കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്. | |
---|---|
വിലാസം | |
കുന്നംകരി കുന്നംകരി , കുന്നംകരി പി.ഒ. , 686102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ജൂൺ - 1982 |
വിവരങ്ങൾ | |
ഇമെയിൽ | stjosephups699@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46425 (സമേതം) |
യുഡൈസ് കോഡ് | 32111100602 |
വിക്കിഡാറ്റ | Q87479755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേരിക്കുട്ടി ആർ |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി ആർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസിമോൾ എസ് |
അവസാനം തിരുത്തിയത് | |
30-01-2022 | 46425 |
ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരി മുറിയിൽ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം പ്രസ്നങ്ങൾ നേരിടാറുണ്ട്.
പൊതുവിദ്യാലയത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. പൂർവ വിദ്യാർഥികൾ, സുമനസ്സുകളായ നാട്ടുകാർ, ത്രിതല പഞ്ചായത്തുകൾ എന്നിവ സംയോജിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കുന്നംകരി, കിടങ്ങറ, ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ എല്ലാവരും തന്നെ അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാവുകയും ഈ ഗ്രാമം ഒറ്റപ്പെടുകയും ചെയ്തതോടെ പതിനായിരങ്ങൾക്ക് അറിവ് പകർന്ന ഈ സരസ്വതിക്ഷേത്രം അടച്ചുപൂട്ടൽ ഭീഷിണി നേരിടുകയാണ്. പൊതുജന പങ്കാളിത്തത്തോടെ വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കി ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്നതാണ് സ്കൂളിലെ പി. ടി. എ. കമ്മിറ്റിയുടെ ഏറ്റവും പ്രധാന ലക്ഷ്യം.
കാഴ്ചപ്പാട്
"അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് "
ഈ കാഴ്ചപ്പാടിന്റെ നിർവ്വഹണത്തിനായി എല്ലാ വർഷവും കൂട്ടായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അങ്ങനെ ഈ വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്യാർഥികളെയും ആത്മവിശ്വാസമുള്ളവരും, ജ്ഞാന ദാഹികളുമായ നല്ല പൗരന്മാരാക്കുക.
പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികളെയും എഴുത്തും വായനയും പഠിപ്പിക്കുക. ഭാഷ, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളോടുള്ള കുട്ടികളുടെ ഭയം നീക്കി രസകരമായ പഠനം. എല്ലാ പഠന നേട്ടങ്ങളും ഓരോ കുട്ടിയും ആർജ്ജിച്ചു എന്ന് ഉറപ്പു വരുത്തുക.
പഠനത്തിന്റെ പിന്നോക്കാവസ്ഥയിലും, ഭിന്ന ശേഷിയിലുമുള്ള വിദ്യാർത്ഥികളുടെ ശാരീരിക മാനസിക പഠന പരിമിതികളെ മറികടന്നു മുന്നേറുവാൻ അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കുക.
പൊതു ലഷ്യങ്ങൾ
ചരിത്രം
ഭൗതികസൗകര്യങ്ങൾ
കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ആറു ക്ലാസ് മുറികളോട് കൂടി പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ സ്കൂളിന് നിലവിലുണ്ട്. കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റലൈസ് ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി . മൂന്നു യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. ലൈബ്രറി, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ അഞ്ചുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്റ്റർ.ആൻസി ജയിംസ് S H ......
- സിസ്റ്റർ.മേരി E.C......
- ശ്രീമതി.ആനിമ്മ കുഞ്ചെറിയ......
- ശ്രീമതി.ശ്രീദേവി K.S.....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ.ഫാദർ. ജോസഫ് നാൽപതാംകളം....
- ഡോ.ജോസഫ് ദേവസ്യ....
- ഡോ.ആശ പുന്നൂസ്.....
- ജോഷി ജോസഫ് [ഇലക്ട്രിസിറ്റി എഞ്ചിനിയർ]
വഴികാട്ടി
{{#multimaps: 9.4567, 76.4317| zoom=18}}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46425
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