ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
44050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44050 |
യൂണിറ്റ് നമ്പർ | LK/2018/44050 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | സഞ്ജന എസ് എസ് |
ഡെപ്യൂട്ടി ലീഡർ | ഡാനിയേൽ എം എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ കെ എസ് |
അവസാനം തിരുത്തിയത് | |
05-03-2022 | 44050 |
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.
ലിറ്റിൽ കൈറ്റ്സ് 2021-22
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംരംഭമാണ് ലിറ്റിൽ കൈറ്റ്സ്.കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്.കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തുന്നത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. 2019ലെ പ്രവർത്തന മികവിനുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി. ഈ വർഷം നാലാം ബാച്ചാണ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നത്.
മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ
2021-22
2019-20
2018-19
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | പ്രവീൺ പി | |
കൺവീനർ | ഹെഡ്മിസ്ട്രസ് | സുഖി ഡി ഒ | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ആര്യാകൃഷ്ണ | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | പി. ആർ. ദീപ | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | കെ. എസ് ശ്രീജ | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | സഞ്ജന എസ് എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഡാനിയൽ എം എസ് |
2020-23 ബാച്ച് ലിറ്റിൽകൈറ്റുകൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ചിത്രം |
---|---|---|---|---|
1 | 13234 | പാർവതി ബി | 9സി | |
2 | 13898 | വൈഗ എസ് ബി | 9സി | |
3 | 14128 | അമൃത മഹേഷ് | 9എ | |
4 | 14150 | സഞ്ജന എസ് എസ് | 9ഡി | |
5 | 14162 | അനുജിത് എം എൽ | 9സി | |
6 | 14189 | ശരത് കെ | 9സി | |
7 | 14192 | രഞ്ജിത എസ് രാജ് | 9ഇ | |
8 | 14326 | അക്ഷയ് സന്തോഷ് എ | 9ഡി | |
9 | 14351 | അനഖ കൃഷ്ണ എസ്.ബി. | 9സി | |
10 | 14352 | കാർത്തിക് കെ എസ് | 9ഡി | |
11 | 14359 | ഗംഗ എസ് | 9ഡി | |
12 | 14432 | അർഷിത രാജ് ആർ കെ | 9ബി | |
13 | 14433 | അബിജയ് മുരുകൻ ജെ | 9ബി | |
14 | 14502 | അദ്വൈത് എസ് എം | 9ബി | |
15 | 14512 | മാനവ് എം സന്തോഷ് | 9ബി | |
16 | 14545 | ജോയൽ ജെ എസ് | 9ഇ | |
17 | 14555 | അഭിരാമി ബി എസ് | 9ബി | |
18 | 14588 | ഭദ്ര എ ആർ | 9ബി | |
19 | 14612 | നിരഞ്ജൻ എസ് എൽ | 9ഡി | |
20 | 14670 | സാന്ദ്ര പി. ഷൈബു | 9ഡി | |
21 | 14685 | അരവിന്ദ് ബി | 9ബി | |
22 | 14767 | വിവേക്. ബി.എ. | 9ഡി | |
23 | 14849 | രഹ്ന എസ് എസ് | 9ബി | |
24 | 14896 | ശ്രേയ ശ്രീനിവാസ് എ | 9ബി | |
25 | 14939 | അലെൻ ഹാപ്പി എസ് ആർ | 9സി | |
26 | 15043 | ജ്യോതിക എസ് രാജ് | 9എ | |
27 | 15139 | അൽ അമീൻ എൻ | 9ബി | |
28 | 15193 | അരുന്ധതി ജെ എസ് | 9ബി | |
29 | 15316 | അഭിജിത്ത് എസ് | 9എ | |
30 | 15326 | ഡാനിയൽ എം എസ് | 9എ | |
31 | 15392 | അഖിൽ എ ബി | 9എ | |
32 | 15400 | നിരഞ്ജന ആർ ബി | 9എ | |
33 | 15471 | അതുൽ ആനന്ദ് | 9എ | |
34 | 15472 | സൂരജ് എസ് ആർ | 9എ | |
35 | 15473 | നിരഞ്ജൻ ആർ | 9എ | |
36 | 15501 | നന്ദന വിനോദ് | 9സി | |
37 | 15706 | ആർ ഗോകുൽ | 9എ | |
38 | 15707 | ആൽവിൻ സന്തോഷ് | 9എ | |
39 | 15942 | ശ്രേയസ് വി ബി | 9ബി | |
40 | 16019 | ഐൻ ബാബു | 9എ |
പ്രബുദ്ധരാകാൻ പ്രയത്നിച്ചീടാം
പ്രതിസന്ധികളെ തരണം ചെയ്യാം
പ്രവർത്തനങ്ങളിൽ മുഴുകീടാം........
