സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര

21:45, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35010 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{{Schoolwiki award applicant}}

സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്ര
,
പുന്നപ്ര P O പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0477 7961624
ഇമെയിൽ35010alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35010 (സമേതം)
യുഡൈസ് കോഡ്32110100707
വിക്കിഡാറ്റQ87477987
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര വടക്ക് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ401
പെൺകുട്ടികൾ324
അദ്ധ്യാപകർ29
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാനി നെറ്റോ
പി.ടി.എ. പ്രസിഡണ്ട്സിബി ഡാനിയേൽ
എം.പി.ടി.എ. പ്രസിഡണ്ട്വിരോണി സൈമൺ
അവസാനം തിരുത്തിയത്
15-03-202235010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്ര നോർത്ത്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ്സ്.എച്ച്.എസ്സ്. പുന്നപ്ര.

ചരിത്രം

പുന്നപ്ര പറവൂർ ജങ്ഷനിൽ നാഷണൽ ഹൈവേയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂൾ പുന്നപ്രയിലെ പ്രഥമ ഹൈസ്‌കൂളാണ് .1926 ൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം .ഫാദർ ഗ്രിഗറി ജോൺ അറോജ് തന്റെ കുടുംബവക സ്ഥലം സ്കൂളിനായി നൽകുകയും ഒരു താൽക്കാലിക കെട്ടിടത്തിൽ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു .

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി.​എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്. നിലവിലുള്ള ക്ലാസ്സ്മുറികളിൽ 12 എണ്ണം ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സയൻസ് ക്ലബ് ,

സാമൂഹ്യശാസ്ത്ര ക്ലബ് , ഗണിതശാസ്ത്ര ക്ലബ് , വിദ്യാരംഗം കലാസാഹിത്യവേദി , ഹെൽത്ത് ക്ലബ് , സ്പോർട്സ് ക്ലബ് , മ്യൂസിക് ക്ലബ്, പ്രവർത്തിപരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ് ചാരിറ്റി ക്ലബ് ,

  • ഐ.ടീ സെമിനാറുകൾ
  • ഐ.ടീ പ്രോജക്റ്റുകൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ആലപ്പുഴ രൂപത കോർപറേറ്റ് മാനേജ്‌മന്റ് ഓഫ് സ്കൂൾസ്

മുൻ സാരഥികൾ

ശ്രീ ,സി വി വർഗീസ് . ശ്രീ .ജോസഫ് അറയ്ക്കൽ . ശ്രീ .കെ.മാത്യു . ശ്രീ .ആർ ,കേശവൻ നായർ . ശ്രീ .എൻ .എൻ .മാർട്ടിൻ . റെവ .ഫാദർ .റെയ്‌നോൾഡ് കരുമഞ്ചേരി. ശ്രീ .ഡി .ജേക്കബ് . റെവ.സിസ്റ്റർ .ജസീന്ത. ശ്രീ .തോമസ് ജെയിംസ്. ശ്രീ .കെ .ജെ .വിൽസൺ. ശ്രീമതി .ഗ്രേസ് മാർട്ടിൻ . ശ്രീമതി .വി .എസ് . ഫിലോമിനാമ്മ. ശ്രീമതി .ടി .വി .ലില്ലിക്കുട്ടി ലിയോൺ. റെവ .ഫാദർ .നെൽസൺ തൈപ്പറമ്പിൽ. ശ്രീ സേവ്യർകുട്ടി വി എ ശ്രീ .ഡാമിയൻ .പി .ഡബ്ലിയു .ശ്രീമതി.ഡാനി നെറ്റോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പുന്നപ്ര അപ്പച്ചൻ - 300 ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ

സുധീപ് കുമാർ - ചലച്ചിത്ര പിന്നണി ഗായകൻ കെ.ഒ.രാജേഷ്- KITE(Kerala Infrastructure snd Technology for Education)ആലപ്പുഴ മുൻ ജില്ലാ കോഡിനേറ്റർ ഡോ.സന്തോഷ് രാഘവൻ (ആലപ്പുഴ മെഡിക്കൽ കോളേജ്) കെ.ജെ.നോബിൾ(ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ) വി.എ.അരുൺ കുമാർ(എം.എച്ച്.ആർ.ഡി.ഫാക്കൽറ്റി) ഋഷിരാജശങ്കർ(പഞ്ചായത്ത് വകുപ്പ്) സജീവ്(ആലപ്പുഴ നഗരസഭ) രമീദ്(കേരള കാർഷിക സർവകലാശാല) ഷിബു(പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം) വിമൽ കുമാർ(സെക്ഷൻ ഓഫീസർ കേരള സെക്രട്ടറിയേറ്റ്) ബിജുകുമാർ(സെക്ഷൻ ഓഫീസർ കേരള സർവകലാശാല) ജ്യോതികുമാർ പുന്നപ്ര(നാടൻ പാട്ട് കലാകാരൻ,അധ്യാപകൻ ) ശ്രീലത വി .പണിക്കർ [സയന്റിസ്റ്റ്‌ ], ആദില എ കബീർ [കവിയത്രി ] ശ്രീ.യേശുദാസ് പി ജെ (പ്രിൻസിപ്പൽ,ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ കാട്ടൂർ)

