എല്ലാ കുട്ടികൾക്കും ഐടി സാങ്കേതികവിദ്യ ലഭ്യമാകത്തക്കവണ്ണം സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമുക്കുണ്ട്.











സയൻസ് പാർക്ക്

സയൻസ് ലാബ് പോലെതന്നെ ശാസ്ത്രതത്വങ്ങളെ പ്രായോഗികതലത്തിൽ അനുഭവിച്ചറിയാൻ കഴിയുന്ന സയൻസ് പാർക്കും സജ്ജമാണ്.








ജൈവവൈവിധ്യ ഉദ്യാനം

കുട്ടികൾക്ക് പ്രകൃതിയോടിണങ്ങുവാനും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുവാനും ബഹുമാനിക്കുവാനും ഉള്ള മനസ്സ് രൂപപ്പെടുത്തുന്നതിൽ ജൈവവൈവിധ്യ ഉദ്യാനം പ്രധാന പങ്കുവഹിക്കുന്നു. ഇതിലൂടെ പ്രകൃതിസംരക്ഷണം കടമയാണെന്ന് കുട്ടി തിരിച്ചറിയുന്നു.

ചരിത്ര മ്യൂസിയം

കുട്ടികളിൽ ചരിത്ര വസ്തുതകളെ കാത്തുസൂക്ഷിക്കുകയും പഠനവിഷയം ആക്കുകയും ചെയ്യേണ്ടതിന് പര്യാപ്തമായ ചരിത്ര മ്യൂസിയം നമുക്കുണ്ട്.

സ്പോർട്സ് റൂം

പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. മല്ലപ്പള്ളി സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സ്പോർട്സ് ഉപകരണങ്ങൾ ഉള്ള മികച്ച സ്പോർട്സ് റൂമും നമുക്കുണ്ട് . കുട്ടികൾക്ക് ഹോക്കിയിലും വിവിധ അത് ലറ്റിക് ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി വരുന്നു.









കളിസ്ഥലം

മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ നവീകരിച്ചെടുത്ത ഒരു കളിസ്ഥലം നമ്മുടെ സ്കൂളിനുണ്ട്.

പാചകപ്പുര

എല്ലാവിധ സംവിധാനങ്ങളോടും കൂടിയ ആധുനിക പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.










  • സ്പോർട്സ് റൂമും അനുബന്ധ ഉപകരണങ്ങളും
  • അഡാപ്റ്റഡ് ടോയ്‌ലറ്റ് പാചകപ്പുര
  • റാംപ് ആൻ്റ് റെയില്
  • പബ്ലിക് അഡ്രസിങ് സിസ്റ്റം
  • ലാപ്ടോപ്
  • പ്രൊജക്ടർ
  • പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠനകേന്ദ്രം
  • ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ.