ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11052hs (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി
വിലാസം
ഹെരൂർ

ഹേരൂർ പി.ഒ.
,
671324
,
കാസർഗോഡ് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04998 262030
ഇമെയിൽ11052heroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11052 (സമേതം)
എച്ച് എസ് എസ് കോഡ്914013
വി എച്ച് എസ് എസ് കോഡ്914013
യുഡൈസ് കോഡ്32010100517
വിക്കിഡാറ്റQ64398772
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമംഗൽപാടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ54
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽREESHMA M(PRINCIPAL IN CHARGE)
പ്രധാന അദ്ധ്യാപകൻABDUL HAMEED K
പി.ടി.എ. പ്രസിഡണ്ട്ABDUL RAHEEM
അവസാനം തിരുത്തിയത്
06-02-202211052hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ജി വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി . 1973 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ ഹേരൂർ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കാസർഗോഡ് നഗരത്തിൽ നിന്ന് 20 km വടക്കുമാറി ബന്തിയോടിന് കിഴക്കായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 12 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം.

ഹേരൂർ മീപ്പിരിയുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയ്ക്ക് പിന്നിൽ ഒട്ടേറെ പേരുടെ കഠിനാധ്വാനത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും കഥകൾ പറയുവാനുണ്ട്. .

ഹേരൂർ മീപ്പിരിയിലെ വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി പരേതനായ മൊയ്തീൻ കുഞ്ഞി ഹാജിയുടെ നേതൃത്വ ത്തിൽ കൂട്ടായ ആലോചനായോഗങ്ങൾ അക്കാലത്ത് നടന്നിരുന്നു. മീപ്പിരി സഹോദരങ്ങളുടെ കൂട്ടായ ചർച്ചകളിൽ നാട്ടിലെ കുരുന്നുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന ആലോചനയ്ക്ക് ഒടുവിൽ ഒരു പര്യവസാനം ഉണ്ടായി. ഇതുപ്രകാരം മൊയ്തീൻ കുഞ്ഞി ഹാജി തന്റെ കൈവശമുള്ള രണ്ടേക്കർ ഭൂമി സ്കൂൾ പണിയുന്നതിന് സൗജന്യമായി നൽകാമെന്ന് ഉറപ്പുനൽകി.

സ്കൂൾ പണിയുന്നതിന് സർക്കാറിലേക്കുള്ള കടലാസു പണിയിൽ മൂന്നേ ക്കർ സ്ഥലമെങ്കിലും സ്കൂൾ തുടങ്ങാൻ വേണമെന്ന സാങ്കേതിക തടസ്സം നീക്കാനായിരുന്നു പിന്നീടുള്ള ആലോചന. സ്കൂളിനടുത്ത് ഒരേക്കർ സ്ഥല മുള്ള മുഹമ്മദ് ഐ.പി പേരൂർ എന്ന വ്യക്തിയെ കണ്ട് സ്ഥലം ചോദിച്ചു. മറ്റൊരിടത്തുള്ള ഒരേക്കർ ഭൂമി ഇതിന് പകരമായി അദ്ദേഹത്തിന് നൽകി സ്കൂൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കി.

ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ

വിദ്യാഭ്യാസപരമായ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി കൂട്ടായ ആലോചനായോഗങ്ങൾ നടന്നു. മീപ്പിരിയിലെ സഹോദരങ്ങളായ പരേതനായ മൊയ്തീൻ കുഞ്ഞി ഹാജി, അബ്ദുള്ള മാപ്പിരി എന്നിവരുടെ നേതൃത്തിൽ പള്ളിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി സ്കൂൾ സ്ഥാപിക്കുന്നതിന് തീരു മാനമായി.

ഹേരൂർ മീപ്പിരി സ്കൂൾ എന്ന ആദ്യ ആശയം മൊയ്തീൻ കുഞ്ഞി ഹാ ജിയുടെ മനസ്സിലുദിച്ച ഒരു സ്വപ്ന ചിന്തയാണ്. ഈ ചിന്ത നാടിന്റെ വിദ്യാ ഭ്യാസ വികസനത്തിലേക്കെത്തിച്ചത് മൊയ്തീൻ കുഞ്ഞിയുടെ സൗഹൃദവ ലയമാണ്. സ്കൂളിനായുള്ള ചർച്ചകളും കടലാസു പണികളും പിന്നീട് അവ രുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടു. ഉണ്ണാനും ഉടുക്കാനും പരിമിതമായ സൗകര്യം മാത്രം ഉണ്ടായിരുന്ന നാട്ടുകാർക്ക് സ്കൂൾ വിദ്യാഭ്യാസവും, അവിടെ നിന്നു കിട്ടുന്ന ലഘു ഭക്ഷണവും വലിയ ആശ്വാസമാണ് നൽകി യത്. 1972-73 കാലഘട്ടത്തിൽ തന്നെ വിദ്യാലയം വേണമെന്ന സമീപവാസി കളുടെ മുറവിളി അധികാരികളുടെ ചെവിയിലെത്തിയില്ല. തെങ്ങോല മെടഞ്ഞ് നാലുമരത്തൂണുകൾ നാട്ടി അതിൽ വളച്ചുവെച്ച ഒരു കെട്ടിടം ഇന്ന് പുതു മോടിയിലുള്ള കെട്ടിടത്തിലേക്ക് ഉയർന്നതിനും ഉയർത്തിയതിനും പിന്നിൽ ചിലരുടെ നിസ്വാർത്ഥമായ കരങ്ങളുണ്ട്