അക്കാദമിക നേട്ടങ്ങൾ

പുന്നപ്ര പഞ്ചായത്ത് നൽകിവരുന്ന എസ് .എസ് എൽ .സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി കാലാകാലങ്ങളായി സെന്റ് ജോസഫ് ഹൈസ്കൂളാണ് നേടുന്നത് .പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള ട്രോഫിയും ഈ സ്കൂൾ നേടിവരുന്നു .എൻ ടി എസ് സി ,എൻ .എം എം എസ് എന്നി മത്സരപരീക്ഷകളിൽ ധാരാളം കുട്ടികൾ വിജയിച്ചിട്ടുണ്ട് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രസിദ്ധീകരിച്ച "എഴുത്തോലയും',കുട്ടികളുടെ കഥാസമാഹാരമായ "കഥാകൗതുകവും ",പ്രസിദ്ധരായ സാഹിത്യകാരൻമ്മാർ വിദ്യാലയത്തിലെത്തി കുട്ടികളുമായി സംവദിച്ച ഒരുവർഷം നീണ്ട പ്രത്യേക പരിപാടിയും,"മഴയും പുഴയും പറയുന്നത് " എന്ന പേരിൽ ഒരു കുട്ടിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതും ജില്ലയിലെ തന്നെ മികച്ച പ്രവർത്തനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കലാ -കായിക ,ശാസ്ത്ര-സാമൂഹിക ,ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തും സംസ്ഥാനതലത്തിൽ നിരവധി പ്രാവശ്യം സമ്മാനങ്ങൾ നേടുവാൻ സാധിച്ചു .കായിക രംഗത്ത് ദേശീയ തലത്തിൽ മത്സരിച്ചു കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട് . കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സീരിയൽ നമ്പർ പേര് കാലയളവ് ഫോട്ടോ
1 ശ്രീ ,സി വി വർഗീസ്
2 ശ്രീ .ജോസഫ് അറയ്ക്കൽ
3 ശ്രീ .കെ.മാത്യു
4 ശ്രീ .ആർ ,കേശവൻ നായർ
5 ശ്രീ .എൻ .എൻ .മാർട്ടിൻ
6 റെവ .ഫാദർ .റെയ്‌നോൾഡ് കരുമഞ്ചേരി.
7 ശ്രീ .ഡി .ജേക്കബ്
8 റെവ.സിസ്റ്റർ .ജസീന്ത
9 ശ്രീ .തോമസ് ജെയിംസ്
10 ശ്രീ .കെ .ജെ .വിൽസൺ
11 ശ്രീമതി .ഗ്രേസ് മാർട്ടിൻ
12 ശ്രീമതി .വി .എസ് . ഫിലോമിനാമ്മ.
13 ശ്രീമതി .ടി .വി .ലില്ലിക്കുട്ടി ലിയോൺ
14 റെവ .ഫാദർ .നെൽസൺ തൈപ്പറമ്പിൽ.
15 ശ്രീ സേവ്യർകുട്ടി വി എ
16 ശ്രീ .ഡാമിയൻ .പി .ഡബ്ലിയു
17 ശ്രീമതി.ഡാനി നെറ്റോ
 
school

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
  • ആലപ്പുയ്ക്കും അതിന് വടക്കുഭാഗത്തുനിന്നും നിന്നും വരുന്നവർ ദേശീയപാതയിലെ പറവൂർ എന്ന സ്റ്റോപ്പിൽ ഇറങ്ങുക ,പടിഞ്ഞാറ് ഭാഗത്തേയ്ക്ക് 50 മീറ്റർ നടക്കുക..
  • തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നവർ പുന്നപ്ര എന്ന പ്രധാന സ്റ്റോപ്പിനുശേഷം വരുന്ന പറവൂർ എന്ന സ്റ്റോപ്പിൽ ഇറങ്ങുക.പടിഞ്ഞാറ് ഭാഗത്തേയ്ക്ക് 50 മീറ്റർ നടക്കുക.
  • കോട്ടയം ഭാഗത്തുനിന്നും വരുന്നവർ കൈതവന സ്റ്റോപ്പിൽ ഇറങ്ങുക.ഓട്ടോറിക്ഷയിൽ സ്കൂളിൽ എത്താം (മൂന്ന് കിലോമീറ്റെർ)



{{#multimaps:9.4516397,76.3395915|zoom=18}}