എ.എം.എൽ.പി.എസ് അയിലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .
എ.എം.എൽ.പി.എസ് അയിലക്കാട് | |
---|---|
വിലാസം | |
അയിലക്കാട് AMLPS AYILAKKAD , അയിലക്കാട് പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | amlpsayilakad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19242 (സമേതം) |
യുഡൈസ് കോഡ് | 32050700210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പാൾ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 65 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രി. എ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് നവാസ് .ഇ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജീറ |
അവസാനം തിരുത്തിയത് | |
14-03-2022 | 19242-wiki |
ചരിത്രം
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ് No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകിവരുന്നു . വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .
മുൻസാരഥികൾ
ക്രമനമ്പർ | മുൻസാരഥികൾ | കാലഘട്ടം |
---|---|---|
1 | തോട്ടത്തിൽ ശങ്കരമേനോൻ | 1935 - 1971 |
2 | കേശവൻ നമ്പ്യാർ | 1936 - 1968 |
3 | രാമൻ മേനോൻ | 1949 - 1978 |
4 | ബാലൻ നമ്പ്യാർ | 1950 - 1978 |
5 | എം. പാറുകുട്ടി അമ്മ | 1988 |
6 | ഇ . സാവിത്രി അമ്മ | 1989 |
7 | കെ.കുഞ്ഞുമോൾ | 1992 |
8 | സി.മാധവിക്കുട്ടി | 1998 |
9 | എൻ.ഇബ്രാഹിം | 2000 |
10 | വൈ. തങ്കച്ചൻ | 1970 - 2003 |
11 | കെ.വി. കൊച്ചു മാധവി | 1973 - 2003 |
12 | എസ് .വത്സല | 2005 |
13 | വി.ടി.ജയപ്രകാശ് | 1981 - 2012 |
14 | ടി.വി. ഗീത | 1988 - 2015 |
15 | എം.ടി. മേരി | 1981- 2018 |
16 | ഗിരിജ. പി. | 1985 -2020 |
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം - തൃശ്ശൂർ റൂട്ടിൽ എടപ്പാൾ കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് നടുവട്ടം. നടുവട്ടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാൽ നടുവട്ടം - അത്താണി റോഡിൽ നേരെ പോയി അയിലക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{#multimaps:10.7730486,75.9902706|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19242
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