സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 - ൽ സിഥാപിതമായി.

വിമല ഹൃദയ എൽ പി എസ്സ് വിരാലി
വിലാസം
വിമല ഹൃദയ എൽ.പി.എസ്. വിരാലി
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2210900
ഇമെയിൽvimalahridayalpsviraly@gmail.com
കോഡുകൾ
സ്കൂൾ കോഡ്44544 (സമേതം)
യുഡൈസ് കോഡ്32140900105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുളത്തൂർ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ463
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സലാ തോമസ്,
പി.ടി.എ. പ്രസിഡണ്ട്ഷാജൻ ആർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
02-02-2022Vimala Hridaya LPS Viraly


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു.

സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂളിൾ 28 പെൺക്കു‍‍ട്ടികൾ ആദ്യബാച്ചിൽ പഠിച്ചിരുന്നു.തുടർന്ന് നാല് ക്ളാസുകളാണ് ഉണ്ടായിരുന്നത്.1996 ൽ FIH സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സ്കുൂളിന്റെ ഭൗതീക സാഹചര്യങ്ങൾ അടിമുടിമാറി.ഇപ്പോൾ 13 ഡിവിഷനിലായി 463കുട്ടികൾ ഉണ്ട്. അതിൽ.ആൺകുട്ടികൾ,പെൺകുട്ടികൾ.100വർഷത്തെ ചരിത്രം പരിശോധിച്ചാൾ പ്രഗത്ഭരായ അധ്യാപകരുടെ നിരതന്നെ ഉണ്ടായിരുന്നതായി പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ തപസിമുത്തുനാടാർ,അധ്യാപകരായി ശ്രീമതി ഇ തൻ്കമ്മ ,സി .ഭാർഗ്ഗവി എന്നിവർ സേവനം ചെയ്തിരുന്നു.പ്രഗത്ഭരായ നിരവധി പൂർവ്വ വിദ്യാർഥികൾക്ക് ജൻമം നൽകാൻ കഴിഞ്ഞ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.

ഇപ്പോഴത്തെ പ്രഥമ അധ്യാപികസിസ്റ്റർ വൽസലാ തോമസും 13 അധ്യാപകരും ചേർന്ന് വളർച്ചയുടെ പടവുകളിലേക്ക് സ്കൂളിനെ നയിക്കുന്നു.സ്കൂളിന്റെസമഗ്രമായ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് PTA, MPTAഅംഗങ്ങളുടെ സാനിധ്യവുമുണ്ട്.കൂട്ടായ പ്രവർത്തനങ്ങളിലൂടെ നാൾക്കുനാൾ വളർച്ചയുടെ പടവുകൾ കയറാൻ ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ുഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

വിദ്യാർത്ഥികളെ റെയും വിവേകത്തിന്റെയും മേഖലകളിലെയ്ക് വളർത്തുക എന്ന ലക്ഷ്യത്തോടെ വിമല ഹ്രദയ എൽ പി സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.നിരവധി പുസ്തകങ്ങളുടെ ശേഖരം തന്നെ ലൈബ്ര‍റിയിൽ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുസ്തകങ്ങളെ ഇനം തിരിച്ച് ഗ്ളാസിട്ട ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്നു.അതിന് പുറത്തായി കഥ,കവിത,ചിത്രകഥ,എന്നിങ്ങനെ കുറിപ്പ് നൽകിയിട്ടുണ്ട്.അധ്യാപകർ സ്റ്റോക്ക്രജിസ്റ്റർ,വിതരണ രജിസ്റ്റർ എന്നിവ ഉപയോഗിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നു.കൂടാതെ ക്ളാസ്തല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി 13 ക്ളാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.അതിന്റെ നിയന്ത്രണം കുട്ടി ലൈബ്രേറിയൻ നിർവഹിക്കുന്നു. അധിക വായനയെ പ്രോത്സാഹിപ്പിക്കാൻ വീട്ടിലൊരു ലൈബ്രറി ,പുസ്തകം കൊണ്ട് പോകാൻ അവസരം നൽകൽ,വായനാകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രക്രിയയിലൂടെ വായന വളർത്തി കൊണ്ടിരിക്കുന്നു.പി എൻ പണിക്കർ അനുസ്മരണം,വായനോത്സവം എന്നിവ സംഘടിപ്പിക്കുന്നു.രണ്ടായിരത്തിൽ കൂടുതൽ പുസ്തകങ്ങൾ,വായനാകാർഡുകൾ,മാസികകൾ,

ബാലമാസികകൾ,മറ്റുരചനകൾ,എന്നിവകൊണ്ട് സമ്പുഷ്ടമാണ് ലൈബ്രറി.


3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

Headmistress-1

Teachers - 12

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

  • തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി
  • തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി

{{#multimaps:8.31710,77.09027| width=500px | zoom=18 }}