എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. | |
---|---|
വിലാസം | |
കുറിച്ചിത്താനം കുറിച്ചിത്താനം പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04822 251919 |
ഇമെയിൽ | sreekrishnavhs@gmail.com |
വെബ്‍സൈറ്റ് | www.skvhsskurichithanam.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31059 (സമേതം) |
എച്ച് എസ് എസ് കോഡ് | 31059 |
വി എച്ച് എസ് എസ് കോഡ് | 905023 |
യുഡൈസ് കോഡ് | 32100900904 |
വിക്കിഡാറ്റ | Q87658050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 314 |
പെൺകുട്ടികൾ | 279 |
അദ്ധ്യാപകർ | 49 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 50 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പി.പി.നാരായണൻ നമ്പൂതിരി |
പ്രധാന അദ്ധ്യാപിക | സിന്ധു കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | പി ആർ സോമനാഥൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | കനകമ്മ |
അവസാനം തിരുത്തിയത് | |
30-01-2022 | Skvhss31059 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് എയിഡഡ് വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി ഉയർത്തേപ്പെട്ടു.മുൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ കെ ആർ നാരായണന്റെ ജൻമദേശം കൂടിയാണ് കുറിച്ചിത്തനം .പാചകഗ്രാമം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
സ്കൂളിന്റെ സമീപത്തു മഹാശിലാ സ്മാരകത്തിൽപെട്ട മുനിയറ ഉണ്ട് .
സ്ഥലനാമം
ആദിവാസി വിഭാഗത്തിൽപെട്ട കുറിച്യൻമാർ വസിച്ചിരുന്ന സ്ഥാലമായിരുന്നു ഇത് എന്ന് പറയുന്നു .കുറിച്യൻമാരുടെ വാസസ്ഥാലം ലോപിച്ചു കുറിച്ചിത്താനം ആയി മാറി എന്ന് കരുതുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വയർലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സുകൾ കുട്ടികൾക്ക് ക്ലാസ്സ്റൂമുകളിൽ ലഭിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ =
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പതിനൊന്ന് തിങ്കളാഴ്ച്ച ആരംഭിച്ചും. വിദ്യാർത്ഥികളിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒരു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും വിശകലനം ചെയ്തു. ചുവർ പത്ര നിർമ്മാണം, കഥകളി സമാരോഹം, വായനാ കളരി എന്നിവയെല്ലാം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിൽ ക്ലാസിക് തീയറ്റർ തുടങ്ങുവാനും ഓരോ വർഷവും ഓരോ ക്ലാസിക് നാടകങ്ങൾ അരങ്ങേറുവാനും തീരുമാനിച്ചു.
- ഇംഗ്ലീഷ് ക്ലബ്ബ്
അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂൾ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേർന്ന ഇംഗ്ലീഷ് അദ്ധ്യാപക ചർച്ചയിൽ ഒക്ടോബർ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാർട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.
- സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്
2012 - 13 അദ്ധ്യയന വർഷത്തിൽ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടർന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും ഉൾപ്പെടുത്തി ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനതല സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. എല്ലാ അഴ്ച്ചകളിലും വൈകുന്നേരം . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിൾ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്
ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം ജൂൺ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സോഡോക്കൂ നിർമ്മാണം നടത്തി കുട്ടികൾ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളിൽ വാർത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഹെൽത്ത് ക്ലബ്ബ്
ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകണം ജൂൺ മാസത്തിൽ നടന്നു.
സയൻസ് ക്ലബ്ബ് കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികൾ ഇവരെ തിരഞ്ഞെടുത്തു. ജൂൺ അവസാനം സ്കൂളിൽ ഒരു ശലഭോദ്യാനം നിർമ്മിച്ചു. ജൂലൈ മാസം ആദ്യം പച്ചക്കറിത്തോട്ടം നിർമ്മാണം നടന്നു. പലതരം പച്ചക്കറികൾ കുട്ടികൾ തന്നെ ശേഖരിച്ച് നട്ടുപിടിപ്പിയ്ക്കുകയുണ്ടായി. ജൂലൈ അവസാനത്തോടെ മീറ്റിംഗ് കൂടുകയും ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവരെ സെലക്ട് ചെയ്യുകയും ഇതിൽ പങ്കെടുക്കുന്നതിനാവശ്യമായ വിവരങ്ങൾ കുട്ടികളെ ധരിപ്പിയ്ക്കുകയും ചെയ്തു.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ യോഗം ജൂലൈ 2 ന് സംഘടിപ്പിക്കുകയുണ്ടായി. അന്നേ ദിവസം ഹിന്ദി ക്ലബ്ബിൽ അംഗമായ കുട്ടികളിൽ നിന്ന് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും ഹിന്ദി അസംബ്ലി നടന്നു വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, സുഭാഷിതം, പത്രവാർത്ത ഇവയെല്ലാം രാഷ്ട്രഭാഷയായ ഹിന്ദിയിൽ തന്നെ നടത്തുന്നു. ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിനോട്ന് അനുബന്ധിച്ച് ദേശഭക്തി ഗാനങ്ങൾ, പ്രസംഗങ്ങൾ, മുതലായവ സംഘടിപ്പിക്കുകയുണ്ടായി. അതോടൊപ്പം സ്വാതന്ത്ര്യദിന പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ എന്നിവ സ്കൂളിന്റെ പല ഭാഗങ്ങളിലായി ചാർട്ടിലെഴുതി പതിപ്പിക്കുകയുണ്ടായി. സെപ്തംബർ 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരം, കവിതാലാപനം, കൈയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം ഇവ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
റെഡ് റിബ്ബൺ ക്ലബ്ബ്
കേരളാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എയിഡ്സ് ബോധവൽക്കരണത്തിനും കൗമാരപ്രായത്തിലുള്ള ബോധവൽക്കരണത്തിനുമായി ആരംഭിച്ച റെഡ് റിബ്ബൺ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം ജൂലൈ മാസംആരംഭിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി ചിത്രരചനാമത്സരം, ഉപന്യാസം, സംവാദം, ബോധവത്ക്കരണ ക്ലാസ്സുകൾ , സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.