തിരികെ വിദ്യാലയത്തിലേക്ക്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് കൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.
സെപ്റ്റംബർ -5 ദേശീയ അധ്യാപകദിനം 🙏🏻
വിദ്യാധനം സർവ്വധനാൽ പ്രധാനം
സർവ്വധനങ്ങൾക്കും അധിപനായ വിദ്യ എന്ന ധനം പകർന്നു തരുന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം അർപ്പിച്ചു കൊണ്ട് മൂന്നാം ബാച്ചിലെ ലിറ്റിൽകൈറ്റ്സ് ഓരോ ക്ലാസ്സിലെയും കുട്ടികളെ ഒരുമിപ്പിച്ച് അധ്യാപകർക്കായി 2021 സെപ്റ്റബർ 5 ന് അധ്യാപകദിന ആശംസകൾ നേർന്നു. അവർ തന്നെ അതിന്റെ വീഡിയോ തയ്യാറാക്കി യൂട്യൂബിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു.10 ഡി10 ബി 10 ഇ
ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022 നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 69 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു. 2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. അന്നുമുതൽ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
നാലാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് നാലിന്റെ ആദ്യ മീറ്റിംഗ് ഡിസംബർ മാസം 10, 13 തിയതികളിലായി കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 9 ഡിയിലെ സഞ്ജന, 9 എയിലെ ഡാനിയൽ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. ലൈബ്രറി കാറ്റലോഗ് നിർമ്മാണം ആദ്യ പ്രവർത്തനമായി ഏറ്റെടുത്തു.
ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ സഹായം
കോവിഡ് കാലത്ത് വിദ്യാഭ്യാസം സുരക്ഷിതവും സമ്പൂർണ്ണവും ആക്കി മാറ്റിയ ജി സ്വീറ്റ് ഐഡി ഫോണിൽ ചേർക്കാൻ പ്രയാസം നേരിട്ട കുട്ടികൾ ഫോൺ കൊണ്ടുവരുന്നതനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വളരെ വേഗം ഐഡി ഫോണിൽ ചേർത്തു നൽകി വരുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്.
സ്കൂൾപത്രം
സ്കൂൾ പ്രവർത്തനങ്ങളെ ക്രോഡീകരിച്ചു കൊണ്ട് ലിറ്റിൽ കൈറ്റ്സ് പത്രം തയ്യാറാക്കുന്നു. ഈ വർഷം ലിറ്റിൽ കൈറ്റ്സ് ഐൻ ബാബുവിന്റെ നേതൃത്വത്തിൽ പാദമുദ്രകൾ എന്ന പേരിൽ പത്രങ്ങൾ തയ്യാറാക്കി. സ്കൂൾപത്രം
ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം
പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഏതെല്ലാം വിഭാഗത്തിൽപ്പെടുന്നു എന്ന് പെട്ടെന്ന് അറിയുന്നതിനുവേണ്ടിയുള്ള ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്. ഗ്രന്ഥശാല താളിൽ പുസ്തകങ്ങളുടെ പേരുകൾ കാണാം.
മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം
അനിമേഷൻ ക്ലാസ്
കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ കണ്ട മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 29-ാം തീയതി ആരംഭിച്ചു. ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു
സ്ക്രാച്ച് പ്രോഗ്രാം
സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു
സത്യമേവജയതേ പരിശീലനം
മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി ആറാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ദീപ പി ആർ, ശ്രീജ കെ എസ് എന്നിവർ ചേർന്ന് നൽകി. ആദ്യം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും എങ്ങനെയൊക്കെയാണ് ക്ലാസിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയും തുടർന്ന് ഓരോരുത്തർക്കും ഓരോ സെഷൻ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.
