ജി.യു.പി.എസ് അമരമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് അമരമ്പലം | |
---|---|
വിലാസം | |
അമരമ്പലംസൗത്ത് ജി. യു. പി. എസ്. അമരമ്പലംസൗത്ത് , അമരമ്പലംസൗത്ത് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04931 260028 |
ഇമെയിൽ | gupsamarambalamsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48452 (സമേതം) |
യുഡൈസ് കോഡ് | 32050400801 |
വിക്കിഡാറ്റ | Q64567398 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 179 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത്ത് കുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുഷ്റിഫ |
അവസാനം തിരുത്തിയത് | |
15-02-2022 | 48452-wiki |
നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ , അമരമ്പലം ഗ്രാമപഞ്ചായത്തിൽ, അമരമ്പലം ജി യു പി സ്കൂൾ പഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്ത് കുതിര പുഴയോരത്ത് സ്ഥിതിചെയ്യുന്നു. കാനനഭംഗി യാൽ അനുഗ്രഹീതമായ അമരമ്പലം റിസർവ് വനത്തിൻറെയും പഴമയാൽ പ്രസിദ്ധമായ ശിവക്ഷേത്രത്തിൻറെയും സമീപത്തായി, നാടിന് അക്ഷരവെളിച്ചം പകർന്നു നൽകി അമരമ്പലം ജി യു പി സ്കൂൾ മാറ്റത്തിന്റെ പാതയിലാണ്. നിലമ്പൂരിന്റെ വികസന മേഖലയിൽ ചരിത്രപരമായ പങ്കുവഹിച്ച നിലമ്പൂർ കോവിലകം വക തന്നെയാണ് ആണ് ഈ സ്കൂളിൻറ സ്ഥലവും ആരംഭവും.1955ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.1980ൽ നാട്ടുകാരുടെ കൂട്ടായ പ്രവർത്തനഫലമായി U P സ്കൂൾ ആയി ഉയർത്തപ്പെട്ടു.
കാലഘട്ടത്തിൻറെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുരോഗതിയുടെ അക്ഷര മുന്നേറ്റം അമരമ്പലം സൗത്ത് സ്കൂളിനും അവകാശപ്പെട്ടതാണ്.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മുന്നേറ്റം സവിശേഷമായ സ്ഥാനം വിദ്യാലയത്തിന് നൽകുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന
ജി.യു.പി.എസ് അമരമ്പലം സൗത്ത് സ്കൂൾ 1955 സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളുള്ള ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 15 ക്ലാസ് മുറികളുള്ള അഞ്ച് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് വേണ്ടി കഥാരചന, കവിതാരചന ,ചിത്രരചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും കുട്ടികളെല്ലാം അതിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് അർഹമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഷോർട്ട് ഫിലിം
സിനിമ എന്ന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും , കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ശ്രീ സുനിൽ മാഷിൻറെ നേതൃത്വത്തിൽ കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.സ്കൂളിലെ വിദ്യാർഥികളെ അഭിനേതാക്കൾ ആക്കി കൊണ്ട് നിർമ്മിച്ച ആ ഫിലിം കുട്ടികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു .കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കൂടുതൽ രസകരം ആകുന്നതിനും ആയാസരഹിതമായി കുട്ടികളിലേക്ക് എത്തിക്കുന്നതിൻറെയും ഭാഗമായി നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ കൃഷി വകുപ്പുമായി ചേർന്ന് സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട് ഉണ്ട്. പൂന്തോട്ട പരിപാലനവും, ഔഷധത്തോട്ടം, വൃക്ഷങ്ങളുടെ സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.കൂടുതൽ വായിക്കുക
വിദ്യാലയ മികവുകൾ
നിലമ്പൂർ സബ് ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്തിലെ അമരമ്പലം സൗത്ത് യുപി സ്കൂൾ സുവർണ ജൂബിലിയുടെ നിറവിൽ ആണ്. 1955 ലെ എൽ പി വിഭാഗത്തിൽ മാത്രമായി ആരംഭിച്ച ഈ വിദ്യാലയം 1980 യുപി സ്കൂളായി ഉയർന്നു. സ്കൂളിന്റെ വളർച്ചയുടെ പടവുകളിൽ നാട്ടുകാരുടെയും അധ്യാപകരുടെയും നിസ്വാർത്ഥ സേവനത്തിനും പരിശ്രമത്തിന്റെയും കയ്യൊപ്പ് ഉണ്ടായിരുന്നു. കാലാനുസൃതമായ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് ഒപ്പം അമരമ്പലം സൗത്ത് സ്കൂളും സഞ്ചരിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളും ആധുനിക രീതികളും പഠനം വിദ്യാർത്ഥികളിൽ സ്വായത്തമാക്കുന്നതിനുവേണ്ടി അവലംബിക്കപെട്ടു.ആധുനിക സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികൾ ഇലേക്ക് വിജ്ഞാനം പകർന്നു നൽകുന്നതിന് ഒരു ഐടി ലാബ് പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നിലവിൽവന്നു. സ്മാർട്ട് ക്ലാസ്റൂം സ്കൂളിനെ കൂടുതൽ സ്മാർട്ടായി നിലനിർത്തുന്നു. സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറി എന്ന സ്വപ്നം പൂവണിഞ്ഞു. ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ദ്രിശ്യ വിരുന്നൊരുക്കാൻ കിഡ്സ് തിയേറ്റർ എന്ന നവ്യാനുഭവം ആവിഷ്കരിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ അഭിനേതാക്കളായി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചത് നടനകലയുടെ വേറിട്ട അനുഭവവും സ്കൂളിന്റെ യേശുദാസിനെ വാനോളം ഉയർത്തുന്നതും ആയിരുന്നു. റേഡിയോ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ഭാഷയുടേയും അവതരണശൈലി യുടെയും വിജ്ഞാനത്തെയും പുതിയ അനുഭൂതി നയിക്കുന്ന സ്കൂൾ റേഡിയോ എന്ന പുത്തൻ ആശയം സ്കൂളിന്റെ പാഠ്യേതര വിഷയങ്ങളിൽ വേറിട്ട നാഴികക്കല്ലാണ്.
