സി എം എസ് എച്ച് എസ് തലവടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:/home/kite/Desktop/IMG-20180324-WA0000.jpg
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമപഞ്ചായത്തിൽ തലവടി വില്ലേജിൽ കുന്തിരിക്കൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുട്ടനാട് വിദ്യാഭാസ ജില്ലയാണ് സ്കൂളിന്റെ ഭരണ നിർവഹണം നടത്തുന്നത് . കുന്തിരിക്കൽ സ്കൂൾ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്

സി എം എസ് എച്ച് എസ് തലവടി
വിലാസം
കുന്തിരിക്കൽ, തലവടി

കുന്തിരിക്കൽ, തലവടി
,
കുന്തിരിക്കൽ പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1841
വിവരങ്ങൾ
ഫോൺ0477 2211630
ഇമെയിൽcmsthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46072 (സമേതം)
യുഡൈസ് കോഡ്32110900314
വിക്കിഡാറ്റQ87479498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണി ഐസക്ക് തോമസ്
പി.ടി.എ. പ്രസിഡണ്ട്രാജി സി ഡി
എം.പി.ടി.എ. പ്രസിഡണ്ട്ഗീതുമോൾ കെ ജി
അവസാനം തിരുത്തിയത്
31-01-2022Cmshsthalavadi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ. Joseph peet1841-ൽ സ്ഥാപിച്ചതാണ് തലവടി സിഎംഎസ് സ്കൂൾ. നിരണം മുതൽ എടത്വാ വരെയുള്ള ഗ്രാമങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഏക ഉറവിടമായി വർഷങ്ങളോളം ഈ സ്ഥാപനം പ്രവർത്തിച്ചു. ഈ സ്കൂൾ ഈ പ്രദേശത്തെ എല്ലാ സ്കൂളുകളുടെയും മുത്തശ്ശിയാണ്. . 1885-ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായും 1983-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.


മാവേലിക്കര മിഷ്ണറി ആയി സേവനം അനുഷ്ഠിച്ച Rev.Joseph peet അനേകം സ്കൂളുകൾ  സ്ഥാപിച്ചു.1841 ൽ തലവടി യിലും പ്രൈമറി സ്കൂളും അരക്ലാസ് എന്നറിയപ്പെടുന്ന പ്രീ പ്രൈമറി സ്കൂളും ആരംഭിച്ചു. അക്കാലത്ത് സമീപത്ത് വേണ്ടത്ര വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ  നമ്മുടെ ഇംഗ്ലീഷ് സ്കൂളിൽ നിരണം ,മാന്നാർ ,മേൽപ്പാടം, വീയപുരം ,വട്ടടി ,തോട്ടടി, തേവേരി

തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെറുവള്ളങ്ങൾ ഇൽ ഒന്നുരണ്ടുപേർ തുഴഞ്ഞു വന്നു പഠനം നടത്തിയിരുന്നു. ചിലർ അടുത്തുള്ള സഭാംഗങ്ങളുടെ വീട്ടിൽ താമസിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട് .ആദ്യകാലത്ത് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും കുട്ടികളും യൂറോപ്യന്മാരെ  പോലെ കോട്ടും ടൈയും തൊപ്പിയും ധരിച്ച്  സ്കൂളിൽ ഹാജരാകണമെന്ന് നിർബന്ധമായിരുന്നു. വർഷംതോറും ഈ സ്കൂളിൽ ക്രമമായി വള്ളംകളിയും നടത്തുമായിരുന്നു. പ്രൈമറി മിഡിൽ സ്കൂളുകൾ നല്ല അധ്യയന നിലവാരം പുലർത്തിയിരുന്നു. പല പ്രതിബന്ധങ്ങളെയും തരണം ചെയ്തു 1983 --ൽ നമ്മുടെ മിഡിൽ സ്കൂൾ  ഹൈസ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളുംവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ പഴയ ബിൽഡിങ്ങിന്റെ സ്ഥാനത്തു പുതിയ ബിൽഡിംഗ്‌ നിർമ്മിക്കുകയുണ്ടായി.

കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് , സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, ഇന്റർനെറ്റ്‌സൗകര്യം , സയൻസ് ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിച്ചു വരുന്നു.

പ്രീ പ്രൈമറി ക്ലാസുകളും നടത്തപ്പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

..

  • സയൻസ് ,കണക്ക് മാഗസിനുകൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • വിമുക്തി ക്ലബ്
  • ജെ ആർ സി യൂണിറ്റ്
  • പരിസ്ഥിതി ക്ലബ്ബ്
  • പാർലമെന്റ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച


മാനേജ്‌മെന്റ്

  • ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5 ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു. റൈറ്റ് . റവ .ഡോ. മലയിൽ  സാബു കോശി ചെറിയാൻ മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായും , റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജർ ആയും റവ. മാത്യു ജിലോ നൈനാൻ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു.  
  • നേട്ടങ്ങൾ
കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ മിഷനറിമാരാൽ സ്ഥാപിതമായ സി എം എസ് ഹൈസ്കൂൾ തലവടി നേട്ടങ്ങളുടെ കേദാരമായി ഇന്നും കുട്ടനാട്ടിൽ ഹൃദയഭാഗത്തു നിലകൊള്ളുന്നു. അക്കാദമികവും ഭൗതികവുമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു വിദ്യാലയം ആണ് ഇത്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് എല്ലാ മേഖലയിലും വേണ്ട പരിശീലനം ലഭിക്കുന്നതിനാൽ സബ്ജില്ല, ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേഖലയിൽ സ്റ്റിൽ മോഡലിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.. യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും ജില്ലാത്തലത്തിൽ എ ഗ്രേഡും,ദേശഭക്തി ഗാനത്തിന് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും, എടുത്തു പറയത്തക്ക നേട്ടങ്ങൾ ആണ്.. കായികമത്സരങ്ങളിലും, ചെണ്ടമേളത്തിലും, ചിത്രരചനകൾക്കും മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ജെ. ആർ. സി യുടെ ഒരു യൂണിറ്റ് മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു..2017 ൽ ഏറ്റവും നല്ല പ്രകൃതിസൗഹൃദ പൂന്തോട്ടം, പക്ഷിസങ്കേതം എന്നിവക്കു സർക്കാരിൽ നിന്നും 25000/രൂപ ക്യാഷ് അവാർഡ് ലഭിച്ചിട്ടുണ്ട്. യു. പി വിഭാഗം ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ വിദ്യാലയം 1983 ൽ ഒരു ഹൈസ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. 2018 ൽ 10 ക്ലാസ്സ്‌ മുറികൾ ഒരു ലാബ്, ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു. പൊതുജന സമ്മതിയുള്ള ഒരു വിദ്യാലയം ആണെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.. കഴിഞ്ഞ 10വര്ഷങ്ങളായി എസ് എസ് എൽ സി ക്കു 100 %വിജയമാണ്ണ് കൈവരിച്ചു പോരുന്നത്. ഇന്ന് ലോകം അറിയുന്ന ഒരുപാട് വ്യക്തിജീവിതങ്ങൾ പഠിച്ചുയർന്ന ഒരു വിദ്യാലയമാണിത് .2021-22 വർഷം പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സഹായത്താൽ 48 കുട്ടികൾക്ക് ടാബുകൾ നൽകുവാൻ  കഴിഞ്ഞു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലഘട്ടം
പേര്
ചിത്രം
1 ശ്രീമാൻ കുരിയൻ
2 ശ്രീ എം ടി ചാക്കോ
3 ശ്രീ റ്റി ഐ ചെറിയാൻ,
4 ശ്രീ എ പി ഇട്ടി
5 ശ്രീ എം സി ഈപ്പൻ
6 ശ്രീ സി ജി മാത്യു
7 ശ്രീ കെ വി കോശി,
8 ശ്രീ കെ പി തോമസ്
9 ശ്രീ കെ സി തോമസ്
10 ശ്രീ സി വി സ്കറിയ
11 ശ്രീ കെ ഇ ചെറിയാൻ,
12 ശ്രീ   കെ സി അലക്സാണ്ടർ
13 ശ്രീജേ എൻ  ജെ ജേക്കബ്
14 ശ്രീ കെ.റ്റി ചെറിയാൻ,
15 ശ്രീ തോമസ് ഇട്ടിച്ചെറിയ
16 ശ്രീമതി എസ്തർ എബ്രഹാം
17 ശ്രീ വർക്കി
18 ശ്രീ. റ്റി  എം ജോർജ്
18 ശ്രീമതി ജോയമ്മ ചാണ്ടി



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല ചിത്രം
2 മോസ്റ്റ്‌ റവ:തോമസ് കെ ഉമ്മൻ സി. എസ്. ഐ മുൻ മോഡറേറ്റർ
2  ശ്രീ സി .തോമസ് ഐ എ എസ് കേരള ഗവണ്മെന്റ് ചീഫ് സെക്രട്ടറി
3  ശ്രീ കെ ജേക്കബ് ഹൈക്കോടതി ജെഡ്ജി
4  ശ്രീ മാത്തൻ പേഷ്കാർ പേഷ്കാർ
5  ശ്രീ കെ സി ജോഷ്വാ ജെഡ്ജി
6  ശ്രീ പി ഗോപാലൻ നായർ ഇൻകം ടാക്സ് ഓഫീസർ
7  ശ്രീ കെ. ജെ ചെറിയാൻ അക്കൗണ്ടന്റ് ജനറൽ
 ശ്രീ കെ. എം ഏബ്രഹാം അക്കൗണ്ടന്റ് ഓഫീസർ
9  ശ്രീ എം. സി വർഗീസ്, ഐകരാഷ്ട്ര സംഘടനയിൽ ഉയർന്ന ഉദ്യോഗസ്ഥൻ
10  ശ്രീഐ. സി ചാക്കോ ചീഫ് എഞ്ചിനീയർ
11  ശ്രീ എം എ ഉമ്മൻ, റെയിൽവേ ചീഫ് എഞ്ചിനീയർ
12  ശ്രീ .പി  ഒ ഉമ്മൻ ടാറ്റാ ചീഫ് എഞ്ചിനീയർ
13  ശ്രീ കെ. ടി ചെറിയാൻ, എഡ്യൂക്കേഷൻ ബോർഡ് ഇൻസ്‌പെക്ടർ
14  ശ്രീ വർഗീസ് അഗസ്റ്റിൻ എം. ൽ. എ
15  ശ്രീ ഈപ്പൻ വർഗീസ് എം. ൽ. എ
16 മഹാകവി ജേക്കബ് മനയിൽ സാഹിത്യം
17 റവ :ഡോ കെ സി ജോൺ. പവർ വിഷൻ ചെയർമാൻ



വഴികാട്ടി

തിരുവല്ല -അമ്പലപ്പുഴ  റോഡ് മാർഗ്ഗം  വന്ന് എടത്വാ കോളേജ് ജങ്ഷനിൽ എത്തി കിഴക്കോട്ടു ഇടതു റോഡ് വഴി 1.5 കി മീ യാത്ര ചെയ്തു സ്കൂളിൽ എത്താം {{#multimaps: 9.361381743838429, 76.48616922897502| width=800px | zoom=18 }}


"https://schoolwiki.in/index.php?title=സി_എം_എസ്_എച്ച്_എസ്_തലവടി&oldid=1531084" എന്ന താളിൽനിന്ന് ശേഖരിച്ചത്