ജി.യു.പി.എസ്.പൂങ്കുളഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.പൂങ്കുളഞ്ഞി | |
---|---|
വിലാസം | |
പൂങ്കുള ഞ്ഞി പൂങ്കുള ഞ്ഞി പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04752 385355 |
ഇമെയിൽ | gupspoonkulanji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40443 (സമേതം) |
യുഡൈസ് കോഡ് | 32131000208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാകുമാരി.കെ |
പി.ടി.എ. പ്രസിഡണ്ട് | എസ്. സുന്ദരേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന രാജീവ് |
അവസാനം തിരുത്തിയത് | |
31-01-2022 | 40443wiki |
................................
ചരിത്രം
പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമപ്രദേശമായ പൂങ്കുളഞ്ഞിയിലെ ഏക സർക്കാർ സ്ഥാപനമാണ് ജി.യു.പി.എസ് പൂങ്കുളഞ്ഞി. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഒരു പറ്റം മഹത് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിൻ്റെ ചരിത്രമാണ് പറയാനുള്ളത്.ഏകദേശം 70 വർഷങ്ങൾക്കു മുമ്പ് പ്രദേശത്തെ പൗരപ്രമുഖനായിരുന്ന അയ്യപ്പൻ കണ്ടം ഏ.വി ഗോവിന്ദപിള്ള എന്ന മഹത് വ്യക്തി അദ്ദേഹത്തിൻ്റെ പത്ത് സെൻ്റ് വസ്തുവിൽ സ്ഥാപിച്ച ഒരു കുടിപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യരൂപം.ശങ്കരപിള്ള , എം.എം.ചെറിയാൻ, കൂട്ടുപുഴയ്ക്കൽ നാഗൂർഖ നി റാവുത്തർ, പിച്ചകനി റാവുത്തർ, ഗോപാലൻ ഉണ്ണിത്താൻ, കാഞ്ഞിര വിള കൊച്ചപ്പ റാവുത്തർ തുടങ്ങി മറ്റനേകം വ്യക്തികളുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ഈ വിദ്യാലയ സ്ഥാപനത്തിൻ്റെ പ്രേരക ഘടകങ്ങളായി.പുല്ലുമേഞ്ഞ ചെറിയ കുടിലിലായിരുന്നു കുട്ടികൾ പഠനം നടത്തിയിരുന്നത് 1948 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.1966ൽ മുകളിൽ സൂചിപ്പിച്ച ശ്രീ.ഏ.വി.ഗോവിന്ദപ്പിള്ളയുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്നിരുന്ന 90 സെൻറ് വസ്തു സ്കൂൾ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ വാങ്ങി.അതിനു ശേഷമാണ് ഈ വിദ്യാലയം യു.പിയായി ഉയർത്തപ്പെട്ടത്.ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 2002 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗവുമാണ് പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40443
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