സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. കുരമ്പാല
വിലാസം
കുരമ്പാല

പന്തളം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04734 250118
ഇമെയിൽglpskurampala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38302 (സമേതം)
യുഡൈസ് കോഡ്32120500808
വിക്കിഡാറ്റQ87597559
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിത ബി
പി.ടി.എ. പ്രസിഡണ്ട്രാജി ജനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു അജിത്
അവസാനം തിരുത്തിയത്
03-02-2022THARACHANDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ  പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പന്തളം സബ്ജില്ലയിലെ കുരമ്പാല എന്ന സ്ഥലത്തെ   ഒരു സർക്കാർ വിദ്യാലയമാണ്  ഗവ :എൽ .പി.എസ് .കുരമ്പാല .


സ്മാർട്ട് ക്ലാസ്സ്‌റൂം ഉത്‌ഘാടനം
സ്മാർട്ട് ക്ലാസ്സ്‌റൂം ഉത്‌ഘാടനം
സ്മാർട്ട് ക്ലാസ്സ്‌റൂം ഉത്‌ഘാടനം


ചരിത്രം

ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരാൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യായനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരെഞ്ഞടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.ആലുംമൂട്ടിൽ സ്കൂളെന്നും ഈ സ്കൂളിനെ അറിയപ്പെടുന്നു .


ഭൗതികസൗകര്യങ്ങൾ

പന്തളം മുനിസിപ്പാലിറ്റിയിൽ പന്തളം വില്ലേജിൽ ബ്ലോക്ക് നമ്പർ : 3 -ൽ റീസർവ്വേ നമ്പർ 511 /2 ആയി 15.20 ആർ (37 1 / 2 സെന്റ് ) വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ :എൽ പി ഇ എസ് കുരമ്പാല.2005 -2006 കാലഘട്ടത്തിലാണ്നിലവിലുള്ളകെട്ടിടംനിര്മ്മാണംപൂർത്തിയാക്കിയത്.വിശാലമായ ഒരു ഹാൾ ,ഓഫീസിൽ മുറി ,പാചകപ്പുര ,കലവറ ,നാലുമുറികളോട് കൂടിയ ശൗചാലയം എന്നവയാണ് സ്കൂളിന്റെ കെട്ടിട ഭാഗങ്ങൾ .ഹാളിനു 25*60*8 .60 *3 .00 mtr നീളവും ഓഫീസിൽ മുറിക്കു 8.10*6.50*3 mtr നീളവും ഉണ്ട് .സിമെന്റ് കട്ടയും പാറയും ഉപയോഗിചാണ് കെട്ടിട നിർമാണം .

കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ളം,വൈദ്യുതി എന്നിവ ലഭ്യമാണ്.വിശാലമായ പൂന്തോട്ടം ,കളിസ്ഥലം ,ആവശ്യമായ ഫർണിറുകൾ ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂൾ പരിസരത്തു സ്ഥിതി ചെയ്യുന്നു .സ്മാർട്ട് റൂമിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം തന്നെ ഉണ്ട് .

മികവുകൾ

1.മിടുക്കരായ കുട്ടികൾ

2. 2019 -ൽ തുടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ഇപ്പോഴും നന്നായി പരിപാലിച്ചു പോരുന്നു.

3.വിവിധ ഭാഷകളിൽ അസംബ്ലി . 4.സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ .

5.എൽ എസ് എസ് പരിശീലനം .

6.ക്ലാസ്സ് ലൈബ്രറി .

7.അമ്മവായന

8.ദിനാചരണങ്ങൾ

9.ബാലസഭ

10.പ്രവൃത്തി പരിചയ മേള

11.പഠനോത്സവം

12.ഓൺലൈൻ പഠന സഹായം.

13.ഗൃഹ സന്ദർശനം.

14.ആഘോഷ-മത്സരാസംമ്മാനങ്ങൾ വീടുകളിൽ എത്തിക്കൽ

15.പി ടി എ ,എസ് ആർ ജി മീറ്റിംഗുകൾ.

മുൻസാരഥികൾ

Sl.No. Name Period
1 ഭാരതിയമ്മ
2 സരളാദേവി 2005-2006
3 വത്സലകുമാരി 2006-2007
4 സുധ പി എൻ 2007-2009
5 സലീന വി ജി 2009-2016
6 ജയാ ആർ സി 2016-2017
7 നജീന വി എച് 2017-2019
8 കവിത ബി 2019- contd.....

പ്രശസ്തരായപൂർവവിദ്യാർഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ


വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത വിദ്യാലയമാണ് ഗവ :എൽ പി എസ് കുരമ്പാല .

1.ശ്രീ .ശാർങ്ഗധരൻ ഉണ്ണിത്താൻ -പടയണി കലാകാരൻ

2.ശ്രീ.പ്രമോദ്‌ കുരമ്പാല -ചിത്രകാരൻ

3.ശ്രീ.വിഷ്ണു -പടയണി കലാകാരൻ ,ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ്

4.ശ്രീ.മനു മോഹൻ -കലാകാരൻ

5.ശ്രീ.വിനു മോഹൻ മോഹൻ -മലയാള മനോരമ

6.ശ്രീ.ജയകുമാർ -ചെണ്ട വിദ്യാൻ

7.ശ്രീ.വിനീഷ് കുരമ്പാല -രാഷ്ട്രീയം

8.ചെറുവള്ളിൽ ഗോപകുമാർ-രാഷ്ട്രീയം

9.ശ്രീ.ഗോപകുമാർ -രാഷ്ട്രീയം

10.ശ്രീമതി .പുഷ്പ -ആരോഗ്യപ്രവർത്തക

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ

1.ജൂൺ 5 -പരിസ്ഥിതി ദിനം

  • വൃക്ഷതൈനടീൽ
  • വൃക്ഷതൈ വിതരണം

2.ജൂൺ 19 -വായന ദിനം

  • അമ്മവായന
  • പുസ്തകവിതരണം
  • ക്വിസ്
  • ആസ്വാദനക്കുറിപ്പ്

3.ജൂലൈ 21 -ചാന്ദ്ര ദിനം

  • പതിപ്പ്
  • ക്വിസ്

4.ഓഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം

  • പതാകഉയർത്തൽ
  • പ്രച്ഛന്നവേഷ മത്സരം
  • ദേശഭക്തിഗാനം
  • പ്രസംഗം
  • ക്വിസ്

5.സെപ്തംബർ 5 - അധ്യാപക ദിനം

  • ക്വിസ്
  • അധ്യാപകരെആദരിക്കൽ

6.ഒക്ടോബർ 2 -ഗാന്ധി ജയന്തി

  • ഗാന്ധിവേഷം
  • ക്വിസ്
  • ഗാന്ധികവിതകൾ

7.നവംബർ 1 -കേരളപ്പിറവി

8.നവംബർ 14 -ശിശു ദിനം

അധ്യാപകർ

അധ്യാപകർ

  1. കവിത ബി -പ്രഥമ അദ്ധ്യാപിക
  2. സജീന എച്ച് -എൽ പി എസ് ടി
  3. സീനമോൾ എച്ച്-എൽ പി എസ് ടി
  4. പ്രീജ ജി കൃഷ്ണൻ -എൽ പി എസ് ടി
  5. ഹേമ മോഹൻ -പ്രീ പ്രൈമറി ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ജൈവവൈവിധ്യഉദ്യാനം
  2. ബാലസഭ
  3. പച്ചക്കറിതോട്ടം
  4. ആഘോഷങ്ങൾ

ക്ലബുകൾ

ക്ലബ്ലൂകൾ

  1. സ്കൂൾ സുരക്ഷാ ക്ലബ്
  2. ആരോഗ്യ സുരക്ഷാ ക്ലബ്
  3. ഹെൽത്ത് ക്ലബ്
  4. ഇംഗ്ലീഷ് ക്ലബ്
  5. പരിസ്ഥിതി ക്ലബ്
  6. ഗണിത ക്ലബ്

സ്കൂൾഫോട്ടോകൾ

 
സ്കോളർഷിപ് വിജയികൾ
 


 
independeance day

















വഴികാട്ടി

പന്തളം - അടൂർ റൂട്ടിൽ പന്തളത്തു നിന്നും നാലു കിലോമീറ്ററം അടൂരിൽ നിന്ന് ആറു കിലോമീറ്ററും ദൂരമുണ്ട് .കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്ര വഞ്ചി സ്റ്റോപ്പിൽ നിന്നും എതിർവശത്തുള്ള റോഡിലൂടെ  ഇരുന്നൂറു മീറ്റർ ഉള്ളിലായാണ് കുരമ്പാല ഗവ എൽ പി എസ് സ്ഥിതി ചെയ്യുന്നത് .{{#multimaps:9.20029,76.69527| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._കുരമ്പാല&oldid=1579809" എന്ന താളിൽനിന്ന് ശേഖരിച്ചത്