അംഗീകാരങ്ങൾ
അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ജി.യു.പി.എസ് അമരമ്പലം സൗത്തിനെത്തേടി അംഗീകാരങ്ങൾ നിരവധി എത്തിയിട്ടുണ്ട്. 2016-17 ഈ വർഷത്തെ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡൻ അവാർഡ് നമുക്ക് ലഭിച്ചു.
2016-2017 ൽ നടന്ന നിലമ്പൂർ മണ്ഡലം ബാലോത്സവത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഗവൺമെന്റ് യു.പി സ്കൂൾ അമരമ്പലം സൗത്തിന് ലഭിച്ചു.കൂടുതൽ വായിക്കുക
സാമൂഹിക പങ്കാളിത്തം
1) തിരികെ സ്കൂളിലേക്ക്
2) അതിഥി യോടൊപ്പം
3) ഓൺലൈൻ പഠനസൗകര്യം ഒരു ക്കൽ
4) കേക്ക് വണ്ടി
1) തിരികെ സ്കൂളിലേക്ക്
ശുചീകരണ പ്രവർത്തനം: സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി സ്ഥലത്തെ ക്ലബ്ബുകളുടെയും കുടുംബശ്രീ, പി ടി എ, എസ് എം സി എന്നിവരുടെയും പങ്കാളിത്തത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പ്രവേശനോത്സവം: ദീർഘകാലത്തെ അടച്ചതിനുശേഷം തിരികെ സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നതി ന്റെഭാഗമായി സ്കൂൾ ആകർഷകമാക്കുന്നതിൽ പി ടി എ, എസ് എം സി, ജനപ്രതിനിധികൾ എന്നിവർ സജീവമായി പങ്കാളികളായി. ആദ്യമായി വിദ്യാലയത്തിലെ പടികടന്നെത്തുന്ന കുരുന്നു മക്കളെ പൂക്കളും ബലൂണുകളും നൽകി വരവേറ്റു.
2) അതിഥി യോടൊപ്പം
പ്രവേശനോത്സവത്തിന് കൂടുതൽ മധുരം ഏകാൻ അതിഥിയായി പി വി അൻവർ എംഎൽഎ സ്കൂൾ സന്ദർശിച്ച്ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി *.
3) ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ
പഠനം പൂർണമായും ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ പഠനോപകരണങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനുവേണ്ടി ജനമൈത്രി പോലീസ്, ക്ലബ്ബുകൾ, സ്വകാര്യവ്യക്തികൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണംചെയ്തു.
4) കേക്ക് വണ്ടി
സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച കേക്ക് വണ്ടി പരിപാടിയിൽ സജീവമായിപങ്കു ചേർന്നു.
മാതൃകാ പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ കുട്ടികളിൽ പരിസ്ഥിതിയോടുള്ള അവബോധം വളർത്താൻ സഹായിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ,പരിസ്ഥിതി ഗാനം, പ്രസംഗ മത്സരം, ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം
പി എൻ പണിക്കരുടെ ചരമദിനം ത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം സംഘടിപ്പിച്ചു. വായനാമത്സരം സാഹിത്യക്വിസ് വായന കുറിപ്പ് തയ്യാറാക്കൽ എന്നിവ വേറിട്ട പ്രവർത്തനങ്ങളായിരുന്നു.
