സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ

07:43, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahs25091 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ‍‍‍ സ്ഥിതി ചെയ്യുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡിൽ സ്കുളായി മാറി.1926ൽ ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു.1990 മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 1100- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയർ റെയ്‌ക്രോസ് ,എസ് പി സി, ലിറ്റിൽ  കൈറ്റ്സ്എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ പറവൂർ സെന്റ്: തോമസ് കോട്ടക്കാവ് ഫൊറോനാ പള്ളി വികാരി റവ:ഫാ.ആന്റണി പെരുമായൻ,ഹെഡ് മിസ്ടസ്സ് ശ്രീമതി: ലിസമ്മ ജോസഫ്.

സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വിലാസം
നോ൪ത്ത് പറവൂ൪

നോ൪ത്ത് പറവൂ൪ പി.ഒ,
എറ​ണാകുളം
,
683513
,
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ04842443341
ഇമെയിൽstaloysiushs1@gmail.com
കോഡുകൾ
സ്കൂൾ കോഡ്25091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസ്സമ്മ ജോസഫ്
അവസാനം തിരുത്തിയത്
08-02-2022Sahs25091
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



    

ആമുഖം

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ റാങ്കുകളും അഞ്ചു വർഷം തുടർച്ചയായി നൂറു ശതമാനം വിജയവും നേടി പറവൂരിലെ വിദ്യാലയങ്ങളിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നു.

വിദ്യാഭ്യാസപരമായ നേട്ടങ്ങൾ

എസ് എസ് എൽ സി പരീക്ഷയിൽ മുൻ വർഷങ്ങളിൽ ലഭിച്ച റാങ്കുകൾ വിദ്യാലയത്തിന് മിഴിവേകുന്നു.

(1989-90) - റീജ ജോർജ്   13 ആം റാങ്ക്

(1998-99) - അസിത അനിൽകുമാർ  - 15 ആം റാങ്ക്

(2001-02) - അപ്പു സുശീൽ  - 13 ആം റാങ്ക്

(2003-04) - കൃഷ്ണ  എൻ ഡബ്ലിയു - 14 ആം റാങ്ക്

(2004-05) - രേഷ്മ  എ ആർ  - 13 ആം റാങ്ക്

കലാപരമായ നേട്ടങ്ങൾ

പറവൂർ ഉപജില്ലയിലെയും എറണാകുളം റവന്യൂ ജില്ലയിലെയുംകലാ മത്സരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം ആയി വിദ്യാലയം നില കൊള്ളുന്നു.

വിദ്യാലയത്തിന്റെ സാരഥികൾ

ശ്രീമതി ലിസമ്മ ജോസഫ് (ഹെഡ് മിസ്ട്രെസ് ) -9072385638

റവ. ഡോ . പോൾ ചിറ്റിനപ്പിള്ളി (കോർപ്പറേറ്റ് മാനേജർ ) -9447578176

റവ. ഡോ. ആന്റണി പെരുമായൻ (മാനേജർ ) -7736123294

മു൯ സാരഥികൾ

  • സിസ്റ്റർ. ഉഷറ്റ
  • ആനീസ് എം.വി
  • കൊച്ചുമേരി വർഗ്ഗീസ്സ്
  • കൊള്ളറ്റ് എം.ടി
  • ടെസ്സി ജോർജ്
  • ഇ. ജെ ജെസ്സി

സ്കൂളിന്റെ മു൯ മാനേജ൪മാ൪

  • റവ.ഫാദർ. വിൻസന്റ് പറമ്പത്തറ
  • റവ.ഫാദർ. പോൾ മനയമ്പിള്ളി
  • റവ.ഫാദർ. ജോസഫ് തെക്കിനേൻ
  • റവ.ഫാദർ. പോൾ കരേടൻ

സൗകര്യങ്ങൾ

  • വിശാലമായ ലൈബ്രറിയും റീഡിങ് റൂമും
  • അടൽ ടിങ്കെറിങ് ലാബ്
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
  • മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ
  • മികച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • മേന്മയുള്ള ഐ സി ടി പ്രവർത്തനങ്ങൾ
  • യു എസ് എസ് /എൻ ടി എസ് ഇ എന്നിവയ്ക്കു വിദഗ്ധ പരിശീലനം
  • നിരന്തരമായ ബാസ്കറ്റ് ബോൾ പരിശീലനം
  • ചിട്ടയായ ഫുട്ബോൾ പരിശീലനം
  • അലോഷ്യൻ റോഡ് സേഫ്റ്റി ക്ലബ്‌
  • ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ഫുട്ബോൾ കോർട്ട്
  • വിശാലമായ ഓഡിറ്റോറിയം
  • അസംബ്ലി ഹാൾ
  • ഹൈടെക്ക് കമ്പ്യൂട്ടർ റൂം
  • സ്മാർട്ട് ക്ലാസ്സ്റൂം
  • എല്ലാ സ്ഥലങ്ങളിലേയ്ക്കുംസ്കൂൾ ബസ്സ്

