എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക് എന്ന മാർഗ്ഗരേഖയിൽ സർക്കാർ അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും സജ്ജമാക്കി കോവിസ് മഹാമാരിക്ക് ശേഷം നവംബർ 1  2021 ന് സ്കൂൾ തുറക്കുന്നതിനായി ഒരുങ്ങി .  അതിന്റെ ഭാഗമായുള്ള കളിമുറ്റമൊരുക്കാം രണ്ടാം ഘട്ടത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച്  നടത്തി .



പ്രവേശനോത്സവം

തുടർന്ന് 1/11/2021 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉദ്ഘാടനം അവണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി നീമ രാജീവ് നിർവഹിച്ചു. തുടർന്ന് സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് പൂക്കളും , മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു .