സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "സ്വാമി രാംദാസ് മെമ്മോറിയൽ ഗവ; ഹയർ സെക്കന്ററിസ്കൂൾ".

സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ
പ്രമാണം:S.R.M.G.H.W.H.S RAMNAGAR.JPG
വിലാസം
മാവുങ്കാൽ

ആനന്ദാശ്രമം പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0467 2201590
ഇമെയിൽ12002.ramnagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12002 (സമേതം)
എച്ച് എസ് എസ് കോഡ്14102
യുഡൈസ് കോഡ്32010500415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ360
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ598
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ758
ആകെ വിദ്യാർത്ഥികൾ918
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ എം കെ
പ്രധാന അദ്ധ്യാപികശാലിനി കെ
പി.ടി.എ. പ്രസിഡണ്ട്സുധാകരൻ കെ
അവസാനം തിരുത്തിയത്
09-02-2022Ajamalne
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ൽ സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1 . 62ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പേര്
2020- ശാനിനി കെ
2018-2020 മാധവൻ എം ടി
2015-2018 വാരിജ എം
2014-2015 വസന്തൻ എൽ
2013-2014 കരുണാകരൻ കെ

വഴികാട്ടി

  • NH 17 ന് തൊട്ട് മാവുങ്കാൽ സ്ട്രീറ്റിൽ നിന്നും 200 മി. അകലത്തായി പാണത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 4 കി.മി. അകലം

{{#multimaps:12.3457,75.0968 |zoom=13}}