ജി എൽ പി എസ് കോറോം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കോറോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കോറോം . ഇവിടെ 77 ആൺ കുട്ടികളും 60 പെൺകുട്ടികളും അടക്കം 137 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് കോറോം | |
---|---|
വിലാസം | |
കോറോം തൊണ്ടർനാട് പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1900 |
വിവരങ്ങൾ | |
ഫോൺ | 04935 235888 |
ഇമെയിൽ | glpschoolkorome@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15435 (സമേതം) |
യുഡൈസ് കോഡ് | 32030100602 |
വിക്കിഡാറ്റ | Q64522591 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊണ്ടർനാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോജസ് മാർട്ടിൻ |
പി.ടി.എ. പ്രസിഡണ്ട് | ജലീൽവള്ളുവശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
14-02-2022 | 15435 |
ചരിത്രം
വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കപ്പെട്ട കോറോം- തൊണ്ടർനാട് പഞ്ചായത്തിൻറെ ആസ്ഥാനമായ കോറോത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1900 ഇന്നത്തെ സുഖസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാടിനു അഭിമാനമായി ദീപസ്തംഭമായി ഈ കലാലയം നിലനിന്നിരുന്നു. ആരംഭ ദശകങ്ങളിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു. കോറോം - നിരവിൽപുഴ പ്രദേശങ്ങളിൽ പല പ്രമുഖരും ഈ വിദ്യാലയത്തിൽ പഠിച്ചവരായിരുന്നു. പൂർവവിദ്യാർത്ഥികൾ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയവർ അത്തോളി ആവുള്ള, വാഴയിൽ മമ്മുഹാജി, കുനിങ്ങാരത്ത് മമ്മൂക്ക തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു. പ്രാരംഭകാലത്ത് ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ നായരും (കീച്ചേരി) സഹധ്യാപകർ വി.പി ശിവരാമൻ അയ്യർ, ടി സൂപ്പി മാസ്റ്റർ എന്നിവരായിരുന്നു.പെൺകുട്ടികളെ ചേർക്കുമെങ്കിലും ക്ലാസ്സിൽ ഹാജരായിരുന്നില്ല. കുട്ടികൾ വളരെ കുറവായതിനാൽ 1937 ഈ വിദ്യാലയം നിർത്തൽ ചെയ്തു. റിക്കാർഡുകളും ഫർണിച്ചറുകളും കണ്ടത്തുവയലിലേക്ക് മാറ്റി. 1947ൽ, കോറോം പ്രദേശത്ത് നിന്ന് ആദ്യമായി അധ്യാപക പരിശീലനം പൂർത്തിയാക്കിയ ശ്രീ എസി ആലിക്കുട്ടി മാസ്റ്ററുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും (കെ പി കൃഷ്ണൻ നായർ, കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജി പഴഞ്ചേരി ഉത്തൻ) പരിശ്രമഫലമായി വീണ്ടും സ്കൂൾ ആരംഭിച്ചു. ബോർഡ് മാപ്പിള എൽ പി സ്കൂൾ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ. 1947 ൽ ആദ്യമായി ചേർന്ന വിദ്യാർത്ഥി ജ.കെ എ കുഞ്ഞബ്ദുള്ള കടയങ്കൽ ആണ്. ആകെ കുട്ടികൾ 70. പെൺകുട്ടികളെ ചേർത്തിരുന്നെങ്കിലും അധികപേരും രണ്ടാംതരം പൂർത്തിയാക്കിയിരുന്നില്ല. ആദ്യമായി അഞ്ചാം തരം പാസായ പെൺകുട്ടി പാത്തു പഴഞ്ചേരിയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.74387,75.87656|zoom=13}}