സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജ് എൽപിഎസ് മുത്തോലി.

സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി
31523 school picture.jpeg
വിലാസം
മുത്തേലി

മുത്തോലി പി.ഒ പി.ഒ.
,
686673
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04822205979
ഇമെയിൽsglpsmutholy@gmail.com
കോഡുകൾ
സ്കൂൾ കോഡ്31523 (സമേതം)
യുഡൈസ് കോഡ്32101000507
വിക്കിഡാറ്റQ87658826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുത്തേലി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത മാത്യു
അവസാനം തിരുത്തിയത്
06-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ബഹുമാനപ്പെട്ട ജോൺ പോകെടത്തിൽഅച്ഛന്റയുംനാട്ടുകാരുടേയുംഫലമായി ആയിരത്തി ത്തൊള്ളായിരത്തി എട്ട്‌ ഒക്‌ടോബർ എട്ടാം തീയതി മീനച്ചിൽ താലൂക്കിലെ ആദ്യത്തെ പ്രൈവറ്റ് എൽ.പി സ്കൂളായി സെന്റ് .ജോർജ് .എൽ .പി. സ്കൂൾ സ്‌ഥാപിതമായി . നൂറ്റിയറ് വർഷങ്ങൾക്കുമുമ്പു മുത്തോലി കൈരളിക്കു കാഴ്ചവച്ച കാണിക്കയാണ് ഇന്നത്തെ ഈ സ്കൂൾ . റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന അക്കാലത്തു് ഇവിടെ ആരംഭിച്ച സ്കൂൾ മുത്തോലിയിലുള്ളവർക്കുമാത്രമല്ല സമീപപ്രദേശങ്ങളായ മേവിട , കൊഴുവനാൽ , കെഴുവംകുളം , പുലിയന്നൂർ ,മീനച്ചിൽ , വെള്ളിയേപ്പള്ളി മുതലായ സ്‌ഥലങ്ങളിലുള്ളവർക്കും വിദ്യാഭ്യസത്തിന് ഉപകരിച്ചിരുന്നു .കൂടുതൽ അറിയാൻ....

പ്രഥമ വിദ്യാർത്ഥി

റവ. ഫാ. തോമസ് പ്ലാക്കാട്ട്

ജോയി മുത്തോലി

ഭൗതികസൗകര്യങ്ങൾ

കളിസ്‌ഥലം

സ്കൂളിന് ഇന്ന് വിശാലമായ ആയ ഗ്രൗണ്ട് ഉണ്ട്.കായികകുട്ടികളുടെശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട്‌ ഉണ്ട്.

ക്‌ളാസ്മുറികൾ

4 ക്‌ളാസ്മുറികൾ ഉണ്ട്.കുട്ടികൾക്ക് ശുദ്ധവായു ലഭ്യമാകത്തക്ക തരത്തിലുള്ള കെട്ടിടവും കുട്ടികൾക്ക് ആവശ്യമായ ബെഞ്ച്, ഡസ്ക്, ബോർഡ്‌ എന്നിവയും ഉണ്ട്.

കമ്പ്യൂട്ടർറൂം

സ്കൂളിന് കമ്പ്യൂട്ടർറൂം ഉണ്ട്.കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു.

അടുക്കള

ഗ്യാസ് കണക്ഷൻ ഉള്ള പാചകപ്പുരയും ഉണ്ട്.എല്ലാകുട്ടികൾക്കും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്.


ടോയ്‌ലെറ്

കൂളിനോട് ചേർന്നു രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര ഉണ്ട്.


പൂന്തോട്ടം

വിദ്യാലയപരിസരം മനോഹരമാക്കുന്ന പൂന്തോട്ടം സ്കൂളിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ പൂന്തോട്ടമാണിത്.

