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അസംബ്ലിയിൽ ഒരാഴ്ച ഒരു വിഷയം എന്ന ക്രമത്തിൽ പതിപ്പുകൾ തയ്യാറാക്കുന്നതിനും തീരുമാനിച്ചു. അധ്യാപക പരിശീലനത്തിനായി വന്ന കായികാധ്യാപകനെ കൊണ്ട് എൽ. പി വിഭാഗം കുട്ടികൾക്കു കായിക പരിശീലനം
| |
1 | ജൂലൈ | |
ജൂലൈ 1 | ഇംഗ്ലീഷ് ക്ലബിൻെ്റ നേതൃത്ത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഞാറ്റുവേലഉദ്ഘാടനം കൃഷിഭവനിൽ വച്ച് നടന്നു.സ്കൂളിൽ നിന്ന് 15 കുട്ടികൾ അതിൽ പങ്കെടുത്തു. മാതൃഭൂമി ക്ലബ് FM സമ്മാന വിതരണം നടത്തി. പ്രദേശത്തെ മുതിർന്ന കർഷകയെ ആതരിച്ചതോടൊപ്പം ഞാറു നടീൽഉദ്ഘാടനവും എൽ.പി.വിഭാഗം അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി. വിദ്യാരംഗം ക്ലബ് അംഗങ്ങൾ വെെലോപ്പിള്ളി സംസ്കൃതിഭവൻ സന്ദർശിച്ചു. ലിറ്റിൽ കെെറ്റ്സ് എെ.ഡി.കാർഡ് വിതരണം നടന്നു. | |
ജൂലെെ 4 | എക്സെെസ് ഡിപ്പാർട്ട്മെൻറിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ സെമിനാർ നടത്തി. | |
ജൂലൈ 10 | എൽ.പി.വിഭാഗത്തിന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന നടന്നു. | |
ജൂലെെ 11 | ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് എസ്.എസ് ക്ലബിൻെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |
ജൂലെെ 15 | എൽ.പി.യുടെ S R G മീറ്റിഗ് നടന്നു.കുട്ടികളുടെ പഠന പുരോഗതിക്കാവശ്യമായ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തി.അന്നേദിവസം ക്ലാസ് പി.റ്റി.എ. നടന്നു.ക്ലാസ് തലത്തിൽ ഒാരോ കുട്ടിയുടെ രക്ഷിതാക്കളുമായി പ്രത്യേക ചർച്ചകൾ നടത്തി.എൽ.പി വിഭാഗത്തിന് അസംഖു നടത്തുന്നതായി 99 ബാച്ച്ലെ പൂർവ്വ വിദ്യാർത്ഥികൾ മെെക്ക് സെറ്റ് സംഭാവന ചെയ്തു.അതിൻെറ സൂചകമായി പ്രത്യേക അസംബ്ലി നടന്നു. | |
ജൂലെെ 18 | മലയാളമനോരമ്മയും സ്കൂളും സംയുക്തമായി നല്ല പാഠം ഉദ്ഘാടനം ബഹു.H.M കല നിർവ്വഹിച്ചു.
9B ക്ലാസ് മാഗസീൻ പ്രകാശനം ചെയ്തു. | |
ജൂലെെ 19 | S.P.C യുടെ സെലക്ഷൻ ടെസ്റ്റ് ബാലരാമപുരം പോലീസ് സ്റ്റേഷൻെറ നേതൃത്വത്തിൽ DYSP ഷിബുവിൻെറ ആഭിമുഖ്യത്തിൽ നടന്നു. | |
ജൂലെെ 21 | ചാന്ദ്ര ദിനാചരണം.ചാന്ദ്രദിനാചരണത്തിൻെ്റ ഭാഗമായി എൽ.പി. വിഭാഗത്തിൽ ക്വിസ്,അമ്പിളി മാമനൊരു കത്തെഴുതൽ, ചാർട്ട്,പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന,ചാന്ദ്രദിന ക്വിസ് എന്നിവ യു.പി. വിഭാഗത്തിൽ നടന്നു. | |
1 | സെപ്റ്റംബർ | |
സെപ്റ്റംബർ 2 | സൂ്കുളിൽ ഓണാഘോഷം സംഘടിപ്പിചു.ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ഡിജിറ്റിൽ അത്തപ്പൂക്കള മഝരം സ൦ഘടിപ്പിചു. | |
സെപ്റ്റംബർ 6 | നല്ല പാഠം ക്ലബ് അംഗങ്ങാനുർ പഞ്ചായത്തിലെ നിർധനരായ 5 പേർക്ക് ഓണക്കിറ്റ മറ്റ് അവശ്യവസതുക്കൾ വീടുകളിൽ കോണ്ടുപോയി കോടുത്തു അധ്യപകദിനാചരണത്തിന്റെ ഭാഗമായി കുസൃതിചോദ്യമഝരം സംഘടിപ്പിച്ചു.
|
ഡിജിറ്റൽ പൂക്കളം
ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചുചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 A യിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 Dയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 A യിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്ലാസ് തല മത്സരം അതാത് ക്ലാസ്സുകളിൽ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ അന്നേ ദിവസം നടത്തി.ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Eഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Bരണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി
-
ഡിജിറ്റൽ പൂക്കളഡിസൈൻ 10 ഇ
-
മിഥുൻ 8 ഡി
-
അലീന ബ്രൈറ്റ് 8 എ
ജില്ലാ ക്യാമ്പ്
രണ്ടാം വർഷവും ജില്ല ക്യാമ്പിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും ഒരു ലിറ്റിൽ കൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. സ്ക്രാച്ച് വിഭാഗത്തിലാണ് ബെൻസൻ ബാബു ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത്. .ക്യാമ്പ് കഴിഞ്ഞതിനുശേഷം ക്യാമ്പ് അനുഭവങ്ങൾ മറ്റു കുൂട്ടുകാരുമായി പങ്കുവച്ചു.
മൂന്നാം ബാച്ചിന്റെ ആദ്യ ക്ലാസ്
മൂന്നാം ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസുകൾ നടത്തുവാനായി റിസോഴ്സ് അധ്യാപകരായ നേമം വിക്ടറി ഹൈസ്കൂളിലെ കിരണേന്ദു ടീച്ചറും രാജശ്രീ ടീച്ചറും എത്തി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സെഷനുകളിലായി വളരെ രസകരമായി അവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
-
അനിമേഷൻ ക്ലാസ്
-
അനിമേഷൻ ക്ലാസ്
പഠന പുരോഗതി രേഖ
മെയിൽ മെർജ് സങ്കേതം വഴി സ്കൂളിലെ ഹൈസ്കൂളിലെ എല്ലാ കുട്ടികളുടെയും ക്രിസ്മസ് പരീക്ഷ കാർഡുകൾ തയ്യാറാക്കി. ഷിജിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്. അത് കുട്ടികൾക്ക് വിതരണം ചെയ്യാനായി ഹെഡ്മിസ്ട്രസ്സിന് കൈമാറി.
സർട്ടിഫിക്കറ്റ് വിതരണം
മാർച്ച് ആറാം തീയതി ആദ്യ ബാച്ചിന് ഹെഡ്‍മിസ്ട്രസ്സ് കല ടീച്ചർ ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
-
മോഡൽ എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുമായി