കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെളിയനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നംകരി ഗ്രാമത്തിന്റെ വടക്കേ അതിർത്തിയിൽ പമ്പയാറിന്റെ തീരത്ത് മഠത്തിലാക്കൽ ജെട്ടിക്ക് സമീപം മഠത്തിലാക്കൽ സ്കൂൾ എന്ന ഓമനപ്പേരിൽ അിറയപ്പെടുന്ന സെന്റ് ജോസഫ്സ് യു. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ ഉത്ഭവത്തിന് കാരണഭൂ തനും, ഉപകാരിയും, മഠത്തിലാക്കൽ ഡോ. എം. കെ. ആന്റണിയാണ്. പ്രകൃതി രമണീയമായ കുട്ടനാട്ടിലെ കുന്നംകരി ഗ്രമത്തിൽ പ്രശോഭിക്കുന്ന ഈ സ്ഥാപനം ഈ നാട്ടിലെ സാധാരണക്കാരുടെ മക്കൾക്ക് അിറവിന്റെ കൈത്തിരി തെളിക്കുന്ന തിൽ മുന്നിട്ടു നിൽക്കുന്നു.

കുട്ടനാടൻ കായലിന്റെ കൈയ്യോളങ്ങൾ തഴുകുന്ന കുന്നംകരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കരണം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രോവിൻസ് മനേജ്മെന്റിൽ (തിരുഹൃദയ സന്യാസി സമൂഹം) 1982 ജൂൺ ഒന്നിന് മഠത്തോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിൽ തലവടി ഉപജില്ലാ ഓഫീസറുടെ കീഴിൽ അഞ്ചാം ക്ലാസ്സിൽ 41 കുട്ടികളുമായി ഈ കലാലയത്തിന് തുടക്കം കുറിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജായി റവ. സി. കുഞ്ഞുഞ്ഞമ്മ കുരുവിള ചാർജെടുത്തു. മഠത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിലായിരുന്നു ആദ്യകാലങ്ങളിൽ ക്ലാസ്സുകൾ നടത്തിയിരുന്നത്. 1984 ജൂൺ ആയപ്പോഴേക്കും 5, 6, 7 എന്നീ ക്ലാസ്സുകളിൽ ഈ രണ്ടു ഡിവിഷനുകളുമായി ഒരു പരിപൂർണ യു. പി. സ്കൂളായി ഈ കലാലയം ഉയരുകയും റവ. സി. സീയന്ന എസ്. എച്ച്. ഹെഡ്മിസ്ട്രസ്സായി ചുമതലയേൽക്കുകയും ചെയ്തു. 1985 ജൂൺ 5-ന് പുതിയതായി പണിത സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കു കയും ചെയ്തു. ഈ സ്ഥാപനം ഈ ഗ്രാമത്തിൽ അനുവദിച്ചു കിട്ടുന്നതിനായി അദ്ധ്വാനിച്ച് സുമനസുകളായ ഒട്ടേറെപ്പേരുണ്ട്. ഇതിന്റെ വളർച്ചയും ഉയർച്ചയു മായി ജീവനും ജീവിതവും വ്യയം ചെയ്ത പ്രഥമാദ്ധ്യാപകരുടേയും ഗുരു പ്രസാദം പകർന്നേകിയ അദ്ധ്യാപകരുടേയും വിദ്യാമധു നുകർന്ന 2000-ത്തിലധികം കുട്ടികളുടേയും നീണ്ട നിര കാണാം.

മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ വിവിധ മണ്ഡലങ്ങളിൽ സ്വദേശത്തും, വിദേശത്തുമായി വിരാജിക്കുന്ന വൈദികർ, സന്യസ്തർ, ഡോക്ടർമാർ, എൻജിനീ യർമാർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, അദ്ധ്യാപകർ തുടങ്ങി ഈ കലാലയം സംഭാവന ചെയ്ത പൂർവ്വ വിദ്യാർത്ഥികൾ ഏറെ അഭിമാനത്തിനു വക നൽകുന്നു. വിജ്ഞാന നഭോ മണ്ഡലത്തിൽ ഒരു ഉജ്ജ്വല താരമായി വിളങ്ങുന്ന സെന്റ് ജോസഫ്സ് യു, പി. സ്കൂളിന് യത്രാസൗകര്യങ്ങളുടെ ഏറെ പരിമിതികൾ ഉണ്ടായിരുന്നിട്ടും എൽ. പി. തലത്തിലെ വിദ്യാഭ്യാസത്തിന് ശേഷമുള്ള തുടർ വിദ്യാഭ്യാസത്തിനായി ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നതു മൂല മുണ്ടായിരുന്ന വിഷമ സന്ധികൾ ഈ സ്ഥാപനം നാട്ടുകാരുടേയും, കുട്ടികളുടേയും ഏക ആശ്രയമായിരുന്നു. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയിൽ ഏറെ പ്രശംസ നേടുവാനും എന്നും മുൻ നിരയിൽ എത്തുവാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.