തട്ടോളിക്കര യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajireena (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തട്ടോളിക്കര യു പി എസ്
വിലാസം
തട്ടോളിക്കര

തട്ടോളിക്കര യു പി സ്കൂൾ ,ചോമ്പാല (പോസ്റ്റ് ),വടകര
,
ചോമ്പാല പി.ഒ.
,
670672
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1900
വിവരങ്ങൾ
ഫോൺ0496 2501011
ഇമെയിൽ16264hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16264 (സമേതം)
യുഡൈസ് കോഡ്32041300418
വിക്കിഡാറ്റ(Q64551904)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി എം.സി
പി.ടി.എ. പ്രസിഡണ്ട്രജ്ഞിത്ത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
02-02-2022Shajireena


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ

ചരിത്രം

ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പ‍ഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.

ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേ‍ഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു

ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.

കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി.

ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
  • മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.

|} {{#multimaps:11.6687225,75.56739 |zoom=13}}

"https://schoolwiki.in/index.php?title=തട്ടോളിക്കര_യു_പി_എസ്&oldid=1564969" എന്ന താളിൽനിന്ന് ശേഖരിച്ചത്