കുട്ടി ക്ലാസ് വൻ വിജയം
ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി ഏഴാം തീയതി ഹൈസ്കൂളിലെ ഒന്നാം ബാച്ചിലെ കുട്ടികൾക്കും പതിനൊന്നാം തീയതി രണ്ടാം ബാച്ചിലെ കുട്ടികൾക്കും നൽകി. അധ്യാപകർക്ക് പുറമേ പരിശീലനം ലഭിച്ച നാല് ലിറ്റിൽ കൈറ്റ്സ് ടീം നാല് ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സുകൾക്ക് ശേഷം ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് എത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി. കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഈ ക്ലാസ്. 21 ലിറ്റിൽ കൈറ്റ്സാണ് ക്ലാസ്സ് എടുക്കാൻ തയ്യാറായി വന്നത്. എല്ലാവരും നല്ല രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളുമായി നന്നായി സംവദിക്കുകയും ചെയ്തു.
ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം - സത്യമേവജയതേ
ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ സത്യമേവജയതേ ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി 12ാം തിയതി ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ലാബ് സജ്ജമാക്കൽ
വളരെക്കാലമായി അടഞ്ഞുകിടന്നു കമ്പ്യൂട്ടർ ലാബുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ഉഷാറാക്കി. കമ്പ്യൂട്ടറുകൾക്ക് കണക്ഷൻ നൽകി പ്രായോഗിക പരിശീലനത്തിനായി തയ്യാറാക്കി.
ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ച്
നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ക്യാമ്പ് ജനുവരി മാസം ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.
സ്കൂൾ വിക്കി അപ്ഡേഷൻ ഹെൽപ് ഡെസ്ക്
സ്കൂൾ വിക്കിയിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്നുള്ളത് അതത് സ്കൂളിൽ നിക്ഷിപ്തമായിരിക്കുന്നു. എന്നാൽ പല എൽപി സ്കൂളുകളും ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതിൽ പ്രയാസം നേരിട്ടു. ഇതു മനസ്സിലാക്കി മോഡൽ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ബാലരാമപുരം സബ്ജില്ലയിലെ അവശ്യമുള്ള സ്കൂളുകാരെ സഹായിക്കാൻ തീരുമാനിച്ചു. അങ്ങനെ നോട്ടീസ് നൽകി നൽകി ജനുവരി മാസം ഇരുപത്തിയഞ്ചാം തീയതി എൽ പി സ്കൂളുകൾക്ക് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യൂ നൽകി.
വീഡിയോ എഡിറ്റിംഗ് പരിശീലനം - കെഡെൻ ലൈവ്
ജനുവരി മാസം 22-ാം തീയതി വീഡിയോ എഡിറ്റിംഗ് പരിശീലനം കുട്ടികൾക്ക് നൽകുകയും സ്കൂളിലെ വിവിധ വീഡിയോ കെഡെൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു.
ക്യാമറ പരിശീലനം
സ്കൂളിലെ ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം ജനുവരി മാസം 24-ാം തിയതി കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിശീലനം നേടിയശേഷം നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അതുപയോഗിച്ച് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എടുത്തു വരുന്നു.
അഭിമുഖം
കേരളത്തിലെ ആദ്യ കെ എ എസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. നാലാം ബാച്ച് ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സഞ്ജനയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് ആണ് ഇൻറർവ്യൂ നടത്തിയത്. വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. അഭിരാമിയും ജോയേലും ചേർന്ന് അഭിമുഖം എഴുതുകയും ചെയ്തു.