ഓലപ്പുരയിൽ നിന്നും ഓടിലേക്കുള്ള ദൂരം ഒരുവർഷം മാത്രം. കാറ്റിലും മഴയിലും ഓലപ്പുരയിലുണ്ടായിരുന്ന സ്കൂൾ ഒരുരാത്രിയിൽ നിലംപൊത്തി യപ്പോൾ സ്കൂൾ മോഹങ്ങൾ അവസാനിച്ചുവെന്ന് ചിലരെല്ലാം കരുതി. ഓല പ്പുരയിൽ സ്ലേറ്റും പെൻസിലുമായി എത്തിയവർ മുപ്പതിലധികം പേർ.

അത്രയും കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്ക തിരിക്കാൻ മുൻപന്തിയിൽ നിന്നത് കുറച്ചുപേർ മാത്രം. ഇവരുടെ നേതൃത്വത്തിൽ ഈ ചെറുസംഘം, സ്കൂൾ കുട്ടികളുടെ പഠനത്തിനായി പേരൂർ ജുമാമസ്ജിദ് മദ്രസ്സ യിലേക്കുമാറ്റി. പള്ളി അധികാരികളായ മുതവല്ലി മീപ്പിരി അബൂ ബക്കറും സെക്രട്ടറി അബ്ദുള്ള മിപ്പിരിയും ചേർന്നാണ് പിന്നീട് സ്കൂളിന്റെ പഠനകാര്യങ്ങൾക്ക് പള്ളി മദ്രസ്സയിൽ സൗകര്യം ചെയ്തുകൊടുത്തത്.

ഹേരൂരിൽ സ്ഥിരമായി സ്ഥലവും കെട്ടിടവും അടങ്ങിയ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് മീപ്പിരി സഹോദരങ്ങളായ മൊയ്തീൻ കുഞ്ഞി ഹാജി, മീപ്പിരി അബൂബക്കർ, മീപ്പിരി ഇബ്രാഹിം ഹാജി, മീപ്പിരി മുഹമ്മദ് ഹാജി, അബ്ദുള്ള മീപ്പിരി എന്നി വരായിരുന്നു. 1974 ന് മൊയ്ദീൻ കുഞ്ഞി ഹാജിയുടെ വീട്ടാവശ്യ ത്തിനു കൊണ്ടുവന്ന ചെങ്കല്ലും മണലും ഉപയോഗിച്ചാണ് ഇന്ന് പ്രാഥമിക പഠനം നടത്തുന്ന കെട്ടിടത്തിന്റെ പണി നടത്തിയത്. ഇതിൽ ഒരു കെട്ടിടം ഉപയോഗപ്രദമല്ലാത്ത തിനാൽ പൊളിച്ചുമാറ്റിയിരുന്നു. സ്കൂളിന്റെ ആരംഭം മുതൽ രണ്ടു പതിറ്റാണ്ടുകാലത്തോളം പി.ടി.എ പ്രസി ഡന്റായിരുന്ന മൊയ്തീൻ കുഞ്ഞി ഹാജിയാണ് സ്കൂളി ന്റെയും നാടിന്റെയും സമഗ്രവികസനത്തിനായി മുന്നിട്ടു പ്രവർത്തിച്ചിരുന്നത്. തുടർന്ന് പി.ടി.എയുടെയും നാട്ടുകാ രുടെയും മറ്റും കൂട്ടായ്മയിൽ ഹൈസ്കൂൾ കെട്ടിടങ്ങളും മറ്റു അനുബന്ധ പ്രവർത്തികളും നടത്താനായി. തുടർന്ന് സർക്കാറിന്റെ സഹായത്തോടെ വൊക്കേഷണൽ ഹയർ സെക്കന്ററിക്കാവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനായി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയെട്ട് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