വിവിധ ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്‌
  • സർഗ്ഗ ക്ലബ്‌
  • ഹിന്ദി ക്ലബ്‌
  • ഇക്കോ ക്ലബ്‌
  • സയൻസ് ക്ലബ്‌
  • ഊർജ സംരക്ഷണ ക്ലബ്‌
  • ഗണിത ക്ലബ്‌
  • ലഹരി വിരുദ്ധ സേന
  • ഫോറെസ്റ്ററി ക്ലബ്‌
  • ഹരിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്‌
  • അറബി ക്ലബ്‌
  • സംസ്‌കൃത ക്ലബ്‌

അടൽ ടിങ്കറിങ് ലാബ്

കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.





ഐടി ലാബ്

വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ  സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..






സയൻസ് ലാബ്


കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള  പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.






നേർക്കാഴ്ച

മറ്റു പ്രവർത്തനങ്ങൾ


അക്ഷരവെളിച്ചം






വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനേഴ് കിലോമീറ്റർ)
  • ദേശീയപാത 66 (അറുപത്തി ആറ് ) യിലെ . വടക്കൻ പറവൂർ സ്വകാര്യ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ(66) വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.150327,76.218477|width=800px|zoom=18}}

അലോഷ്യസ് ഫോട്ടോ ഗാലറി

യാത്രാസൗകര്യം

<googlemap version="0.9" lat="10.153591" lon="76.21851" zoom="16" width="300" height="300"> 10.150528, 76.21793, St Aloysius H S N Paravur </googlemap>

മേൽവിലാസം

ST ALOYSIUS H S N PARAVUR, MARKET ROAD , PIN 683513,ERNAKULAM Dist.


വർഗ്ഗം: സ്കൂൾ

മറ്റുതാളുകൾ

നേട്ടങ്ങൾ

അനേകവർഷങ്ങളായി S. S. L. C 94%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു.

 ജൂനിയർ റെഡ്ക്രോസ്  (JRC)

സെന്റ് അലോഷ്യസ് ഹൈസ്‍കൂളിൽ 2006 ഒക്ടോബർ 4ാം തീയതിയാണ് JRC ആരംഭിച്ചത്. അന്നു മുതൽ വളരെ സജീവമായി JRC ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പരിപാലനം,അച്ചടക്ക മനോഭാവം, മാനസികവളർച്ച എന്നിവ പരിപേഷിപ്പിക്കേണ്ടതെങ്ങനെയെന്നും ിത് കുട്ടികളിൽ ശീലമാക്കി ഒരു ഉത്തമ JRC യാിയ മാറുന്നതിനുള്ള വിവിധ പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകുന്നു. സ്കൂളിലെ ശുചീകരണം പ്രവർത്തനത്തിലും അച്ചടക്കത്തിലും മുൻ പന്തിയിലാണ് JRC കൾ . JRCയുടെ ഒരു യൂണിറ്റാണ് ഈ സ്കൂളിലുള്ളത്. ഏകദേശം 60 കുട്ടികളാണ് ഈ സംഘടനയിലുള്ളത്. ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് സൂചിപ്പിക്കുന്നത് . നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയാണ് JRC പ്രവർത്തിച്ചുവരുന്നു. JRC ഈ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാസ്റ്റർ :സ്റ്റെനിൽ പി.പി . യും കുമാരി നന്ദിത കൃഷ്‌ണയുമാണ്. കൂടാതെ JRC കൗൺസിലർമാരായി ശ്രീമതി:ജിൻസി ജോർജ്ജ് ഉം ശ്രീമതി:സെൽഫീന ഡേവീസും സേവനമനുഷ്ടിക്കുന്നു.

സ്കൗട്ട്സ് & ഗൈഡ്സ്

സുനിൽ സാറിന്റെ നേതൃത്ത്വത്തിൽ 1998 മുതൽ സ്കൗട്ട്സും 2004 മുതൽ സുമ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഗൈഡ്സും അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു .ആലുവ ജില്ലയിലെ 2ആം നന്പർ ഗൈഡ് യൂണിറ്റ് ആണിത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.

മാഗസി൯

ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

ഓരോ വർ‍ഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകർ ഏറ്റവും നല്ല രീതിയിൽ സാഹിത്യ രചനാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

ക്ലബ് പ്രവ൪ത്തനങ്ങൾ

കായികം

ജേക്കബ് പോൾ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതൽ കുട്ടികളെ കായികരംഗത്തേക്കാകർഷിക്കാനും അർഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകർഷിക്കുിന്നു.