കെ എ എസ് റാങ്ക് ജേതാവുമായുള്ള അഭിമുഖം
അഭിമുഖം | |
---|---|
ലിറ്റിൽ കൈറ്റ്സ് ശ്രീ ലിപു എസ് ലോറൻസുമായുള്ള അഭിമുഖം1. ആരാകാനായിരുന്നു ചെറുപ്പകാലത്തെ ആഗ്രഹം? ഒരു കത്തോലിക്ക പുരോഹിതൻ ആകാനാണ് ചെറുപ്പക്കാലത്ത് ഞാൻ ആഗ്രഹിച്ചത്. സമൂഹത്തിലെ ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ഇടപഴകാനും, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും, അതിൽ നിന്ന് സംതൃപ്തി കണ്ടെത്താനും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മതേതര ഭാരതത്തിൽ മതങ്ങൾക്കതീതമായി സമൂഹത്തിന്റെ എല്ലാവരുടേയും ഭാഗമായി, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക, ജീവിക്കുകയാണ് കൂടുതൽ ഉത്തമമെന്ന ഒരു ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് വേണം, അതാണ് എന്റെ വഴി എന്ന തോന്നൽ ഉണ്ടായത്. അങ്ങനെയാണ് ചെറുപ്പക്കാലത്തുള്ള കത്തോലിക്ക പുരോഹിതൻ ആകാനുള്ള ആഗ്രഹം ഉപേക്ഷിച്ച്, അഡ്മിനിസ്ട്രേറ്റീവ് സർവീസിനായി പരിശ്രമിക്കാൻ തുടങ്ങിയത്. 2. കെ എ എസ് നു വേണ്ടി പരിശീലിച്ചത് എങ്ങനെയായിരുന്നു? ജോലിക്കൊപ്പമാണ് കെ എ എസ് നായി ഞാൻ പഠിക്കാൻ തുടങ്ങിയത്. അതുകൊണ്ടു തന്നെ ദിവസത്തിലുള്ള മുഴുവൻ സമയവും പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് പരീക്ഷയോട് അടുത്തപ്പോൾ ഓഫീസിൽ നിന്ന് ലീവെടുത്തിട്ടാണ് പരീക്ഷയ്ക്കായി പഠിച്ചത്. ആ സമയത്ത് കൂടുതൽ സമയം പഠനത്തിനായി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നു. പ്രധാനമായും എൻ സി ആർ ടി പുസ്തകങ്ങൾ, ബിപിൻ ചന്ദ്ര, ലക്ഷ്മി കാന്ദ് പോലെയുള്ള ആളുകളുടെ പുസ്തകങ്ങൾ, കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ശ്രീധരമേനോൻ പോലുള്ളവരുടെ പുസ്തകങ്ങൾ, ഇവയൊക്കെ വീണ്ടും വീണ്ടും വായിക്കുക, അവയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക, ഇതായിരുന്നു പ്രധാനമായും കെ എ എസ് നു വേണ്ടി ചെയ്തത്. അതിന്റെ 3 ഘട്ടമായുള്ള പരീക്ഷയ്ക്ക്, ഓരോ ഘട്ടത്തിലും വ്യത്യസ്തമായ പഠനരീതി അവലംബിക്കേണ്ടതുണ്ടായിരുന്നു. ആദ്യ ഘട്ടമായ പ്രാഥമിക പരീക്ഷയിൽ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അതിനായി ധാരാളം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ചെയ്ത് ശീലിക്കുക എന്നതായിരുന്നു പ്രധാന രീതി. മുഖ്യ പരീക്ഷ എഴുത്ത് പരീക്ഷ ആയിരുന്നതിനാൽ അതിനായി ചില ടെസ്റ്റ് സീരീസുകൾ എഴുതി പരിശീലിച്ചിരുന്നു. അഭിമുഖം എന്നുള്ള മൂന്നാമത്തെ ഘട്ടം, അത് തരണം ചെയ്യാനായി , വിവിധ വിഷയങ്ങളിൽ സംസാരിച്ചുള്ള ഒരു പരിശീലനം ആവശ്യമായിരുന്നു. അതിനായി വിവിധ സ്ഥാപനങ്ങളിലെ മോക്ക് അഭിമുഖത്തിൽ പങ്കെടുക്കുകയും, അതിലെ അഭിമുഖം നടത്തിയ പ്രകർഭരായ വ്യക്തികൾ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് അഭിമുഖ പരിശീലനം മുന്നോട്ട് കൊണ്ടുപോകാനായി ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ 3 വിധത്തിലാണ് കെ എ എസ് പരിശീലനം നടത്തിയിരുന്നത്. 