എടക്കാട് യൂനിയൻ എ.എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടക്കാട് യൂനിയൻ എ.എൽ.പി.എസ്.
വിലാസം
എടക്കാട്

എടക്കാട് പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽedakkadunion@gmail.com
കോഡുകൾ
സ്കൂൾ കോഡ്17421 (സമേതം)
യുഡൈസ് കോഡ്32040501605
വിക്കിഡാറ്റQ64552773
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്73
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ എ.ജി
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
14-02-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഈസ്റ്റ്ഹിൽ-എടക്കാട് റോഡിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എടക്കാട് യൂണിയൻ എ എൽ പി സ്കൂൾ. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്. 1936 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടു കിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു.ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1936 ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി. ഇപ്പോഴത്തെ മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.

ചരിത്രം

 കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .         പിന്നീട് 1936  ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ      നമ്പീശനും പ്രധാനാധ്യാപകൻ  അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ  മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.

ഭൗതികസൗകര്യങ്ങൾ

164144833218
എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്..യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും വേണ്ടത്ര ഉണ്ട്. കമ്പ്യൂട്ടർ ലാബ് നല്ല സൗകര്യങ്ങളോടു കൂടിയതാണ്.കിണർ,കോർപ്പറേഷൻ ടേപ്പ്,യൂണിറ്റ് ബാത്ത് റൂം,ടോയ്‌ലെറ്റ്സ് എന്നിവ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്.

ക്ലബ്ബുകൾ

   3 ,4  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അജിൽ എന്ന വിദ്യാർത്ഥിയാണ് കൺവീനർ. വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ക്ലാസ് റൂം ശുചിത്വം എന്നിവയുടെ ചുമതല ഈ ക്ലബ്ബിനാണ്. ക്ലാസ്സുകളിൽ നിന്നും കുട്ടികൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾ നൽകാറുണ്ട്. ഛന്ദസ് എന്ന അധ്യാപകനാണ് ക്ലബ്ബ് ചുമതല.
കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നതാണ് ലക്ഷ്യം.സ്കൂൾ മുറ്റത്ത് ചെറിയ തോതിൽ പച്ചക്കറി കൃഷി ചെയ്യുന്നു.ഉൽപ്പന്നങ്ങൾ ഉച്ച ഭക്ഷണത്തിന് എടുക്കുന്നു

അധ്യാപകർ

എ ജി ദീപ (പ്രധാനാദ്ധ്യാപിക)

ലേഖ കൃഷ്ണ

ചൈതന്യ കെ ടി

ഛന്ദസ് ടി

ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് .

ദിനാചരണങ്ങൾ

ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ്സ്,ചിത്ര രചന,ഫീൽഡ് ട്രിപ്പ്  എന്നിവ സംഘടിപ്പിക്കുന്നു ,പതിപ്പ് ,കൈയ്യെഴുത്തുമാസിക എന്നിവ തയ്യാറാക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 6കി.മി. അകലം
  • വടകര വഴി വരുമ്പോൾ- പുതിയങ്ങാടിയിൽ നിന്നും എടക്കാട് റോഡിൽ
  • ബാലുശ്ശേരി വഴി വരുമ്പോൾ - വേങ്ങേരിയിൽ നിന്നും കാരപ്പറമ്പ് വഴി എടക്കാട്
  • കോഴിക്കോട് ടൗണിൽ നിന്നും വരുമ്പോൾ - നടക്കാവ് നിന്നും ഈസ്റ്റ്ഹിൽ വഴി എടക്കാട്

{{#multimaps: 11.29926, 75.77278 |zoom=18}}