സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ് പി സി ഉദ്ഘാടനം

സ്കൗട്ട്സ് & ഗൈഡ്സ്

1998 മുതൽ സ്കൗട്ട്സും ( 103 ആലുവ സ്കൗട്ട് ട്രൂപ്പ് ) 1994 മുതൽ ഗൈഡ്സ് ഉം (2 ആലുവ ഗൈഡ് കമ്പനി ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം നമ്പർ ഗൈഡ് യൂണിറ്റ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു. ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സുനിൽ സാറും സുമ ടീച്ചറും ആണ്.






എസ് പി സി

നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം  കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ്‌ ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.

ജൂനിയർ റെഡ് ക്രോസ്സ്

കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു.

വായനാ ദിനം