എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്ളസ് ടു വിഷയങ്ങൾ
+1,+2 സയൻസ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്.
+1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി.
+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്
സൗകര്യങ്ങൾ
എട്ട് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
നേട്ടങ്ങൾ
+2പരീക്ഷയിൽ എല്ലാ വർഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.
അവാർഡുകൾ
20006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡ് പ്ലസ് ടു ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ കെ.പി. അർഹയായി. സംസ്ഥാന അധ്യാപക അവാർഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദനിൽ നിന്നും ഏറ്റുവാങ്ങി.മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ച സ്കൂളിനുള്ള എൻ. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.