ജൂലൈ 5 ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ കഥാപാത്ര ആവിഷ്കാരം കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്ന പ്രവർത്തനമായിരുന്നു. അറിവ് വർധിപ്പിക്കാനുതകുന്ന ഈ പ്രവർത്തനം കലാബോധം വളർത്താൻ ഉതകുന്നതായിരുന്നു
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ചാന്ദ്രദിന ക്വിസ്സിൽ ബഹിരാകാശത്തേക്ക് എന്ന വിഷയത്തെ കുറിച്ച് വ്യക്തമായ കാരണം സഹായകമായി.
ഓഗസ്റ്റ് 6,9 -ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി കിറ്റിന്ത്യാ ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം റോക്കറ്റ് നിർമ്മാണം സുഡോക്കോ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം,സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രം ഉൾപ്പെടുത്തി പ്രസംഗമത്സരം, പതാക നിർമ്മാണം,ഗാനാലാപനം എന്നിവ നടത്തി. പതാക നിർമ്മാണം കുട്ടികളിൽ താൽപര്യമുണർത്തുന്ന അതോടൊപ്പം തന്നെ നിറങ്ങളെ കുറിച്ച് അളവിനെ കുറിച്ചും അറിയാൻ കൂടുതൽ സഹായിച്ചു.
സെപ്റ്റംബർ 5 അധ്യാപക ദിനം
കുട്ടികൾക്ക് അധ്യാപകരാകാൻ അവസരം കൊടുത്തത് കുട്ടികൾക്ക് ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു. ഓരോരുത്തരും അവരുടെ ക്ലാസ് മെച്ചപ്പെടുത്താനും അവരുടെ മനസ്സിൽ അധ്യാപകർ എങ്ങനെയെന്ന് ക്ലാസ്സിലൂടെ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർക്കായി നിർമ്മിച്ച ആശംസകൾ ഒന്നിനൊന്നു മെച്ചമായിരുന്നു.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം പ്രസംഗ മത്സരം ചിത്രരചന മത്സരം വേഷവിധാനം മത്സരം എന്നിവ സംഘടിപ്പിച്ചു.
നവംബർ 1 കേരള പിറവി
കേരള പിറവി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെ കുട്ടികളെ വരവേറ്റു. ക്വിസ്മത്സരം കേരളഗാന മത്സരം എന്നിവ നടത്തി.
ഓണാഘോഷം.
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുടുംബത്തോടൊപ്പം ഒരു സെൽഫി,പൂക്കളഡിസൈൻ, ഓണപ്പാട്ട് എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി.
ക്രിസ്തുമസ് ആഘോഷം.
ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളിൽ ഒരാൾ സാന്താക്ലോസിനെ വേഷവിധാനത്തിൽ വരുകയും ക്രിസ്മസ് കരോൾ നടത്തുകയും ചെയ്തു . നക്ഷത്ര നിർമ്മാണം, സാന്താക്ലോസിനെ വരയ്ക്കൽ ,ആശംസ കാർഡ് നിർമ്മാണം എന്നിങ്ങനെ നിരവധിയായ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസ വിതരണം നടത്തി ക്രിസ്തുമസിൻറെ സന്തോഷം പങ്കുവച്ചു.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
1 | എം.കെ പ്രഭാകര മേനോൻ | 1973 |
2 | കെ.ആർ കമലാ ദേവി | 1995 |
3 | കെ.പി അനാനി | 1995-1996 |
4 | ലക്ഷ്മിക്കുട്ടി | 2002 |
5 | എം.എൻ ശശിധരൻ നായർ | 2002-2003 |
6 | മുഹമ്മദ് കുഞ്ഞി | 2003-2005 |
7 | വിജയചന്ദ്രൻ കുട്ടി | 2005-2006 |
8 | എൻ.എൻ സുരേന്ദ്രൻ | 2006-2007 |
9 | സരസ്വതി | 2007-2008 |
10 | മുകുന്ദൻ സി.കെ | 2009-2011 |
11 | ലീല കെ.വി | 2011 |
12 | സുകുമാരൻ | 2012 |
13 | ശങ്കരൻ പി | 2013 |
14 | മറിയാമ്മ ജി | 2014-2016 |
15 | അബ്ദുൽ നാസർ എം | 2016-2017 |
16 | അബ്ദുൽ നസീർ | 2017-2018 |
17 | ജോണി | 2018-2020 |
വഴികാട്ടി
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം റൂട്ടിൽ ബസ് /ഓട്ടോ യിൽ വന്ന് അഞ്ചാംമൈലിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 3km
- നിലമ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും പൂക്കോട്ടുംപാടം വഴി 10Km വന്ന് അഞ്ചാംമൈൽ ജംഗ്ഷനിൽ നിന്നും വണ്ടൂരിലേക്കുള്ള റോഡിലൂടെ 3km
- വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം റൂട്ടിൽ 6 km
{{#multimaps:11.226708,76.273236|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48452
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