വിമല ഹൃദയ എൽ പി എസ്സ് വിരാലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂര യോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .

2 ലൈബ്രറി'വിദ്യാർത്ഥികളെ റെയും വിവേകത്തിന്റെയും മേഖലകളിലെയ്ക് വളർത്തുക എന്ന ലക്ഷ്യത്തോടെ വിമല ഹ്രദയ എൽ പി സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.നിരവധി പുസ്തകങ്ങളുടെ ശേഖരം തന്നെ ലൈബ്ര‍റിയിൽ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുസ്തകങ്ങളെ ഇനം തിരിച്ച് ഗ്ളാസിട്ട ഷെൽഫിൽ പ്രദർശിപ്പിച്ചിരിക്കുന്നു.അതിന് പുറത്തായി കഥ,കവിത,ചിത്രകഥ,എന്നിങ്ങനെ കുറിപ്പ് നൽകിയിട്ടുണ്ട്.അധ്യാപകർ സ്റ്റോക്ക്രജിസ്റ്റർ,വിതരണ രജിസ്റ്റർ എന്നിവ ഉപയോഗിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നു.കൂടാതെ ക്ളാസ്തല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി 13 ക്ളാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.അതിന്റെ നിയന്ത്രണം കുട്ടി ലൈബ്രേറിയൻ നിർവഹിക്കുന്നു. അധിക വായനയെ പ്രോത്സാഹിപ്പിക്കാൻ വീട്ടിലൊരു ലൈബ്രറി ,പുസ്തകം കൊണ്ട് പോകാൻ അവസരം നൽകൽ,വായനാകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രക്രിയയിലൂടെ വായന വളർത്തി കൊണ്ടിരിക്കുന്നു.പി എൻ പണിക്കർ അനുസ്മരണം,വായനോത്സവം എന്നിവ സംഘടിപ്പിക്കുന്നു.രണ്ടായിരത്തിൽ കൂടുതൽ പുസ്തകങ്ങൾ,വായനാകാർഡുകൾ,മാസികകൾ,ബാലമാസികകൾ,മറ്റുരചനകൾ,എന്നിവകൊണ്ട് സമ്പുഷ്ടമാണ് ലൈബ്രറി.