സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി
വിലാസം
മുത്തേലി

മുത്തോലി പി.ഒ പി.ഒ.
,
686673
,
കോട്ടയം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04822205979
ഇമെയിൽsglpsmutholy@gmail.com
കോഡുകൾ
സ്കൂൾ കോഡ്31523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുത്തേലി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻ ജോസ്
അവസാനം തിരുത്തിയത്
01-02-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജ് എൽപിഎസ് മുത്തോലി.

ചരിത്രം

ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട്‌ ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു . ഈ കാലയളവിൽ മുപ്പത്തിയൊമ്പത് വൈദികർ ഈ സ്കൂളിന്റെ മാനേജറുമാറായെ സേവനമനുഷ്ഠിച്ചു . ഏകദേശം അയ്യായിരത്തോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കാലഘട്ടത്തിനനുസൃതമായ വളർച്ചയും പുരോഗതിയും എല്ലാ കലകഘട്ടങ്ങളിലും ഈ സ്കൂളിലും ഉണ്ടായിട്ടുണ്ട് എന്ന് റെക്കോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു . ലോകത്തിന്റെ പ്രശസ്തി നിലനിർത്തി കൊണ്ട് അനേകർ സേവനം ചെയുന്നു . ഇളം മനസുകളിൽ വിജ്‍ഞാനം പകരുന്നതോടൊപ്പം ഈശ്വരവിശ്വസവും സന്മാർഗബോധവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂൾ വളരെയേറെ പരിശ്രമിക്കുന്നു .

പ്രഥമ  വിദ്യാർത്ഥി  
 റവ.   ഫാ.  തോമസ്  പ്ലാക്കാട്ട്

ജോയി മുത്തോലി

ഭൗതികസൗകര്യങ്ങൾ

കളിസ്‌ഥലം

സ്കൂളിന് ഇന്ന് വിശാലമായ ആയ ഗ്രൗണ്ട് ഉണ്ട്.

ക്‌ളാസ്മുറികൾ

4 ക്‌ളാസ്മുറികൾ ഉണ്ട്.

കമ്പ്യൂട്ടർറൂം

സ്കൂളിന് കമ്പ്യൂട്ടർറൂം ഉണ്ട്.

അടുക്കള

ടോയ്‌ലെറ്

സ്കൂൾ വികസന സമതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി. ഗ്രേസിക്കുട്ടി മാത്യു ( 1994 - 2006 )

സി .ലിസ്സ് മാത്യു ( 2006 - 2009 )

സി .ലുസിയാമ്മ പി .ജെ ( 2009 - 2012 )

സി . ലിസ്സമ്മ ജോസഫ് ( 2012 - 2016 )

സി . മേരിക്കുട്ടി വി. എൽ ( 2016 - 2017 )

ശ്രീമതി ലൗലി വർഗീസ് ( 2017 - 2018 )

നേട്ടങ്ങൾ

109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു .

വഴികാട്ടി

{പാലാ പ്രൈവറ്റ് ബസ് സ്റാൻഡിൽനിന്നും കൊടുങ്ങൂർ ബസിൽ കയറി 9 കിലോമീറ്റർ ചെല്ലുമ്പോൾ മുത്തോലി പള്ളി സ്റ്റോപ്പിൽ ബസിറങ്ങുക . മുത്തോലി സെന്റ് .ജോർജ് .പള്ളിലേയ്ക്കുള്ള റോഡിലൂടെ 100 മീ.കയറ്റംകയറി ചെല്ലുമ്പോൾ ഇടതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. {{#multimaps:9.684877,76.661015| width=500px | zoom=16 }}