സ്കൂൾ വികസന സമതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ സ്കൂളിലെ മുൻ അദ്ധ്യാപകർ വർഷം
1 സി. ഗ്രേസിക്കുട്ടി മാത്യു 1994 - 2006
2 സി .ലിസ്സ് മാത്യു 2006 - 2009
3 സി .ലുസിയാമ്മ പി .ജെ 2009 - 2012
4 സി . ലിസ്സമ്മ ജോസഫ് 2012 - 2016
5 സി . മേരിക്കുട്ടി വി. എൽ 2016 - 2017
6 ശ്രീമതി ലൗലി വർഗീസ് 2016 - 2018
7 ശ്രീമതി ലത മാത്യു 2018-

നേട്ടങ്ങൾ

109 വർഷത്തെ പാരമ്പര്യം പറയാനുള്ള ഈ സ്കൂൾ കാലഘട്ടത്തിനനുസൃതമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട് .കലാകായികപ്രവർത്തിപരിചയ ,ഗണിത ശാസ്ത മേള കളിലും എൽ.എസ്.എസ് ,ഐ .ക്യു എന്നീ സ്കോളർഷിപ് പരീക്ഷകളിലും ഈ സ്കൂൾ അന്നും എന്നും ഇന്നും മുൻപന്തിൽ നില്കുന്നു . എൽ.പി. ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠനംസർവ്വസാദാരണ മാവുന്നതിനു മുമ്പുതന്നെ 2004 ലും 2007 ലും എം.എൽ.എ.ഫണ്ടിൽനിന്നും കംപ്യൂട്ടറുകൾ ലഭിക്കുകയും , കമ്പ്യൂട്ടർ പരിശീലനം കാര്യക്ഷമമായി നടത്തുകയും ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ സ്കൂൾ പി.ടി.എ യുടെ താല്പര്യം ശ്രദ്ധയമാണ് . ഈ വർഷത്തെ സബ്‌ജില്ലാ കലോത്സവത്തിൽ 11 കുട്ടികൾ പങ്കടുത്തു . ചിത്രരചനാ , പെൻസിൻഡ്രോയിങ് ,എന്നിവയ്ക്ക് രണ്ടാം സ്‌ഥാനവും ട്രോഫിയും ,ജലച്ചായം ,സമൂഹഗാനം ,പ്രസംഗം ,മോണോആക്ട് എന്നിവക്ക് എ .ഗ്രേഡും ,കഥാകഥനം ,കടംകഥ ഇവയ്ക്ക് ബി ഗ്രേഡും ലഭിച്ചു .ഈ കലാലയത്തിൽ നിന്നും അക്ഷരദീപം തെളിച്ച വ്യക്തികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുത്തോലിയുടെ പേരും പ്രശസ്തിയും പരത്തിക്കഴിഞ്ഞു.2017 -ഫെബ്രുവരി 15 നു നടന്ന പാലാ ഉപജില്ലാ സ്പോർട്സ് മത്സരത്തിൽ ലോങ്‌ജമ്പിൽ ബോയ്സ് കിഡ്‍ഡിസ് വിഭാഗം 2nd ഉം 3rd ഉം സ്‌ഥാനങ്ങൾ ലഭിച്ചു .2023 - 2024  അധ്യയന വർഷത്തെ ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ Bamboo products മത്സരത്തിൽ അൽമിൻ സെബാസ്റ്റ്യന് ഒന്നാം സ്ഥാനവും, Coir door Mats ൽ നെവിൻ ഷൈബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാലാ ഉപജില്ലാ കായിക മേളയിൽ എഡ്വിൻ ജോബിഷ്, 100 meter, സ്റ്റാൻഡിങ് ബോർഡ്‌ ജമ്പ് എന്നിവയിൽ  രണ്ടാം സ്ഥാനവും 50 Meter ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ പ്രൈവറ്റ് ബസ് സ്റാൻഡിൽനിന്നും കൊടുങ്ങൂർ ബസിൽ കയറി 9 കിലോമീറ്റർ ചെല്ലുമ്പോൾ മുത്തോലി പള്ളി സ്റ്റോപ്പിൽ ബസിറങ്ങുക .
  • മുത്തോലി സെന്റ് .ജോർജ് പള്ളിലേയ്ക്കുള്ള റോഡിലൂടെ 100 മീ.കയറ്റംകയറി ചെല്ലുമ്പോൾ ഇടതുവശത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.

Loading map...