എസ് എൻ വി യു പി എസ് ആളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23546 (സംവാദം | സംഭാവനകൾ) (blog fb links)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി യു പി എസ് ആളൂർ
വിലാസം
ആളൂർ

ആളൂർ
,
ആളൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0480 2722396
ഇമെയിൽsnvupsaloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23546 (സമേതം)
യുഡൈസ് കോഡ്32070900402
വിക്കിഡാറ്റQ64088081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅദിതി. എം. എ
പി.ടി.എ. പ്രസിഡണ്ട്മധു. വി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത സംഗീത്
അവസാനം തിരുത്തിയത്
31-01-202223546


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ  ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ വില്ലേജിൽ ആളൂർ എടത്താടൻ സെന്ററിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്‌കൂൾ ,ആളൂർ.ആളൂർ എസ്.എൻ.വി.യു.പി സ്‌കൂൾ സ്ഥാപിതമായിട്ട് 75 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .  വർഷം  1947 ലാണ് എൽ.പി സ്‌കൂൾ ആയി ഇത്  സ്ഥാപിതമായത് .ഈ കാലയളവിനുള്ളിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ഇപ്പോൾ ആളൂർ എസ്.എൻ.വി സമാജത്തിന്റെ ഉടമസ്ഥതയിലുള്ള  വിദ്യാലയത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 365 കുട്ടികൾ പഠിക്കുന്നുണ്ട് . മലയാളം -ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഇവിടെ ബോധനം നടത്തുന്നു .

ആളൂർ  .എൻ.വി പ്രീ-പ്രൈമറി സ്‌കൂൾ , ആളൂർ  എസ്.എൻ .വി.വി.എച്ച്.എസ്.എസ് എന്നിവ സഹോദരസ്ഥാപങ്ങളാണ് . എസ്.എൻ.വി.വി .എച്ച്.എസ് എസ്സിൽ ഹൈസ്‌കൂൾ , ഹയ്യർ സെക്കണ്ടറി , വൊക്കേഷണൽ ഹയ്യർ സെക്കണ്ടറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു .

ചരിത്രം

ശ്രീനാരായണ വിലാസം യു. പി സ്കൂൾ ആളൂർ

=========================================================================================================================

വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊണ്, വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക എന്ന ഗുരുവചനത്താൽ പ്രചോദിതരായ ആളൂർ ദേശത്തെ എടത്താടൻ കുടുംബക്കാർ തുടങ്ങി, പ്രമുഖ ഈഴവ സമു ദായക്കാരായ മുൻഗാമികളുടെ സംഘടനാപാടവത്തിന്റെ ഫലമായി പഴയ കൊച്ചി എസ്.എൻ. ഡി.പി. യിൽ 66-ാം നമ്പർ ശാഖയായി പ്രവർത്തനം ആരംഭിച്ച ശ്രീനാരായണീയ പ്രസ്ഥാനം അതിന്റെ തനതായ സാംസ്കാരിക, വിദ്യാഭ്യാസപ്രവർത്തനങ്ങൾ കൊണ്ട് ആളൂർ ഗ്രാമത്തിന്റെ ശ്രീയായി വിളങ്ങിനിൽക്കുന്നു.എം.എൽ.സി. ആയിരുന്ന കെ. എസ്. പണിക്കരുടെ കാലത്ത് 1946 47 ൽ എൽ.പി.സ്കൂൾ സ്ഥാപിച്ച് എസ്.എൻ.ഡി.പി. സമാജം വിദ്യാഭ്യാസ മേഖലയിൽ കാലുകുത്തി.സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി മുൻകൈ എടുത്ത ആദ്യത്തെ മാനേ ജരായ എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പനേയും, സ്കൂൾ സ്ഥാപിക്കുവാൻ മുൻപന്തിയിൽ പ്രവർത്തിച്ച ആദ്യത്തെ സെക്രട്ടറി എടത്താടൻ ചേന്ദ്രൻ മാണി, എടത്താടൻ അയ്യപ്പൻ കൊച്ച യ്യപ്പൻ, നടുവൻ നാണു, നടുവൻ കുമാരൻ തുടങ്ങിയവരേയും മറ്റുള്ള സമുദായ അംഗങ്ങ ളേയും ഇവിടെ ബഹുമാനപുരസ്സരം നന്ദിയോടെ സ്മരിക്കുന്നു.മന്ത്രിയായിരുന്ന കെ.ടി. അച്യു തന്റെ കാലഘട്ടത്തിൽ 1963 ൽ യു.പി.സ്കൂളും, ബഹു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാക രന്റെ കാലഘട്ടത്തിൽ 1976 -ൽ ഹൈസ്കൂൾ,1993 ൽ വി.എച്ച്.എസ്.ഇ, 2014 - ൽ എച്ച്.എസ്. എന്നും പ്രവർത്തിച്ചുവരുന്ന സമാജം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമത്തിന്റെ, ദേശത്തി ൻ, ശ്രീയായി വിളങ്ങിനിൽക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശസ്തമായ വളർച്ചക്ക് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് നമ്മുടെ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകരേ യും, അദ്ധ്യാപകരേയും, അദ്ധ്യാപകരേയും, നന്ദിപൂർവ്വം സ്മരിക്കുന്നു.

ആദ്യത്തെ മാനേജർ :

ഇ.കെ. അയ്യപ്പൻആദ്യത്തെ അദ്ധ്യാപകർ:

  • ചുള്ളിപറമ്പിൽ നാരായണൻ മാസ്റ്റർ
  • മണപ്പറമ്പൻ രാമൻ മാസ്റ്റർ
  • എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ

ആദ്യത്തെ പ്രധാനാധ്യാപകൻ :

  • എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ ,
  • കുഞ്ഞിറ്റി മാസ്റ്റർ
    ആദ്യത്തെ വിദ്യാർത്ഥി :
  • എടത്താടൻ മാണി പുരുഷോത്തമൻ

ഭൗതികസൗകര്യങ്ങൾ

എസ്.എൻ.വി.യു.പി.സ്‌കൂൾ ആളൂർ  75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ അതിൻ്റെ മാറ്റ് കൂട്ടാൻ പൂർണമായും ഹൈടെക്ക് നിലവാരത്തിൽ മൂന്ന് നിലകളിലായി പുതിയ സ്‌കൂൾ കെട്ടിടം  തയ്യാറായിക്കഴിഞ്ഞിരിക്കുന്നു .

എല്ലാ ക്ലാസ്സുകളിലും അടിസ്ഥാന ആവശ്യങ്ങളായ ബ്ലാക്ക് ബോർഡ് , ഫാനുകൾ , ട്യൂബ് ലൈറ്റുകൾ , കുട്ടികൾക്കും അധ്യാപകർക്കുമായി പുതിയ ബെഞ്ചുകളും ഡെസ്കുകളും മേശ,കസേര , ഷെൽഫ് എന്നിവ ഒരുക്കിയിട്ടുണ്ട് .

ഏകീകൃതമായി അറിയിപ്പുകളും അനൗൺസ്‌മെന്റുകളും നൽകുന്നതിനും  മറ്റ് പരിപാടികൾ കേൾപ്പിക്കുന്നതിനുമായി എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനവും ഒരുക്കിയിട്ടുണ്ട് .

സ്‌കൂൾ കെട്ടിടവും പരിസരവും പൂർണമായി CCTV നിരീക്ഷണത്തിലാണ് ഉള്ളത് .

ജലലഭ്യതക്കായി രണ്ട് കിണറുകളും  കുടിവെള്ളത്തിനായി വാട്ടർ ഫിൽറ്ററുകളും ഒരുക്കിയിട്ടുണ്ട് .

കുട്ടികളുടെ സൈക്കിളുകളും അധ്യാപകരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് .

കുട്ടികൾക്ക് കളിക്കാനും കായിക ഇനങ്ങൾ പ്രക്ടീസ് ചെയ്യുന്നതിനും മുമ്പുള്ളതിലും കൂടുതൽ കളിസ്ഥലം ഇപ്പോൾ വിദ്യാലയത്തിന് സ്വന്തമായുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഹെൽത്ത് ക്ലബ്

മുൻ സാരഥികൾ

ആളൂർ എസ് .എൻ.വി.യു.പി സ്‌കൂൾ ആരംഭിച്ചത് മുതൽ ഇക്കാലയളവ് വരെ പ്രധാനാദ്ധ്യാപകരായിരുന്നവരുടെ പേരുവിവരങ്ങൾ

SL.NO പ്രധാനാദ്ധ്യാപകർ
1 എടത്താടൻ കൊച്ചുരാമൻ മാധവൻ മാസ്റ്റർ
2 കുഞ്ഞിറ്റി മാസ്റ്റർ
3 ടി.സി .ഫിലോമിന ടീച്ചർ
4 ഇ.പി .ബാലകൃഷ്ണൻ മാസ്റ്റർ
5 എം.വി.മാണിക്കുട്ടി മാസ്റ്റർ
6 എ.ഇ .ത്രേസ്യ ടീച്ചർ
7 ടി.വേലായുധൻ മാസ്റ്റർ
8 കെ.കെ.തുളസി ടീച്ചർ
9 എം.ഓ.കൊച്ചപ്പൻ മാസ്റ്റർ
10 എ.കെ.രുഗ്‌മിണി ടീച്ചർ
11 സി.പി .മേരി ടീച്ചർ
12 ഇ.എം.ഉണ്ണി മാസ്റ്റർ
13 ഇ.എ ശാന്തകുമാരി ടീച്ചർ
14 എം.ആർ.ഓമന ടീച്ചർ
15 ആനി ഫ്രാൻസിസ് ടീച്ചർ
16 പി.കെ ജയപ്രഭ ടീച്ചർ
17 എം.എ അദിതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പതിനായിരത്തിൽ അധികം വിദ്യാർഥികൾ ഈ സ്കൂളിൽ നിന്ൻ പടിച്ചിറങ്ങിയിട്ടുണ്ട് .

സമൂഹ മാധ്യമങ്ങൾ

FACEBOOK : www.facebook.com\snvups.aloor

Blog : www.snvupsaloor.blogspot.in

നേട്ടങ്ങൾ

അവാർഡുകൾ.

കുട്ടികളുടെ സൃഷ്ടികൾ

വഴികാട്ടി

{{#multimaps:10.3353276,76.3022161|zoom=8}}

"https://schoolwiki.in/index.php?title=എസ്_എൻ_വി_യു_പി_എസ്_ആളൂർ&oldid=1537817" എന്ന താളിൽനിന്ന് ശേഖരിച്ചത്