3. നാലാം റാങ്ക് പ്രതീക്ഷിച്ചിരുന്നോ? വിജയം പ്രതീക്ഷിച്ചല്ല അതിനുള്ള പരിശ്രമം നടത്തുന്നത് , മറിച്ച് നന്നായി പരിശ്രമിക്കുകയും വിജയത്ത നായി തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. വിജയം നമ്മുടെ പ്രവർത്തനത്തിന്റെ ഫലമായി വന്നു ചേരുന്നതാണ്. ഇതാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു പ്രത്യേക റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അതിനു വേണ്ടിയല്ല പഠിച്ചിരുന്നത്, മറിച്ച് പഠിക്കുന്ന കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്താനും, അങ്ങനെ പഠനത്തെ ആസ്വാദകരമാക്കാനുമുള്ള ശ്രമമാണ് നടത്തിയിരുന്നത്. 4. അഭിമുഖത്തിന്റെ അനുഭവം പങ്കുവയ്ക്കാമോ? കെ എ എസ് അഭിമുഖം മലയാളത്തിലായിരുന്നോ? കേരള പി എസ് സി യുടെ തിരുവനന്തപുരത്തെ പട്ടത്തുള്ള ആസ്ഥാന മന്ദിരത്തിൽ വച്ചായിരുന്നു ഇന്റർവ്യൂ നടന്നത്. ഇന്റർവ്യൂവിന് പങ്കെടുക്കുന്ന എല്ലാവരിൽ നിന്നും ഒരു ബയോഡാറ്റ പി എസ് സി വാങ്ങുന്നുണ്ട്. ഇത് ഇന്റർവ്യൂ ബോഡിൽ ഉള്ള എല്ലാ അംഗങ്ങൾക്കും നൽകുന്നുമുണ്ട്. അതായത് ഒരു വ്യക്തി ഇന്റർവ്യൂവിന് ചെല്ലുന്ന സമയത്ത് തന്നെ ബോഡിൽ ഉള്ള ആളുകൾക്ക് തന്റെ മുന്നിൽ ഇരിക്കുന്ന ഉദ്യോഗാർത്ഥി എവിടെയാണ് ജനിച്ചത്, എവിടെയാണ് പഠിച്ചത് , എന്താണ് പഠിച്ചത്, എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടായിരുന്നോ?, എന്താണ് ഹോബി, ആരാകാനാണ് ആഗ്രഹം, തുടർന്ന് നിരവധി കാര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷമാണ് ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്റെഇന്റർവ്യൂ ഏറ്റവും അവസാനത്തെ ദിവസമായിരുന്നു. അതുകൊണ്ടു തന്നെ മുൻപ് ഇന്റർവ്യൂവിന് പോയ ഉദ്യോഗാർത്ഥികളിൽ നിന്ന് ഏത് തരത്തിലുള്ള ചോദ്യമാണ് ചോദിക്കുന്നതെന്നും, ഏതൊക്കെ മേഖലകളിൽ നിന്ന് കൂടുതൽ പഠനം ആവശ്യമായി ഉള്ളതെന്നും മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ച് മലയാളത്തിലുളള ചോദ്യങ്ങൾ ഉണ്ടാകും , ഭൂരിഭാഗവും മലയാളത്തിൽ തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ്ഇന്റർവ്യൂവിന് എത്തിയത്. എന്നാൽ എല്ലാ ചോദ്യങ്ങളും ഇംഗ്ലീഷിലാണ് എന്നോട് ചോദിച്ചത്. ഒരു പക്ഷേ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി എന്നുള്ളതായിരിക്കാം അതിനുള്ള ഒരു കാരണം. ഇന്റർവ്യൂ ബോർഡിൽ 6 അംഗങ്ങൾ ആണ് ഉള്ളത്. 