08/11/1983-12/03/1984 ജെയിംസ്. പി.കെ
01/07/1987-01/09/1987 തോമസ്. സി
13/01/1988-09/06/1989 ജി.ജോർജ്ജ് തരകൻ
16/06/1989-30/06/1989 സരളമ്മ അലക്സ്
06/07/1989-14/06/1990 പി. ആൻറണി
17/08/1989-18/06/1991 കല്ല്യാണി. പി.കെ
01/07/1991-30/04/1992 മേരി ജോൺ
06/11/1992-07/06/1993 സയ്യദ് മുഹമ്മദ്. ​എൻ.കെ
12/07/1993-20/10/1993 ദാക്ഷായണി അമ്മ. എൻ
20/10/1993-02/06/1994 കൃഷ്ണൻ. എ
02/06/1994-05/06/1995 പീതാംബരൻ. ആർ.സി
07/06/1995-03/08/1995 എം.പി. കരുണാകരൻ
03/08/1995-05/06/1997 കെ.വി. രാമചന്ദ്രൻ
07/06/1997-02/06/1999 കെ. മഹാലിംഗ ഭട്ട്
12/07/1999-09/05/2000 പുഷ്പോധരൻ. പി
01/06/2000-25/05/2001 ശങ്കരൻ. വി
26/05/2001-04/06/2002 ശ്രീധരൻ. എൻ
07/11/2002-02/05/2003 കേശവൻ. എം
08/09/2005-02/03/2006 ജയന്തി. എ.കെ
23/06/2006-03/08/2006 ബാബുരാജൻ
04/06/2007-03/06/2008 ബേബി നയന
07/06/2008-31/07/2008 വാസുദേവൻ നമ്പൂതിരി
29/08/2008-30/08/2009 ജ്യോതി. കെ
19/10/2009-18/06/2013 ശങ്കര കാമത്ത്. സി.എച്ച്
19/06/2013-23/08/2014 ഷീജ.കെ.എ(ചാ൪ജ്)
23/072013-23/07/2013 കെ.രവി
24/08/2014-12/10/2014 ഷീജ.കെ.എ(ചാ൪ജ്)
13/10/2014-22/11/2014 മൊഹമ്മദ്.കെ.കെ
23/11/2014-08/12/2014 ഷീജ.കെ.എ(ചാ൪ജ്)
09/12/2014-31/03/2016 സുധാകര.എ൯
01/04/2016-06/06/2016 അനുപമ ദാമോദ൪(ചാ൪ജ്)
07/06/2016-01/06/2018 മനോജ്കുമാ൪.സി
01/06/2018-02/06/2018 ശശി.കെ(ചാർജ്)
02/06/2018- ഷോളിഎംസെബാസ്റ്റ്യൻ

S S L C വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ

പ്രഭാത-സായാഹ്ന ക്ലാസുകൾ.

പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ

വെക്കേഷൻ ക്ലാസുകൾ.

Student Adopted Group ,Teacher Adopted Group.

കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,

ഗൃഹസന്ദർശനം

ഫലപ്രദമായ SRG, SUBJECT COUNCIL

2020 ലും 2021 ലും തുടർച്ചയായി രണ്ട് തവണ നൂറ് ശതമാനം വിജയം നേടിയ സ്കൂളാണിത് . 2021 ൽ 3 പേർക്ക് ഫുൾ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണ ത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ശ്രദ്ധ

പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ പദ്ധതി നടപ്പിലാക്കി.പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാ നുഭവങ്ങൾ ശ്രദ്ധയിലൂടെ ലഭിച്ചു. 3,5,8 ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വളരെ താല്പര്യത്തോട് കൂടി ശ്രദ്ധ പദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുകയും പഠന നിലവാരം ഉയർത്താൻ പദ്ധതി കൊണ്ട് സാധിക്കുകയും ചെയ്തു.

മലയാളത്തിളക്കം

മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കി. കുട്ടികളെ വായനയ്ക്കും എഴുത്തിനും പ്രാപ്തരാക്കുന്ന രീതിയിൽ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾക്ക് മലയാളത്തിളക്കത്തിലൂടെ ലഭിച്ചു. മലയാള ഭാഷയിൽ വളരെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ മലയാളത്തിളക്കം പദ്ധതിയിലൂടെ മലയാളം അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരായി.

ഹലോ ഇംഗ്ലീഷ്

പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി.കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി വർധിച്ചു. ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി 5,6,7 ക്ലാസിലെ കുട്ടികളുടെ ഹലോ ഇംഗ്ലീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.

ഗണിതം മധുരം

ഗണിത ശാസ്ത്രത്തിൽ കുട്ടികൾ നേരിടുന്ന പ്രയാസം ദൂരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ഗണിതം മധുരം പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത ക്രിയകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ഗണിതത്തിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും സാധിച്ചു.

പഠനോത്സവം

വിദ്യാർത്ഥികളുടെ സർഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി മാറുന്ന പഠനോ ത്സവം നമ്മുടെ സ്കൂളിലും നടപ്പിലാക്കി. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള കഴിവുകൾ തത്സമയ പ്രദർശനങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പഠനോത്സവം മാറി.

ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

നേട്ടങ്ങൾ

മഞ്ചേശ്വരം സബ് ജില്ലാ ഹിന്ദി ഹാൻഡ് റൈറ്റിംഗ് മൽസരത്തിൽ മൂന്നാം സ്ഥാനം ഫാത്തിമ കരസ്ഥമാക്കി

ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps:12.64976,74.96439|zoom=16}}