എൽ പി ജി എസ് മഴുവന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി ജി എസ് മഴുവന്നൂർ | |
---|---|
വിലാസം | |
മഴുവന്നൂർ എൽ പി ജി എസ് മഴുവന്നൂർ സൗത്ത് മഴുവന്നൂർ പി.ഒ 686669 , 686669 , എറണാകുളം ജില്ല | |
സ്ഥാപിതം | 25 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0484-2767044 |
ഇമെയിൽ | lpgsmazhuvannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25621 (സമേതം) |
യുഡൈസ് കോഡ് | 32080500606 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാതൃകാപേജ് |
പ്രധാന അദ്ധ്യാപിക | ജയ എം.പി |
പി.ടി.എ. പ്രസിഡണ്ട് | കെ.പി സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജീ ബിജു |
അവസാനം തിരുത്തിയത് | |
09-02-2022 | 25621 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളംജില്ലയിൽ മഴുവന്നൂർഗ്രാമപഞ്ചായത്തിലെസൗത്ത്മഴുന്നൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പൗരാണികമായ മഴുവന്നൂർ സെന്റ് തോമസ്കത്തീഡ്രൽപള്ളി.ഈ വിദ്യാലയത്തോട് ചേർന്നു നിൽക്കുന്നു. കൊല്ലവർഷം 1090-ാം മാണ്ട് കർക്കിടകം 10 ന് മഴുവന്നൂർ സെന്റ് തോമസ് പള്ളിയുടെ സഹകരണത്തോടെ തുടങ്ങിയ സ്കൂൾ 1918-ൽ സർക്കാരിനു വിട്ടു നൽകി. മഴുവന്നൂർ വാര്യത്ത് ശങ്കര വാര്യർ, രാഘവ വാര്യർ കുളങ്ങാട്ടിൽ ഔസേഫ് കത്തനാരും മഴുവന്നൂർ ദേശാഭിവർദ്ധിനി എന്ന സംഘടനയുമായിരുന്നു ആദ്യ കാല സംഘാടകർ . അന്നത്തെ 6-ാം ഡിസ്ട്രിക് ഇൻസ്പെക്ടറായിരുന്ന ചെല്ലമ്മയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം 1967-ൽ പുതുക്കിപണിതു. മഴുവന്നൂർ , പൂമറ്റം, എഴുപ്രം , മാങ്ങാട്ടൂർ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
കലാ കായിക സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ആധ്യാത്മിക മേഖലകളിൽ നിരവധി പ്രഗത്ഭരെ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. 2011 - 12 കാലയളവിൽ SSA ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടത്തിന്റെ ഓട് ഇറക്കി കേടായ പട്ടിക മാടി ഓടു മേയുകയും എല്ലാ ക്ലാസ് മുറികളും സീലിംഗ് ചെയ്ത് ടൈലിടുകയും ചെയ്തു. കൂടാതെ പെൺകുട്ടികൾക്ക് ടോയ്ലറ്റും കുട്ടികൾക്ക് പാർക്കും അനുവദിക്കുകയുണ്ടായി. സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യലും അതേ കാലയളവിൽ തന്നെ ചെയ്തു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് സ്കൂളിന് ചുറ്റുമതിൽ, പ്രവേശന കവാടം എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുകയും പണികൾ യഥാസമയം പൂർത്തിയാക്കുകയും ചെയ്തു.
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി 50 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 2017-18 വർഷത്തിൽ സ്കൂൾ ശതാബ്ദി വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. എം എൽ എ വി.പി സജീന്ദ്രന്റെ ആസ്തിവികസന ഫണ്ടായ 42 ലക്ഷം രൂപ ചിലവഴിച്ച് നാല് ക്ലാസ് മുറികളോടു കൂടിയ ഒരു ഇരു നില കെട്ടിടം ഏവരുടെയും ശ്രദ്ധയാകർഷിച്ച് നിലകൊള്ളുന്നു. ഇന്നും അറിവിന്റെ വെളിച്ചമായി ഈ വിദ്യാലയംനിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ
ഓടിട്ട പഴയ കെട്ടിടം
പുതിയ ഇരുനില കെട്ടിടം
തുറന്ന സ്റ്റേജ്.
ലൈബ്രറി.
പാർക്ക്
ശിശുസൗഹൃദ ശൗചാലയങ്ങൾ
ഊണുമുറി
പുതിയ പാചകപ്പുര
ജൈവ വൈവിധ്യ പാർക്ക്
അടുക്കളത്തോട്ടം
കുടിവെള്ള കിണർ
വിശാലമായ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
കാലഘട്ടം | പേര് |
---|---|
1995-2000 | ഒ.കെ ലീല |
2000-2001 | ലില്ലി |
2001-2003 | എം. പൗലോസ് |
2003-2004 | ലിസി |
2004-2005 | സാറാമ്മ |
2005-2010 | പി.സി ചിന്നമ്മ |
2010-2015 | എ.ലീല |
2015-2016 | ഷിന്റി വി. ഡേവിഡ് |
2016-2018 | കുര്യച്ചൻ |
2018-2020 | ശോശ എം.കെ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.00376, 76.48639 |zoom=18}}