ശലഭഉദ്യാനം
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ശലഭങ്ങളുടെ സംരക്ഷണത്തിനായി ഒരു ശലഭോദ്യാനം നിർമ്മിച്ചു. ധാരാളം വർണ്ണോഭങ്ങളായ ചെടികളും ആമ്പൽ കുളവും ഉൾപ്പെട്ട ഈ ഉദ്യാനം സ്കൂളിനും കുട്ടികൾക്കും ആനന്ദം പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.
പച്ചക്കറിത്തോട്ടം
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടപ്പിലാക്കി.
ഗണിതശാസ്ത്രക്ലബ്ബ്
ജൂലൈമാസം പത്തൊൻമ്പതാം തീയതി അദ്ധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണം നടത്തുകയുണ്ടായി. പ്രസിഡന്റ് ഗോഡ്സൺ, വൈസ് പ്രസിഡന്റ് അബിനബോസ്, സെക്രട്ടറി ഹരിത, ഖജാൻജി അർജ്ജുൻ എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട ചാർട്ടുകളുടെ പ്രദർശനം എന്നിവ ജൂലൈ മാസത്തിൽ നടത്തുകയുണ്ടായി.
'ശാസ്ത്രക്ലബ്ബ്'
അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 19/07/2012 - ന് സ്കൂളിൽ വെച്ച് നടന്നു. പ്രസിഡന്റായി സഞ്ജു ജയകുമാറിനെയും വൈസ് പ്രസിഡന്റായി ഗോപികാ ദാസിനെയും സെക്രട്ടറി ആയി നവനീതിനെയും ഖജാൻജിയായി സയനാ കെ. കെ യും തെരഞ്ഞെടുത്തു.
July 4 Madam curie ചരമദിനാചരണത്തിന്റെ ഭാഗമായി Science Quiz നടത്തി. Inspire award ലഭിച്ച അർജ്ജുൻ എ. വി., ഗോപികാ ദാസ് എന്നീ കുട്ടികളെ കോട്ടയത്ത് വച്ചു നടന്ന ശാസ്ത്രപ്രദർശനത്തിൽ പങ്കെടുകകാൻ തയ്യാറാക്കി അയച്ചു.
പ്രകൃതിപഠനക്ലബ്ബ്
2004 മുതൽ സ്കൂളിൽ പ്രകൃതി പഠന ക്ലബ് തുടങ്ങിയതാണ് .കേരളത്തിലെ വിവിധ വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠനക്യാമ്പുകൾ നടത്തിവരുന്നു .ചിന്നാർ ,പീച്ചി,പറമ്പിക്കുളം ,സൈലന്റ്‌വാലി
റെഡ് ക്രോസ്
- 2004 മുതൽ റെഡ് ക്രോസ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു.നിലവിൽ 60 റെഡ് ക്രോസ്സ് കേഡറ്റുകൾ യൂണിറ്റിൽ പ്രവർത്തിക്കുന്നു .വിവിധ സേവനപ്രവർത്തങ്ങൾ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .ശ്രീജ കെഎം ടീച്ചേർക്കാണ് ചാർജ്
- യോഗ
മാനേജ്മെോന്റ്
കുറിച്ചിത്താനം എഡ്യൂക്കേഷണൽ സോസൈററി. ഇപ്പോൾ കെ.ൻ. രാമൻ.നമ്പൂതിരി മാനേജരായി തുടരുന്നു.
സ്കൂൾ മാനേജർ ശ്രീ പഴയിടം മോഹനൻ നംബൂതിരി
മുൻ സാരഥികൾ
{!സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1
- നിലകണഠൻ പിളള,
- ആർ.ശിവരാമകൃഷ്ണ അയർ
- സി എ സ്കറിയ,
- എം. ജി. സോമശേഖരൻ നായർ,
- സി . ജെ. തോമസ്,
- എം. എസ്. ഗിരിശൻ നായർ
- എ. എൻ. ഇന്ദിരാഭായി തബുരാട്ടി.,
- കെ. പി. മോഹനൻപിളള,
- മേരിയമ്മ ജോസ്,
- ഡി. പാർതിഅമ്മ,
- വി.കെ. വിശനാഥൻ,
പി. മധുകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാബു നബുതിരി ( സിനിമാതാരം.)
- എസ്. അനന്തനാരായണൻ ( ഡിഫൻസ് ശാസ്(തജഞൻ )
- എസ്.പി. നബുതിരി. ( സാഹിതകാരൻ )
- ഉഴവൂർ വിജയൻ . ( രാഷ്(ടിയ നേതാവ്)
- കെ.എസ്.നബുതിരി (സാഹിതകാരൻ ) (late)
.
വഴികാട്ടി
ഉഴവൂർ ടൗണില് നിന്നും 2 km ദുരം മാ(തം
{{#multimaps: 9.771803, 76.604503|width=800px|zoom=20}}
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31059
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