ഗവ. യു.പി. എസ്.പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി. എസ്.പരിയാരം | |
---|---|
വിലാസം | |
പരിയാരം, മല്ലപ്പള്ളി മല്ലപ്പള്ളി , മല്ലപ്പള്ളി പി.ഒ. , 689585 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0469 2684340 |
ഇമെയിൽ | gupspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37544 (സമേതം) |
യുഡൈസ് കോഡ് | 32120700513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധിക. എം. കെ |
പി.ടി.എ. പ്രസിഡണ്ട് | സുബി. എം. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു. കെ |
അവസാനം തിരുത്തിയത് | |
01-02-2022 | 37544 |
ഗവ. യു.പി. എസ്.പരിയാരം | |
---|---|
വിലാസം | |
പരിയാരം ഗവ . യു പി എസ് പരിയാരം , പി ഒ മല്ലപ്പള്ളി വെസ്റ്റ് , 689585 | |
വിവരങ്ങൾ | |
ഫോൺ | 04692684340 |
ഇമെയിൽ | gupspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37544 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് എം ജോർജ് |
അവസാനം തിരുത്തിയത് | |
01-02-2022 | 37544 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.
ചരിത്രം
മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട് ക്ലാസ്
ആധുനിക സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിച്ചേരാൻ പര്യാപ്തമായ സ്മാർട് ക്ലാസ്സും പ്രവർത്തന സജ്ജമായിരിക്കുന്നു. ഡിജിറ്റൽ യുഗത്തിലെ എല്ലാ പഠനാനുഭവങ്ങളും കുട്ടികൾക്ക് ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബ് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- മേളകൾ
- സ്പോർട്സ്
- പ്രവൃത്തി പരിചയം
ദിനാചരണങ്ങൾ
പ്രവേശനോത്സവം
കോവിഡ് പ്രതിസന്ധി മൂലം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ പ്രവേശനോത്സവം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലൂടെയാണ് നടത്തപ്പെടുന്നത്. കുട്ടികളെല്ലാവരും ഓൺലൈൻ മീറ്റിംഗിലൂടെ പുതിയ ക്ലാസ് ടീച്ചറെ പരിചയപ്പെടുകയും മറ്റു കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പ്രധാന അധ്യാപിക നവാഗതരെയും മറ്റു കുട്ടികളേയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഓൺലൈനിലൂടെ ആണെങ്കിൽ തന്നെയും വളരെ നല്ല രീതിയിൽ പ്രവേശനോത്സവം ആഘോഷമാക്കാൻ സാധിച്ചു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനിലൂടെ അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് പ്രധാന അധ്യാപിക വൃക്ഷത്തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൈവവൈവിധ്യ പാർക്ക് വിപുലപ്പെടുത്തി. ഓൺലൈനിലൂടെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
വായനാദിനം
മലയാള മലയാളിയെ അക്ഷരത്തിനും വായനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത് പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്. വായന ദിനവുമായി ബന്ധപ്പെട്ട മുൻകൂട്ടി ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. അതിനു മുന്നോടിയായി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വായിച്ച് പുസ്തകത്തിന്റെ ഒരു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു. വായനാ മത്സരം സംഘടിപ്പിക്കുന്നു. പത്രവാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.
ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമ നഗരത്തെ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാരമാക്കി ദിനമാണ് 1945 ഓഗസ്റ്റ് 6. അന്നേദിവസം നാം ഹിരോഷിമ ദിനമായി ആചരിക്കുന്നു. കുട്ടികളെല്ലാവരും സഡാക്കോ കൊക്കിനെ നിർമ്മിക്കുന്നു. അണുബോംബ് വർഷിച്ച അതിന്റെ വീഡിയോ പ്രദർശനം നടത്തുന്നു. ഹിരോഷിമയിൽ മരിച്ചതും നിരാലംബരും അസുഖബാധിതനായ ആളുകളെ അനുസ്മരിക്കുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. പത്രക്കട്ടിംഗുകളും വാർത്തകളും പരിചയപ്പെടുത്തുന്നു.
