സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനോത്സവം

 
 
 
 
 
 
 
 

പൊതുവിദ്യാലയങ്ങൾക്ക് നവ വസന്തത്തിന്റെ നവോന്മേഷം കൈവന്ന നാളുകളിലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്.പുതിയ കാലത്തെ വരവേൽക്കാനും ഉണർവോടെ വിദ്യാലയങ്ങളിലേക്ക് കടന്ന് വരാനും പ്രചോദനവും ആത്മവിശ്വാസവും പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും ലഭിക്കുന്ന വിധത്തിലാണ് ഓരോ പൊതു വിദ്യാലയവും നിലകൊള്ളുന്നത്. ക്ലാസ് റൂമുകളിൽ നിന്ന് ആർജ്ജിചെടുക്കുന്ന പഠനാനുഭവങ്ങൾ - ഓരോ കുട്ടിയിലും അന്തർലീനമായ പ്രതിഭയുമായി മാറ്റുരയ്ക്കുമ്പോൾ , ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലത്തിന് അത് പഠനോത്സവമായി മാറുന്നു. ഓരോ വർഷവും സ്ക്കൂളിന്റെ അതിർത്തിഗ്രാമത്തിൽ ഞങ്ങൾ ഒത്തുചേരുന്നു..2017 മുതൽ 2020 വരെ എല്ലാ വർഷവും നടത്തിയിിരുന്ന ഈ ഉത്സവക്കാഴ്ച കൊവിഡ് കാരണം നിർത്തിവെച്ചിരിക്കുന്നു.

എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥി പ്രതിഭകളുമായി ..... അവർ പാടുന്നു ..... കഥ പറയുന്നു .......കവിത ചൊല്ലുന്നു ......പ്രഭാഷണം ചെയ്യുന്നു ........ അഭിനയിക്കുന്നു ..... പഠനോത്സവത്തിൽ ദൃശ്യാനുഭവങ്ങളിലേക്ക് ഏവർക്കും സ്വാഗതം

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ പഠനോത്സവം

സ്ക്കൂളിന്റെ മികവുത്സവം കാണൂ