എ.എൽ.പി.എസ്. തങ്കയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്.

പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.

സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്‌കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രാജേഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.

എ.എൽ.പി.എസ്. തങ്കയം
വിലാസം
എ എൽ പി എസ് തങ്കയം, തൃക്കരിപ്പൂർ, തൃക്കരിപ്പൂർ പി ഒ, കാസർഗോഡ്, കേരള - 671 310

A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9496 706 425
ഇമെയിൽ12528alpsthankayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12528 (സമേതം)
യുഡൈസ് കോഡ്32010700609
വിക്കിഡാറ്റQ64399011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീന.കെ.പി
പി.ടി.എ. പ്രസിഡണ്ട്രജീഷ്.വി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ.പി
അവസാനം തിരുത്തിയത്
15-03-202212528


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള സൗകര്യങ്ങൾ:

  • സ്മാർട്ട് ക്ലാസ്സ് മുറി - 5
  • ഹെഡ്മാസ്റ്റർ മുറി
  • സ്റ്റാഫ് മുറി
  • സെമി പെർമെനന്റ് മുറി - 3
  • സ്കൂൾ ലൈബ്രറി
  • മൾട്ടിമീഡിയ മുറി കൂടുതൽ വായിക്കാം

പ്രവർത്തനങ്ങൾ

ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. കൂടുതൽ വായിക്കാം

മാനേജ്‌മെന്റ്

തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.

മുൻ പ്രധാനാദ്ധ്യാപകർ

  1. സി.പി.കൃഷ്ണൻ നായർ
  2. എൻ.അഹമ്മദ്
  3. ടി.കണ്ണൻ
  4. വി.കെ.ചിണ്ടൻ
  5. കെ.എം.ഗോപാലകൃഷ്ണൻ
  6. പി.ചിണ്ടപൊതുവാൾ
  7. കെ.മഹമ്മൂദ്
  8. പി.പി.കുുഞ്ഞിരാമൻ
  9. കെ.പിതാംബരൻ
  10. രവി മടിയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ തുടങിയ നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.

വഴികാട്ടി

തൃക്കരിപ്പൂർ പയ്യന്നൂർ ബൈപ്പാസ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തങ്കയം സ്കൂളിൽ എത്താം.

തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ {{#multimaps:12.13998,75.18223|zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തങ്കയം&oldid=1790753" എന്ന താളിൽനിന്ന് ശേഖരിച്ചത്