എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള

14:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള പഞ്ചായത്തിൽ മാള ടൗണിൽ നിന്ന് 1/2 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി 'സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള''' സ്ഥിതി ചെയ്യുന്നു.

എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള
വിലാസം
മാള

മാള
,
മാള പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0480 2890334
ഇമെയിൽsoccorsohs@gmail.com
കോഡുകൾ
സ്കൂൾ കോഡ്23077 (സമേതം)
എച്ച് എസ് എസ് കോഡ്08065
യുഡൈസ് കോഡ്32070904001
വിക്കിഡാറ്റQ64089172
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ1004
അദ്ധ്യാപകർ32
ഹയർസെക്കന്ററി
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ1004
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1004
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസി പി പി
പ്രധാന അദ്ധ്യാപികജീന ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്‌ പി എ
എം.പി.ടി.എ. പ്രസിഡണ്ട്ഷേർലി ബെഞ്ചി
അവസാനം തിരുത്തിയത്
30-01-2022Scghsmala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം


ചരിത്ര നാൾ വഴിയിൽ

കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം കൂടുതൽ വായിക്കുക .


ഭൗതികസൗകര്യങ്ങൾ

വിദ്യാലയ സൗകര്യങ്ങൾ


വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ , ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.



പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

സ്കൂൾ ആപ്പ്

വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി soccorso high school എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു. ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . കൂടുതൽ വായിക്കക

ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ വിദ്യാർത്ഥികളെ സമഗ്രമായി മുന്നോട്ടു നയിക്കാൻ കഴിയുന്നു.കൂടുതൽ വായിക്കക

ചരിത്ര സ്മാരകങ്ങൾ

ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജംബിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു

നേട്ടങ്ങൾ

33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.

മുൻ സാരഥികൾ

SL.NO NAME PERIOD YEARS OF HM SERVICE
1 സി.മേരി കെ വി 1976-1992 16
2 സി.ലില്ലി പി കെ 1992-1996 4
3 സി.ത്രേസ്യ ഇ കെ 1996 - 1999 3
4 സി.അന്ന കെ കെ 1999-2004 5
5 സി.അച്ചാമ്മ എ എൽ 2004-2006 2
6 ശ്രീമതി മറിയാമ്മ ജോസഫ് 2006-2009 3
7 സി.കൊച്ചുത്രേസ്യ ടി ഐ 2009-2015 6
8 സി.ലില്ലി പോൾ പി 2015-2019 4
9 സി.റൂബി പി ഡി 2019-2020 1
10 സി.ജീന ജോസഫ് 2020-


ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും, എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.

1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽഏറെ ചാരുതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.

നല്ല നിലയിൽ പ്രവ‍ർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ

വാതിൽ തുറന്നിട്ടിരിക്കുന്നു.

എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

എൽ.പി. വിഭാഗം

തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സോക്കോർസോ എൽ.പി. സ്കൂൾ പ്രവര്ത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ പിന്നിട്ട് 'L'ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ 540 13 അധ്യാപകരുണ്ട്.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവർക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു.

യു.പി , ഹൈസ്ക്കൂൾ വിഭാഗം

യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.

ഹയർസെക്കണ്ടറി വിഭാഗം

ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ..17അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.

പ്ളസ് ടു വിഷയങ്ങൾ

+1,+2 സയൻസ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്.

+1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി.

+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്


സൗകര്യങ്ങൾ

എട്ട് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.

നേട്ടങ്ങൾ

+2പരീക്ഷയിൽ എല്ലാ വർഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.

അവാർഡുകൾ

20006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ കെ.പി. അർഹയായി. സംസ്ഥാന അധ്യാപക അവാർഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി.മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ച സ്കൂളിനുള്ള എൻ. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.



  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:11.0015851,75.9902192}}