3 പി എസ് സി അംഗങ്ങളും , മിവിധ മേഖലകളിൽ നിന്നുള്ള 3 അംഗങ്ങളും ഇങ്ങനെയാണ് ആ ബോർഡിന്റെ ഘടന. ചോദ്യങ്ങളിൽ കേരളത്തിന്റെയും , ഇന്ത്യയുടെയും വിവിധ വശങ്ങളെക്കുറിച്ചുള്ള , വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. ഒപ്പം നേരെ സൂചിപ്പിച്ച പോലുള്ള ബയോഡാറ്റയിൽ നിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉദാഹരണത്തിന്, 'ഓൾഡ് വെനാൻസി ' എഴുതിയ വ്യക്തി ആരാണ്? , 'ആംസ് ആൻഡ് ദ മാൻ' എന്ന കൃതിയുടെ പശ്ചാത്തലമെന്താണ്? നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പോലെയുള്ള ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ, ഞാൻ ജോലി ചെയ്യുന്ന മേഖലയായ ഓഡിറ്റിൽ നിന്നുള്ള ചോദ്യങ്ങൾ, പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടാതെ കേരളത്തിന്റെ കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നറിയാനായി കേരളത്തിലെ ഹാൻറി ക്രാഫ്റ്റ് ഇൻഡസ്ട്രിയുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള , ചോദ്യങ്ങളാണ്ഇന്റർവ്യൂവിന് ഉണ്ടായിരുന്നത്. 5. സ്കൂൾ, കോളേജ് വിദ്യാഭ്യാസം എവിടെയൊക്കെയായിരുന്നു? ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ മലയൻ കീഴിന് അടുത്തുള്ള ഗുഡ് ഷെപ്പേഡ് സ്കൂളിൽ ആണ് പഠിച്ചത്. 7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ അന്തിയൂർ കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളി ലും, + 2 പേയാട് സെന്റ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്കൂളിലും ആയിരുന്നു. ഡിഗ്രി നേരത്തെ സുചിപ്പിച്ചതു പോലെ ഇംഗ്ലീഷിൽ ആയിരുന്നു. അത് കേരള സർവകലാശാലയിൽ നിന്ന് പ്രൈവറ്റ് സ്റ്റഡി എന്നുള്ള രീതിയിൽ ആണ് പൂർത്തിയാക്കിയത്. 2009-ൽ ആണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. 6. എന്തൊക്കെയാണ് ഹോബികൾ? കീബോർഡ് വായിക്കുകയാണ് എന്റെ പ്രധാനപെട്ട ഹോബി. അതിൽ വിവിധ പാട്ടുകൾ വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഇവയൊക്കെ വായിക്കുക അതാണ് പ്രധാനമായിട്ടും ഞാൻ ആ കീബോർഡു കൊണ്ട് ചെയ്യുന്നത് ഇതിൽ പുറമെ ചില മേഖലയിലുള്ള പുസ്തകങ്ങൾ പ്രതേകിച്ചു വികസന കാര്യങ്ങളിൽ ഉണ്ടാകുന്ന പുതിയ മുന്നേറ്റങ്ങൾ പരിഹാരനിർദേശങ്ങൾ ഇവയൊക്കെ ഉൾകൊള്ളുന്ന തരത്തിലുള്ള പുസ്തങ്ങൾ വായിക്കാനായി പരിശ്രമികാറുണ്ട്. 7. ഏറെ സ്വാധീനിച്ച വ്യക്തി ആരാണ്? സ്വാധീനിച്ച വ്യക്തി യെ കുറിച്ചു പറയുമ്പോൾ ഒരു പ്രതേക വ്യക്തിയെ ചുണ്ടികാണിക്കാൻ സാധിക്കുകയില്ല. വിവിധ വ്യക്തികളുടെ വിവിധ തരത്തിലുള്ള സ്വഭാവ സാവിശേഷതങ്ങൾ വിവിധ തീവ്രതയിൽ സ്വാധീനിച്ചിട്ടുണ്ട്. അതിൽ എ. പി. ജെ. അബ്ദുൽകലാം, എബ്രഹാം ലിങ്കൺ പോലുള്ള ലോക പ്രശസ്തരായ വ്യക്തികളും നമ്മുടെ തൊട്ടടുത്തു തന്നെ ജീവിക്കുന്ന നന്നായി അധ്വാനികുന്ന സാധാരണകാരന്,ചായ കടകാരനുമൊക്കെ ഒരു പോലെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ ആൾക്കാരും ഓരോ തരത്തിലുള്ള