എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40224schoolwiki (സംവാദം | സംഭാവനകൾ) (→‎ചരിത്രം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്
വിലാസം
ചടയമംഗലം

ചടയമംഗലം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0474 2478259
ഇമെയിൽsvlps100@gmail.com
കോഡുകൾ
സ്കൂൾ കോഡ്40224 (സമേതം)
യുഡൈസ് കോഡ്32130200109
വിക്കിഡാറ്റQ105813753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ എസ് ആർ
പി.ടി.എ. പ്രസിഡണ്ട്മഞ്ചേഷ് കുമാർ റ്റി എസ്
അവസാനം തിരുത്തിയത്
07-02-202240224schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ  കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമായ ചടയമംഗലം പഞ്ചായത്തിലാണ് എസ് .വി .എൽ .പി .സ്കൂളിന്റെ ആസ്ഥാനം .ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം (ജടായു )സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ് .ചടയമംഗലം  എന്നപേര് ജടായുമംഗലം എന്ന പേരിൽ നിന്നുമാണെന്നു വിശ്വസിക്കുന്നു .

                                            1937 -ൽ പൂങ്കോട് ഭാഗത്തു ആരംഭിച്ച ഈ വിദ്യാലയം എൽപി ,യു പി ,എഛ് എസ് എന്നിവഒരുമിച്ചു നടത്താനുളള സ്‌ഥല പരിമിതി മൂലം ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തു കരയോഗം കെട്ടിടത്തിലേക്കു മാറ്റുകയാണുണ്ടായത് . അവിടെ നിന്നും മാറിയ ശേഷം ശ്രീമതി പൊന്നമ്മ,ശ്രീ ചന്ദ്രശേഖരൻ പിള്ള ശ്രീമതി ചെല്ലമ്മ ,ശ്രീ ആനന്ദൻ പിള്ള,ശ്രീ കൃഷ്‌ണപിള്ള ,ശ്രീമതി രുഗ്മിണിയമ്മ,ശ്രീമതി സുമ ,ശ്രീമതി ഗിരിജ ,ശ്രീമതി ഷൈലാബീവി എന്നിവർ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ ശ്രീമതി ശ്രീജ ടീച്ചറാണ് ഈ സ്കൂളിന്റെ സാരഥി .ഇവരെക്കൂടാതെ ശ്രീ പുരുഷോത്തമൻപിള്ള ,ശ്രീമതിരത്നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ, ശ്രീമതിസുമതിയമ്മ,ശ്രീമതിജാനമ്മ ,ശ്രീമതിജുമൈനത്‌ബീവി ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറാബീവി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീഷാഫി ശ്രീപ്രഭാകരൻനായർ ,ശ്രീഗോപൻ മുതലായവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

                   പരിപാവനമായ ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ പ്പോലെ പതിനെട്ട് പടികൾ ചവിട്ടിക്കയറാൻ പറ്റുന്ന ശ്രീകുഞ്ഞയ്യപ്പ -ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം, ഹിന്ദുപുരാണത്തിലെ ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലം ,ശ്രീരാമനും പത്‌നി സീതാദേവി താമസിച്ചിരുന്നുവെന്ന്‌ തോന്നുന്ന അവശിഷ്‌ടങ്ങൾ ,ഹനുമാനും ജഡായുവും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ഫലമായിജടായുവിന്റെ കൊക്കുരഞ്ഞുരൂപപ്പെട്ട കുളം ,ശ്രീരാമക്ഷേത്രം ,പ്രസിസ്ഥമായ ഇത്തിക്കരയാർ ,ഇവയുടെയൊക്കെ സാന്നിധ്യംകൊണ്ട് ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക സാമൂഹിക വികസനത്തിന് ഈ സ്കൂളിന്റെ പങ്ക് നിസ്സീമമാണ് .

                ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന സ്ഥാപനമാണ് എസ് വി എൽ പി എസ് പൂങ്കോട് . ഗുണമേന്മയുള്ള വിദ്യാഭാസപരിശീലനത്തിലൂടെ സാമൂഹികപ്രതിബ്ധതതയുള്ളതും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവയിലൂടെ സാമൂഹികസാംസ്കാരികമുന്നേറ്റവും സാധ്യമാകുകയുമാണ് ഈ സ്കൂളിന്റെ ലക്‌ഷ്യം .

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.87132,76.86540 |zoom=13}}