എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ഏഴുമുട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി. സ്കൂൾ.
| എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം | |
|---|---|
| വിലാസം | |
ഏഴു മുട്ടം ഏഴു മുട്ടം പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 4 - 6 - 1956 |
| വിവരങ്ങൾ | |
| ഫോൺ | 04862 262313 |
| ഇമെയിൽ | hmsmlps7muttom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29342 (സമേതം) |
| യുഡൈസ് കോഡ് | 32090800502 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 53 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിർമ്മല എം. സൈമൺ |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് പി. മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | സിമി ജോബി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 29342 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.
21-5-1956-ലെ തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവനുസരിച്ച 25-5-1956-ൽ അഡ്മിഷൻ ആരംഭിച്ചു.1,2 ക്ലാസുകളിലായി 120 കുട്ടികൾക്കാണ് ആദ്യവർഷം അഡ്മിഷൻ നൽകിയത്.ഈ നാട്ടുകാരനായ ശ്രീ സി.ഒ. വർക്കി ചീരാംകുന്നുമേൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസുവരെ ഉണ്ടായിരുന്നു.ഒന്നുമുതൽ നാലുവരെ പ്രൈമറിവിഭാഗം ആക്കിയതിന്റെ വെളിച്ചത്തിൽ 1963 ഏപ്രിൽ മുതൽ 5-ാം ക്ലാസ് നിർത്തൽ ചെയ്തു.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലാണ്.കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലുമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൊടുപുഴ - കരിമണ്ണൂർ റൂട്ടിൽ ഏഴുമുട്ടം ബസ്റ്റോപ്പിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് അഞ്ഞൂറുമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- ദിശാസൂചിക - പനച്ചിക്കോട്ട് ഭഗവതി ക്ഷേത്രം , താബോർ ധ്യാനകേന്ദ്രം.
{{#multimaps:9.917137273346064,76.75810878267295|zoom=16}}