പ്രതേകതയുള്ള വ്യക്തി കളാണ്. ആ പ്രതേകതകൾ ആ സവിശേഷത കൾ തിരിച്ചറിയാൻ കഴിഞ്ഞാൽ എല്ലാ വ്യക്തിയിൽ നിന്നും കുറച്ചു കൂടെ വിശാലമായി ചിന്തിച്ചാൽ എല്ലാ ജീവിജാലങ്ങളിൽ നിന്നും പഠികാനുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെഎല്ലാം സ്വാധീനം എന്നിലുണ്ട്. ഒരു പ്രതേക വ്യക്തിയുടെ പേര് പറയുന്നത് ശരിയാണ് എന്ന് താൻ കരുതുന്നില്ല. 8. കഥ, കവിത, വിജ്ഞാനം അങ്ങനെ ഏതെങ്കിലും പുസ്തക രചനയിൽ താല്പര്യമുണ്ടോ? കഥ, കവിത തുടങ്ങിയവ ധാരാളമായി വായിക്കാറുണ്ടെങ്കിലും അതിൽ എഴുതാനുള്ള ഒരു കാര്യക്ഷമത എനിക്കുള്ളതായി ഇതു വരെ തോന്നീട്ടില്ല. എന്നാൽ വൈഞ്ഞനിക മേഖലയിലുള്ള ലേഖനങ്ങൾ എഴുതാൻ ശ്രെമിക്കറുണ്ട്. ആ മേഖലയിൽ ഭാവിയിൽ കൂടുതൽ എഴുതണമെ ന്നആഗ്രഹികാനുണ്ട്. അതിൽ കൂടുതൽ വായനകളും അനുഭവവും പരിചയവും ഈ മേഖലയിൽകൂടുതൽ സഹായിക്കും എന്ന് ഞാൻ കരുതുന്നു. 9. കേരളത്തിലെ വിദ്യാർത്ഥികളോട് പറയാനുള്ള തെന്താണ്? സാധാരണയായി നമ്മുടെ വിദ്യാലയങ്ങളിൽ പുസ്തക പാഠന ത്തിനാണ് നാം പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യങ്ങളും സൗകര്യങ്ങളും വച്ച് നാം നോക്കിയാൽ ഈ പുസ്തകങ്ങളിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യമെങ്കിലും പഠിക്കാതെ നാം വിദ്യാലയങ്ങളിൽ വരണമെന്നില്ല. നമുക്ക് ധാരാളം ഓൺലൈൻ സംവിധാനങ്ങളും ലൈബ്രറികളും ഒക്കെ ഉപയോഗിച്ച് കൊണ്ട് ഇത്തരം കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. എന്നാൽ എങ്ങനെയാണ് സമൂഹത്തിൽ ഇടപഴകേണ്ടത്. എങ്ങനെയാണ് ജീവിതത്തിൽ ക്രമപെടുത്തലുകൾ ഉണ്ടാകേണ്ടത്, എങ്ങനെയാണ് ഒരു മനുഷ്യനായി തീരേണ്ടത് മനുഷ്യനായി ജീവിക്കേണ്ടയത് ഇവയൊക്കെ ജീവിതത്തിൽ ചെയ്തു കാണിക്കാനുമാണ് ഒരു വിദ്യലയത്തിൽ ഒരു വിദ്യാർത്ഥി വരേണ്ടത്. അപ്പോഴാണ് വിദ്യാഭ്യാസം ഒരു വ്യക്തി യുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും ആ വ്യക്തിയെ വ്യക്തിയായി ജീവിക്കാനും ആ ജീവിതം ആസ്വദിക്കാനും സന്തോഷപ്രദമാക്കാനുമായുള്ളവർക്കു ഗുണപ്രദമാക്കാനും കഴിയുന്നത്. അത്തരത്തിലുള്ള ഒരു ജീവിതത്തെ അത്തരത്തിലുള്ള ഒരു പ്രവർത്തനം വിദ്യാലയത്തിലെ ജീവിതം എല്ലാവിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ട് ആകട്ടെ. അതിനയുള്ള ഒരു പരിശ്രമം എല്ലാ വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്നാണ് എന്റെ ആഗ്രഹം. അതാണ് നിങ്ങളോട് എനിക്ക് ആവശ്യപെടാനുള്ളത്. |
ലിറ്റിൽ സയന്റിസ്റ്റ്
യു പി വിഭാഗംസയൻസ് ക്ലബ്ബ് പ്രവർത്തനമായ സയന്റിസ്റ്റിൽ കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു വരുന്നു. ലിറ്റിൽകൈറ്റ്സ് അവ പകർത്തി എഡിറ്റ് ചെയ്ത് വീഡിയോ രൂപത്തിൽ ആക്കി സ്കൂൾ യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നു.