സ്വാതന്ത്ര്യ ദിനം
എല്ലാ വർഷവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു. ദേശീയ ഗാനം ആലപിക്കുന്നു. സ്വാതന്ത്ര്യദിന പാലുകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനിലൂടെ നടത്തപ്പെടുന്നു. കുട്ടികൾ വിവിധ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷങ്ങൾ ധരിക്കുന്നു. പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുന്നു. ഓണപ്പാട്ട് വഞ്ചിപ്പാട്ട് പ്രസംഗം തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും ഓണക്കളികളുടെ ഭാഗമായി മിഠായി പിറക്കൽ, കസേരകളി, വടംവലി മത്സരം തുടങ്ങിയവയും നടത്തപ്പെടുന്നു. കുട്ടികൾ പുതു വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ എത്തുന്നു. അത്തപ്പൂക്കളം ഇടുന്നു. പായസം സദ്യ ഇവ നൽകുന്നു.
ശിശുദിനം
കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാ വർഷവും ശിശുദിനമായി ആചരിക്കുന്നു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുന്നു. വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുന്നു. ചാച്ചാജിയുടെ സന്ദേശങ്ങൾ കൈമാറുന്നു. നെഹ്റു തൊപ്പി നിർമ്മിക്കുന്നു. ശിശുദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു.
ക്രിസ്മസ് ആഘോഷം
എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു. മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു.
പുതുവത്സരദിനം
പ്രധാനാധ്യാപിക കുട്ടികൾക്ക് പുതുവർഷ ആശംസകൾ നല്കുന്നു. പുതുവർഷത്തിലേക്ക് എല്ലാ കുട്ടികളെയും വരവേൽക്കുന്നു. മധുരപലഹാരങ്ങൾ നൽകുന്നു. പുതുവർഷ പ്രതിജ്ഞ എടുക്കുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്നു.
റിപ്പബ്ലിക് ദിനം
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു.
മുൻകാല പ്രധാന അധ്യാപകർ
1.സരസ്വതിയമ്മ
2.സി.ജി.ഗോപാല കൃഷ്ണ പിള്ള
3. ടി. ജി. കരുണാകര പണിക്കർ
4.ജോസഫ്
5. പി. എ. രാമചന്ദ്രൻ
6. പി. കെ.ശിവൻകുട്ടി
7. ടി. ആർ. വിലാസിനിയമ്മ
8.ജേക്കബ്.എം.ജോർജ്
പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ
ഭോപ്പാൽ ഹെവി ഇലക്ട്രിക്കലിൻ്റെ ജനറൽ മാനേജർ ആയി വിരമിച്ച ശ്രീ തോമസ് മാത്യു, പന്തളം സിഎം ഹോസ്പിറ്റലിൻ്റെ മെഡിക്കൽ സൂപ്രണ്ടും സർജനും ആയ ഡോക്ടർ ടി ജി വർഗീസ്, ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രൊഫസർ രമാദേവി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ഡയറക്ടർ ഡോക്ടർ ജോർജ് വർഗീസ്, അധ്യാപകർക്കുള്ള ഉള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ വി ടി തോമസ് , ശ്രീ കെ വി തോമസ് ബസ് ചിക്കമംഗളൂരിൽ താമസിക്കുന്ന ദാരുശില്പ വിദഗ്ധൻ ശ്രീ വി പി സുകുമാരൻ (നാരായണൻ ആചാരിയുടെ സഹോദരപുത്രൻ) എന്നിവർ ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളാണ്.
നേട്ടങ്ങൾ
പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം.ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്.
* നേർക്കാഴ്ച
വഴികാട്ടി
Govt U.P School, Pariyaram
https://maps.app.goo.gl/MJKKYb5pi1qWbSdB8
അവലംബം
പൂർവ്വ വിദ്യാർത്ഥികൾ
അഭ്യുദയകാംക്ഷികൾ
വിരമിച്ച അധ്യാപകർ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37544
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