ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി | |
---|---|
വിലാസം | |
മെഴുവേലി GGVLPS MEZHUVELY , മെഴുവേലി പി.ഒ. , 689507 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 18 - 3 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | ggvlpsmezhuveli2018@gmail |
കോഡുകൾ | |
സ്കൂൾ കോഡ് | 37408 (സമേതം) |
യുഡൈസ് കോഡ് | 32120200103 |
വിക്കിഡാറ്റ | Q87593859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 2 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | ആശാ ജോബി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യാ എസ് |
അവസാനം തിരുത്തിയത് | |
10-02-2022 | Mathewmanu |
ചരിത്രം
മെഴുവേലി ഗവ. ജി.വി. എൽ പി.എസ്സ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സ്കൂൾ.മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി. എസ്സ് സ്ഥിതി ചെയ്യുന്നു. യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ സ്ഥാപിച്ച വിദ്യാലയം. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മകൻ ഗംഗാധരന്റെ ഓർമ്മയ്ക്കായി 1906ൽ സ്ഥാപിതമായി.അന്ന് ഗംഗാധര വിദ്യാശാല ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ സരസ്വതി ക്ഷേത്രം മെഴുവേലി ആനന്ദഭുവനേശ്വരം ക്ഷേത്രത്തിനു സമീപം ബഹുമാന്യനായ മുൻ MLA പി. എൻ ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിലേക്കുള്ള പ്രധാന വഴിയുടെ അരികിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. കാലപ്പഴക്കത്താൽ ജീർണ്ണിച്ചു പോയ കെട്ടിടത്തിൽ നിന്നും മുള നിൽക്കുന്നതിൽ ശ്രീമതി. കല്യാണി ടീച്ചറുടെ വീട്, പുതുപ്പറമ്പിൽ വക കെട്ടിടം, നെടിയകാലായിലുള്ള SNDP ശാഖായോഗം കെട്ടിടം തുടങ്ങിയ പല കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവർത്തനം തുടരുന്നു.
ഇന്നത്തെ ഗവ :മോഡൽ എൽ. പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര വാങ്ങി ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു താഴെ റോഡിന് അടിവശത്തായി ഓലമേഞ്ഞ ഒരു കെട്ടിടം സ്ഥാപിക്കുകയും വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. തുടർന്ന് 1945-1946 കാലഘട്ടത്തിൽ പ്രാദേശിക വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ നമ്മുടെ വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അങ്ങനെയാണ് ഗംഗാധര വിദ്യാശാല ലോവർ പ്രൈമറി സ്കൂൾ ഇന്ന് നാം അറിയപ്പെടുന്ന "ഗവ : ജി. വി. എൽ. പി. സ്കൂൾ " മെഴുവേലി ആയി മാറിയത്. SNDP ശാഖായോഗം മെഴുവേലിയുടെ വകയായിരുന്ന ഒരു ഏക്കർ രണ്ടു സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി എന്ന് പറയപ്പെടുന്നു. തുടർന്ന് 1976-ൽ ഇന്നു നാം കാണപ്പെടുന്ന വിദ്യാലയ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. യശ:ശരീരനായ മുൻ എം. എൽ. എ. പി. എൻ. ചന്ദ്രസേനൻ ശിലാസ്ഥാപനം നടത്തുകയും അന്നത്തെ ഡി. ഇ. ഒ. ആയിരുന്ന ശ്രീമതി. അമ്മിണി ബ്രാഹ്മണിയമ്മ പുതിയ വിദ്യാലയകെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തുഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം ഓട് മേഞ്ഞതാണ്. 5മീറ്റർ നീളവും 5മീറ്റർ വീതിയും ഉള്ള 5ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഹാൾ ആണ് ഉൾഭാഗം. താത്കാലിക മറകൾ കൊണ്ട് വേർതിരിച്ചു 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. ടൈൽ മേഞ്ഞതാണ് ക്ലാസ്സ് മുറികൾ.ശുചി മുറി, കിണർ,പാചകപ്പുര, ഏകദേശം 500പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, ചെറിയ മുറ്റം എന്നിവ വിദ്യാലയത്തിനുണ്ട്.
മികവുകൾ
മുൻസാരഥികൾ
ശ്രീമതി.വൽസല കുമാരി PS ശ്രീ.ബാലകൃഷ്ണൻ MS ശ്രീസുനിൽ കുമാർ ട
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിലെ നിരവധി പ്രമുഖരെ വാർത്തെടുക്കാൻ അടിത്തറ പാകിയ വിദ്യാലയമാണ്. മെഴുവേലി ശ്രീ. തമ്പിദാസ് (റിട്ട :പ്രൊഫസർ ശ്രീനാരായണ കോളേജ് ), ശ്രീ പി. വി മുരളീധരൻ (റിട്ട :AEO ആറന്മുള ), ശ്രീ കെ. സി. രാജഗോപാൽ ( Ex. MLA ആറന്മുള ), ശ്രീ പി. എൻ രാജൻ ബാബു, ശ്രീ വി. ജി പുഷ്പാഗഥൻ (റിട്ട : HM), പ്രശസ്ത എഴുത്തുകാരൻ ശ്രീ.ബാബുജി മെഴുവേലി ,ശ്രീമതി വി. ആർ നളിനി ടീച്ചർ, ശ്രീമതി കൗസല്യ ടീച്ചർ , തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അനേകം വ്യക്തികൾക്ക് ആദ്യ പാഠം കുറിക്കാൻ സഹായിച്ച സ്ഥാപനമാണിത്.
അദ്ധ്യാപകർ
ശ്രീമതി വത്സല കുമാരി ടീച്ചർ
ശ്രീമതി മോളികുട്ടി ടീച്ചർ
ശ്രീ ബാലകൃഷ്ണൻ സാർ
ശ്രീ സുനിൽകുമാർ. എസ്
എന്നിവർ മുൻ പ്രധാന അധ്യാപകരായിരുന്നു.
പ്രധാന അദ്ധ്യാപിക
ശ്രീമതി കെ. ആർ. ശോഭന
അദ്ധ്യാപകർ
ശ്രീമതി എ. ആർ ശ്രീലത
ശ്രീ പി. എസ് അജിമോൻ
ശ്രീ വി. വി രാജൻ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ക്ലബുകൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി.
{{#multimaps:9.2752,76.69194 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37408
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