എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.
വിലാസം
കുറിച്ചിത്താനം

കുറിച്ചിത്താനം പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04822 251919
ഇമെയിൽsreekrishnavhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31059 (സമേതം)
എച്ച് എസ് എസ് കോഡ്31059
വി എച്ച് എസ് എസ് കോഡ്905023
യുഡൈസ് കോഡ്32100900904
വിക്കിഡാറ്റQ87658050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ279
അദ്ധ്യാപകർ49
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപി.പി.നാരായണൻ നമ്പൂതിരി
പ്രധാന അദ്ധ്യാപികസിന്ധു കെ എൻ
പി.ടി.എ. പ്രസിഡണ്ട്പി ആർ സോമനാഥൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്കനകമ്മ
അവസാനം തിരുത്തിയത്
30-01-2022Skvhss31059
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കുറിച്ചിത്താനം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ.

ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി ഉയർത്തേപ്പെട്ടു.മുൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ കെ ആർ  നാരായണന്റെ ജൻമദേശം കൂടിയാണ്  കുറിച്ചിത്തനം .പാചകഗ്രാമം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.

സ്കൂളിന്റെ സമീപത്തു മഹാശിലാ സ്മാരകത്തിൽപെട്ട മുനിയറ ഉണ്ട് .

സ്ഥലനാമം

ആദിവാസി വിഭാഗത്തിൽപെട്ട കുറിച്യൻമാർ വസിച്ചിരുന്ന സ്ഥാലമായിരുന്നു ഇത് എന്ന് പറയുന്നു .കുറിച്യൻമാരുടെ വാസസ്ഥാലം ലോപിച്ചു കുറിച്ചിത്താനം ആയി മാറി എന്ന് കരുതുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വയർലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സുകൾ കുട്ടികൾക്ക് ക്ലാസ്സ്റൂമുകളിൽ ലഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ


വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു. കൂടുതൽ പ്രവർത്തനങ്ങൾ വായിക്കാം.....

മാനേജ്മെോന്റ്

കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററി. ഇപ്പോൾ കെ.ൻ. രാമൻ.നമ്പൂതിരി മാനേജരായി തുടരുന്നു.

സ്കൂൾ മാനേജർ  ശ്രീ പഴയിടം  മോഹനൻ നംബൂതിരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • നിലകണഠൻ പിളള,
  • ആർ.ശിവരാമകൃഷ്ണ അയർ
  • സി എ സ്കറിയ,
  • എം. ജി. സോമശേഖരൻ നായർ,
  • സി . ജെ. തോമസ്,
  • എം. എസ്. ഗിരിശൻ നായർ
  • എ. എൻ. ഇന്ദിരാഭായി തബുരാട്ടി.,
  • കെ. പി. മോഹനൻപിളള,
  • മേരിയമ്മ ജോസ്,
  • ഡി. പാർതിഅമ്മ,
  • വി.കെ. വിശനാഥൻ,

പി. മധുകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബാബു നബുതിരി ( സിനിമാതാരം.)
  • എസ്. അനന്തനാരായണൻ ( ഡിഫൻസ് ശാസ്(തജഞൻ )
  • എസ്.പി. നബുതിരി. ( സാഹിതകാരൻ )
  • ഉഴവൂർ വിജയൻ . ( രാഷ്(ടിയ നേതാവ്)
  • കെ.എസ്.നബുതിരി (സാഹിതകാരൻ ) (late)

വഴികാട്ടി

ഉഴവൂർ ടൗണില് നിന്നും 2 km ദുരം മാ(തം {{#multimaps: 9.7719191,76.6044408|width=600px|zoom=20}} 9.7719191,76.6044408