ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം
വിലാസം
ഗവ .എൽ. പി. എസ് ഡാലുമുഖം
,
ഡാലുമുഖം പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2255034
ഇമെയിൽglpsdalumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്44503 (സമേതം)
യുഡൈസ് കോഡ്32140900702
വിക്കിഡാറ്റQ64037302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
06-03-202244503 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി.

ചരിത്രം

1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.

ഔപചാരികതയോടുകൂടി ഈ സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത് കൊല്ലവർഷം 1092 ഇടവം മുതൽക്കാണ് (08 / 10/ 1092 ) (എ .ഡി 1917 ജൂൺ).ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .പരമേശ്വരൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി മറവങ്കോട് സ്വദേശിയായ ഡി .ബെഞ്ചമിനായിരുന്നു എ ഡി 1932 ൽ കാട്ടുതീ പടർന്നു ഈ വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടം നശിച്ചുപ്പോയി.

എ ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതിനായി സ്കോൾ രേഖകൻ കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പേ എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി.

ഭൗതികസൗകരൃങ്ങൾ

ഗവണ്മെന്റ് എൽ.പി ഡാലുമുഖം സ്കൂളിൽ  ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയക്ലാസ് മുറികളും പ്രവർത്തിക്കുന്നു .വിപുലമായ സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി ,വായനാമുറി എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട് .ആൺ കുട്ടികൾക്കും പെൺ  കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശൗചാലയ മുറികൾ ,സ്റ്റീമർ ഉൾപ്പെടെയുള്ള പാചകപ്പുര ,സ്റ്റോർ റൂം ,സിക്ക് റൂം ,ജല സ്രോതസ്സുകളായ കിണർ ,പൊതു ജലവിതരണ സംവിധനമായ ജലനിധി ,സ്കൂളിന് മുൻ വശത്തായി ജൈവ വൈവിധ്യ ഉദ്യാനം ,മാലിന്യ നിർമാർജ്ന പ്ലാന്റ് ഇവയെല്ലാം ഞങ്ങളുടെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങളാണ്

1 റീഡിംഗ്റും

വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്

2 ലൈബ്രറി

വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

പ്രവേശനോത്സവം


ആശങ്കകൾക്ക്  അവിരാമമിട്ടുകൊണ്ടു  പ്രതീക്ഷയുടെ  പൂത്തിരിയുമായി ,നീണ്ട  ഇടവേളക്കുശേഷം

പുനർജനിക്കുന്ന  വിദ്യാലയത്തിലേക്ക്  കടന്നു വരുന്ന കുരുന്നുകളെ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ

മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ അധ്യാപകരും അനധ്യാപകരും ചേർന്ന് സഹർഷം സ്വാഗതം ചെയ്യുന്നു ......


വായനയിലൂടെ......

വായന കാർഡ് ഉദ്‌ഘാടനം


വായനാശീലം വർദ്ധിപ്പിക്കുക , മൂല്യങ്ങളും മനോഭാവങ്ങളും കൈവരിക്കുക എന്നീ  ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ,വായനക്കാർഡുകൾ നൽകി കുട്ടികൾക്ക് വായനയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ബോധ്യം നൽകുന്നു .


ശിശുദിനം


വീണ്ടുമൊരു ചാച്ചാജി ദിനം കടന്നുപോയി....വെള്ള വസ്ത്രം  ധരിച്ച് ,തലയിൽ തൊപ്പിയുംവെച്ച്റോസാപ്പൂവും  ബാഡ്ജും അണിഞ്ഞു കുട്ടികൾ , ചാച്ചാജി ആയി മാറി.ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ .അജിതകുമാരി ടീച്ചർ കുട്ടികൾക്ക് ശിശുദിന ആശംസ നൽകുകയും അന്നേ  ദിവസം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.പ്രസ്തുത ദിനത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.

   


ദേശീയ കർഷക ദിനം


23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ചു സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ മ

ക്രിസ്തുമസ് ആഘോഷം

പല വർണത്തിലും ,പല തരത്തിലുമുള്ള  നക്ഷത്രങ്ങളും ,മനോഹരങ്ങളായ തോരണങ്ങളും ബലൂണുകളും

കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും എല്ലാ കുട്ടികളും മനോഹരങ്ങളായ വസ്ത്രങ്ങളും ക്രിസ്തുമസ്

തൊപ്പിയും ധരിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ

.അജിതകുമാരി ടീച്ചർ കേക്ക് മുറിച്ച് ക്രിസ്തുമസ്  ആഘോഷം  ഉദ്‌ഘാടനം  ചെയ്യുകയും ചെയ്തു.ഏവരെയും

ആകർഷിക്കുന്ന  പുൽക്കൂടും  സമ്മാനങ്ങൾ  കൊണ്ട്  നിറയപ്പെട്ട  ക്രിതുമസ്ട്രീയും മെഗാ സമ്മാനമായി

നൽകിയ സ്വർണ്ണ മോതിരവും ഉച്ച ഭക്ഷണത്തിനായി  തയ്യാറാക്കിയ  ബിരിയാണിയും ഈ ദിനത്തിൽ

മാറ്റുരക്കുന്ന  നിമിഷങ്ങളാണ് .


റിപ്പബ്ലിക് ദിനം


26 / 01 / 2022   രാവിലെ 8 .50 ന്  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എൻ .ആർ .അജിത്കുമാരി  ടീച്ചർ

ദേശീയ  പതാക ഉയർത്തി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ആരംഭമിട്ടു.ഈ ദിനത്തിൽ

എടുത്തു പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് ആലപിച്ച പതാക

ഗാനവും  ദേശഭക്തി ഗാനവും ..തുടർന്ന് ഓൺലൈൻ ആയി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും

പതിപ്പ് നിർമാണം ദേശീയ പതാക നിർമാണം എന്നിങ്ങനെയുള്ള പ്രവത്തനങ്ങൾ നൽകുകയും ചെയ്തു.

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}

*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .

*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം

7 കിലോമീറ്റർ.