വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ , ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പാതിരപ്പളളി എന്ന ചെറിയ ഗ്രാമത്തിൽ നാഷണൽ ഹൈവേ യോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയ്ഡഡ് വിദ്യാലയമാണിത്.

വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
വിലാസം
പാതിരപ്പള്ളി

വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
,
പാതിരപ്പള്ളി പി.ഒ.
,
688521
,
ആലപ്പുഴ ജില്ല
സ്ഥാപിതം11 - 04 - 1928
വിവരങ്ങൾ
ഇമെയിൽ35240vvsdup@gmail.com
കോഡുകൾ
സ്കൂൾ കോഡ്35240 (സമേതം)
യുഡൈസ് കോഡ്32110100401
വിക്കിഡാറ്റQ87478229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ90
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എസ്
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള പി എസ്
അവസാനം തിരുത്തിയത്
05-02-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ്.കൂടുതൽ അറിയുക


മാനേജ്‌മെന്റ്

ആലപ്പുഴ ജില്ലയിൽ പാതിരപ്പളളി എന്ന ചെറിയ ഗ്രാമത്തിൽ നാഷണൽ ഹൈവേ യോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തൊണ്ണൂറു വർഷതിലധികം പഴക്കമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണിത്.

മാനേജർ ശ്രീ. പി. പ്രേമാനന്ദൻ അവർകളുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 14 ക്ലാസ്സ്‌ മുറികൾ ഉണ്ട്.

ഗ്യാസ് കണക്ഷൻ, ശുദ്ധ ജലസംവിധാനംആവശ്യമായ പാത്രങ്ങൾ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് പാചകപ്പുര.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ആവശ്യമായ യൂറിനലും ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു.

ഭിന്നശേഷി കുട്ടികൾക്കായി റാമ്പ് ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു..കൂടുതൽ അറിയുക

നേട്ടങ്ങൾ

കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകാൻ സ്‌കൂളിന് സാധിച്ചു..കൂടുതൽ അറിയുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊ.എം.കെ.സാനു


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -NH66- ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km വടക്കോട്ടു സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)



{{#multimaps:9.540824,76.32736|zoom=18}}

പുറംകണ്ണികൾ

യൂടുബു വിഡിയോ,   സ്കൂൾ ഫേസ്ബൂക് പേജ്

അവലംബം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.