അപവർത്തനം
കാലിഡോസ്കോപ്പ് നിർമ്മാണം
സഹപാഠികൾക്ക് സഹായം
കൊറോണ ബാധയെ തുടർന്ന് ധാരാളം അധ്യയന ദിവസങ്ങൾ നഷ്ടമായതിനാൽ ഇൻഫോർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ ക്ലാസുകളും നഷ്ടമായി. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് ലിറ്റിൽ കൈറ്റ്സ് സഹപാഠികൾക്ക് ജി സ്യൂട്ട് ഐഡി ഉപയോഗിച്ച ഗൂഗിൾ മീറ്റിലൂടെ പ്രായോഗിക ക്ലാസുകൾ പരിചയപ്പെടുത്തി.മൂന്നാം ബാച്ചിലെ ലീഡറായ പാർവതി എസ് എസ് ആണ് ആദ്യക്ലാസ് എടുത്തത്. സിൻഫിഗ്സ് റ്റുഡിയോ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള അനിമേഷനാണ് പരിചയപ്പെടുത്തിയത്.
ജിമ്പ്
അനിമേഷന് ആവശ്യമായ ചിത്രങ്ങൾ വരയ്ക്കുന്നതിന് സഹായകരമായ ഒരു സോഫ്റ്റ്വെയർ ആണ് ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാം. ജനുവരി 31-ാം തിയതി നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് രണ്ടാം ബാച്ചിലെ ലീഡറായ ബെൻസൺ ബാബു ജേക്കബ് ജിമ്പ് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ ഡിജിറ്റൽ ചിത്രങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു.കുട്ടികൾ നിർമ്മിച്ച ഡിജിറ്റൽ ചിത്രങ്ങൾ വിക്കിയിൽ അപ് ലോഡ് ചെയ്തു വരുന്നു.
നഷ്ടപ്പെട്ട ദിനങ്ങൾ വീണ്ടെടുക്കാനായി ലിറ്റിൽ കൈറ്റ്സ് സ്മാർട്ട് ആയി
കുരുന്നുകൾക്ക് ഡിജിറ്റൽ ക്ലാസുകൾ നൽകി ലിറ്റിൽ കൈറ്റ്സുകൾ. നീണ്ട അടച്ചിരുപ്പു കാലം പിന്നിട്ടു എൽ പി വിഭാഗത്തിൽ എത്തിയ കുട്ടികൾക്കാണ് അറിവിന്റെയും ആകാംഷയുടെയും വേദി അവർ സമ്മാനിച്ചത്. നഷ്ടപ്പെട്ട അവധി ദിവസങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എൽ പി വിഭാഗം കുട്ടികൾക്ക് അവരുടെ ഐ സി ടി പുസ്കകത്തിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ മുറിയിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തി. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ക്ലാസിനായി എത്തിയത്.
മാഗസിനുകൾ
കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ് ആക്കി ഡിജിറ്റൽ ഫ്ലിപ് മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി.
മാഗസിനുകൾ