എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ, തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ, കൊളങ്ങാട്ടുക്കര, ചൂലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു ഏയ്ഡഡ് വിദ്യാലയമാണ് S.M.L.P school. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി | |
---|---|
വിലാസം | |
നാരായണത്തറ നാരായണത്തറ , ചൂലിശ്ശേരി പി.ഒ. , 680541 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | jyothivhmchoolissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22617 (സമേതം) |
യുഡൈസ് കോഡ് | 32071401101 |
വിക്കിഡാറ്റ | Q64089303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അവണൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 2 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 2 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി വി |
പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി വേണുഗോപാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ സജയൻ |
അവസാനം തിരുത്തിയത് | |
26-02-2022 | Rajeevms |
ചരിത്രം
1940-ലാണ് ചൂലിശ്ശരി ഷൺമുഖ മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചത്.രാമനെഴുത്തച്ഛൻ,മാധവൻ മാസ്റ്റർ എന്നിവരാണ് ഇതിൻറ സ്ഥാപകർ.അവണൂർ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാർഡിലാണ് സ്കൂൾ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാർഡിലേക്ക് മാറ്റി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിർത്തൽ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകൾ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നൽ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂർവ വിദ്യാർഥികൾ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടണ്ട്.
സമൂഹത്തിൽ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോൺവെൻറു സ്കൂളിനോടുമുള്ള താൽപര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളർത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നൽ,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികൾക്ക് എത്തിച്ചേരാൻ ഒരു സ്കൂൾ സ്ഥാപിക്കാൻ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിർദ്ദനരായ കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവർ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോൺവെൻറു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുൾ അത്യാവശ്യമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ വേണ്ടത്ര ക്ളാസ്സ്മുറികൾ,മൂത്രപ്പുര,കക്കൂസ്,കളിസ്ഥലം,കിണർ ടാപ്പ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ളബ്ബ്,സാമൂഹ്യശ്സ്ത്ര ക്ളബ്ബ്,ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയക്ളബ്ബ്,തുടങ്ങി ധാരാളം ക്ളബ്ബ് പ്രവർത്തനങ്ങൾ,അമ്മമാർക്കും കുട്ടികൾക്കും വായിക്കുന്നതിനും വായനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനുമുള്ള അവസരങ്ങൾ,ദിനാചരണാഘോഷങ്ങൾ,ക്വിസ് മത്സരങ്ങൾ,പ്രസംഗമത്സരങ്ങൾ,വ്യായാമ പ്രവർത്തനങ്ങൾ,ഡാൻസ് പരിശീലനം,വിദഗ്ദരുടെ പഠന ക്ളാസുകൾ,ആരോഗ്യ സംബന്ധമായ ക്ളാസുകൾ,ചിത്രം വര,ഫുഡ്ബോൾ,റിങ്ങ്,സ്കിപ്പിങ്ങ് തുടങ്ങിയ കായിക പ്രവർത്തനങ്ങൾ എന്നിങ്ങനെ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
മുൻ സാരഥികൾ
1940-1976 | രാമനെഴുത്തച്ഛൻ മാസ്റ്റർ | ||
---|---|---|---|
1976-1984 | സുകുമാരൻ മാസ്റ്റർ | ||
1984-1990 | മീനാക്ഷി ടീച്ചർ | ||
1990-1994 | കൊച്ചുനാരായണിടീച്ചർ | ||
1994-2008 | കൊച്ചന്നം ടീച്ചർ | ||
2008 | വി.ജ്യോതി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആയുർവേദ ഡോക്ടർ കെ.ആർ.രാമൻനന്പൂതിരി, ഡോക്ടർ.ബാലൻ,ഡോക്ടർ.ജെസ്സി,പി.ജി.അശോകൻ.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.583139,76.189404|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